Friday 20 July 2018 12:14 PM IST : By സ്വന്തം ലേഖകൻ

പ്രതിഭ ഹരി എംഎൽഎയുടെ രാമായണ പാരായണം സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്! വിഡിയോ കാണാം

prathibha-hari-ramayanam

കർക്കടക മാസം തുടങ്ങിയതോടെ വീടുകളും ക്ഷേത്രങ്ങളും ഭക്തിസാന്ദ്രമായ പുലരികളിലേക്കാണ് ഉണർന്നെണീക്കുന്നത്. പുലർച്ചെ എഴുന്നേറ്റ് കുളിച്ച് വിളക്കു കത്തിച്ച് രാമായണം വായിക്കുന്നതിന്റെ ഐശ്വര്യം ഒന്നു വേറെ തന്നെയെന്ന് പഴമക്കാർ പറയും. എന്നാൽ പഴയ തലമുറയ്ക്കു മാത്രമല്ല, ഞങ്ങൾക്കും രാമായണം ഇഷ്ടമാണെന്നു പാടിപ്പറയുകയാണ് പ്രതിഭ ഹരി എംഎൽഎ.

കസവുമുണ്ടുടുത്ത് ഈറൻ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിക്കുന്ന പ്രതിഭ ഹരിയുടെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ്. അക്ഷരസ്ഫുടതയോടെ, ഭക്തിസാന്ദ്രമായി, സംഗീതാത്മകമായ ഈ രാമായണം വായന കേട്ടാൽ ആരും അലിഞ്ഞിരുന്നു പോകും. അത്രമാത്രം അർപ്പണമുണ്ട് ഈ ആലാപനത്തിന്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ കാണാം;