Tuesday 23 October 2018 02:10 PM IST : By സ്വന്തം ലേഖകൻ

ജീവിതത്തില്‍ ഭര്‍ത്താവിന് മറ്റൊരു പങ്കാളിയാകാം; പക്ഷെ, നൃത്തവേദിയിൽ സഹിക്കാനാവില്ല; തുറന്നുപറഞ്ഞ് രാധ റെഡ്ഡി

radha-reddy1

ജീവിതത്തിൽ ഭർത്താവിന് മറ്റൊരു പങ്കാളിയാകാം. പക്ഷെ, നൃത്തവേദിയിൽ താനല്ലാതെ മറ്റൊരു പങ്കാളിയുണ്ടാകുന്നത് സഹിക്കാനാകില്ലെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത കുച്ചിപ്പുഡി നർത്തകി രാധ റെഡ്ഡി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാധ റെഡ്ഡിയുടെ വെളിപ്പെടുത്തൽ.

radha-reddy6

നർത്തകനായ ഭർത്താവ് രാജ റെഡ്ഡിയ്‌ക്കും തനിക്കും സഹോദരിക്കും ഇടയിലുണ്ടായ ത്രികോണ പ്രണയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം രാധ മനസ്സ് തുറന്നു. രാധ റെഡ്ഡിയുടെ സഹോദരി കൗസല്യയുമായി രാജ പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഈ അടുപ്പം തിരിച്ചറിഞ്ഞ രാധ ഇവരുടെ ബന്ധം അംഗീകരിക്കുകയായിരുന്നു.

radha-reddy3

എന്നാൽ സഹോദരിയും ഭർത്താവും തമ്മിലുള്ള വിവാഹത്തിന് രാധ സമ്മതിച്ചത് ഒരു ഉപാധിയോടെയായിരുന്നു. താനല്ലാതെ മറ്റാരും രാജയോടൊപ്പം നൃത്തവേദി പങ്കിടാന്‍ പാടില്ല എന്ന ഉറപ്പ് രാധ ഭർത്താവിൽ നിന്നും വാങ്ങിയിരുന്നു. സഹോദരി കൗസല്യ ഒരിക്കലും രാജയോടൊപ്പം നൃത്തം ചെയ്യാന്‍ പാടില്ല എന്ന് രാധയ്ക്ക് നിർബന്ധമായിരുന്നു.

radha-daughters യാമിനിയും ഭാവനയും

50 വർഷം കഴിഞ്ഞിട്ടും രാജയും കൗസല്യയും ആ വാക്ക് തെറ്റിച്ചിട്ടില്ല. രാധയ്‌ക്കും കൗസല്യയ്ക്കും രണ്ടു പെൺകുട്ടികളാണുള്ളത്. യാമിനിയും ഭാവനയും മാതാപിതാക്കളെ പോലെ നൃത്തത്തിന്റെ പാതയിലാണ്. കുച്ചിപ്പുടിയിൽ ഉയരങ്ങൾ കീഴടക്കാനുള്ള പ്രയത്നത്തിലാണ് യാമിനിയും ഭാവനയും.