Friday 23 June 2023 12:32 PM IST

‘ബസോടിച്ച് ഇൻസ്റ്റയിൽ റീൽ ഇടണമെന്ന മോഹമേ ഉണ്ടായിരുന്നുള്ളൂ’: പൈലറ്റാകാൻ മോഹിച്ച രൂപ... ബസിലെ പുലിക്കുട്ടി

Shyama

Sub Editor

roopa-bus

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണു ഞാന്‍ പഠിക്കുന്നത് ’ എന്നു പറയുന്നത് എത്ര അഭിമാനമുള്ള കാര്യമാണ്. വിദേശരാജ്യങ്ങളിലൊക്കെ ‘എല്ലാവരും ചെയ്യുന്ന കാര്യം’ ഇപ്പോൾ നമ്മുെട നാട്ടിലും ഏറി വരുന്നു.

പഠനത്തോെടാപ്പം ജോലി െചയ്യുന്നതിനു മറ്റു ചില മികവുകളുമുണ്ട്. പണം നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവു കൂട്ടുന്നു, നെറ്റ്‌വർക് വിപുലമാക്കാ ൻ സഹായിക്കുന്നു, ആത്മവിശ്വാസം നേടുന്നു, സമയക്രമം പാലിക്കാനുള്ള പരിശീലനം കിട്ടുന്നു... എന്നൊക്കെ കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇനി നമുക്കു പരിചയപ്പെടാം, അങ്ങനെയൊരു മിടുക്കിയെ...

‘പൈലറ്റ് ആകാൻ മോഹമുണ്ട് പക്ഷേ...’

ഒരു മിനിറ്റ് ബസ്സിൽ ഇരിക്കുന്നതായി ഒന്നു സങ്കൽപ്പിക്കാമോ? വിൻഡോ സീറ്റ്. ലേശം പൊടി മഴ, നല്ല പാട്ട്. ബസ്സിങ്ങനെ വലിയ കുലുക്കവും ആട്ടവും ഇല്ലാതെ മുന്നോട്ടു പോകുന്നു. ആ ഡ്രൈവർ സീറ്റിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിക്കേ. പുരുഷരൂപമാണോ ഡ്രൈവറായി സങ്കൽപത്തിൽ തെളിഞ്ഞത്? എന്നാൽ ഒന്ന് മാറ്റിപ്പിടിക്കാം. ഇവിടെ ബസ്സോടിക്കുന്നത് ഒരു പെൺകുട്ടിയാണ്. പേരു രൂപ.

കൊല്ലം മാടനട എച്ച്‌ആർഡിയിൽ ഹോസ്പിറ്റൽ അ ഡ്മിനിസ്ട്രേഷൻ വിദ്യാർഥിയാണ് കക്ഷി. രാവിലെ ക്ലാസ്സിൽ പോകുന്ന സമയത്തു കോളേജ് വഴിയും തിരികെ വ രുമ്പോൾ ഇങ്ങോട്ടും രൂപ ബസ് ഓടിക്കും. പറ്റുന്ന ഒഴിവു ദിവസങ്ങളിലും വളയം പിടിക്കാൻ രൂപയുണ്ട്.

ഇൻസ്റ്റ റീൽ മോഹത്തിൽ നിന്ന്...

‘‘പണ്ടേ വണ്ടി പ്രേമമുണ്ട്. 2016ൽ പതിനെട്ട് വയസ്സായപ്പോഴേ ടൂവീലർ, ഫോർ വീലർ ലൈസൻസ് എടുത്തു. പിന്നെ, ടൂറിസ്റ്റ് ബസ് ഓടിക്കണം എന്നായി ആഗ്രഹം. അനിയൻ ഹെവി ലൈസൻസ് എടുത്തപ്പോൾ ഒപ്പം ഞാനും പഠിച്ചു. 2022 ലാണ് ലൈസൻസ് കിട്ടിയത്. ബസോടിച്ച് ഇൻസ്റ്റയിൽ റീൽ ഇടണമെന്ന മോഹമേ ഉണ്ടായിരുന്നുള്ളൂ. അ ച്ഛൻ പണ്ടു പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു. ഡ്രൈവിങ്ങിന്റെ ടെക്നിക്കൽ ബാലപാഠങ്ങൾ പറഞ്ഞുതന്നതും അച്ഛനാണ്. അച്ഛന്റെ പരിചയക്കാരനാണു സുനിൽ അങ്കിൾ. അദ്ദേഹം വഴി ബസ് ഉടമയോട് ചോദിച്ചു. ഉടമ സമ്മതിച്ചതും ഒരു ഞായറാഴ്ച മുഴുവൻ ഓടിച്ചു. നാട്ടുകാർക്ക് ആദ്യം അദ്ഭുതമായിരുന്നു. എല്ലാവരും കട്ടസപ്പോർട്ടാണ്. ഇൻസ്റ്റയിൽ കുറേ പെൺകുട്ടികൾ മെസേജ് ചെയ്തിരുന്നു. എങ്ങനെയാണ് ഹെവി ലൈസൻസ് എടുക്കുന്നത് എന്നൊക്കെ ചോദിക്കും. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കും.

ആദ്യം ചവറ– എളമ്പള്ളൂർ ആയിരുന്നു ഓട്ടം. ഓരോ ദിവസം ഓരോ റൂട്ടാണ്. തിരുമുല്ലവാരം – ശക്തികുളങ്ങര പള്ളി, അഷ്ടമുടി – പെരുമ്പുഴ റൂട്ടിലൊക്കെ ഓടാറുണ്ട്. ബസ് ഡ്രൈവിങ് പ്രയാസമുള്ള കാര്യമല്ല. പക്ഷേ, ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവരുടെ കാര്യത്തിലുള്ള ശ്രദ്ധ പ്രധാനമാണ്. ആരും എങ്ങോട്ടും എപ്പോൾ വേണമെങ്കിലും തിരിയാം. അതൊക്കെ മുൻകൂട്ടി കണ്ട് കരുതലോടെയിരിക്കണം. ഇത്ര സമയത്ത് ഇന്നയിടത്ത് എത്തണം എ ന്നൊക്കെ കണ്ടക്ടർ അങ്കിൾമാർ പറഞ്ഞു തരും. അതിനനുസരിച്ച് ബെല്ലടിക്കും. സ്പീഡിൽ പോകാനാണെങ്കിൽ രണ്ട് ബെല്ല് വേഗത്തിലടിക്കും. പതിയെ ആണെങ്കിൽ മൃദുവായിട്ടാകും ബെല്ലടി. അങ്ങനെ ചില കോഡുകൾ. ഡ്രൈവിങ് പഠിച്ചതു കൊണ്ട് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനാണു പഠിക്കുന്നതെങ്കിലും പൈലറ്റ് ആകാനാണ് ആഗ്രഹം. പക്ഷേ, നല്ല ചെലവ് വരും. സാധാരണക്കാരന് താങ്ങാനാവില്ല. ഈയിടയ്ക്ക് യുപി സർക്കാരിന്റെ പൈലറ്റ് അപേക്ഷ വന്നിരുന്നു. സർക്കാരിന്റേതല്ലേ ചെലവ് കുറയും എന്നു കരുതി നോക്കിയപ്പോൾ അതിനും വേണം 75 ലക്ഷത്തോളം രൂപ. അതു കൊണ്ട് തൽക്കാലം ആ മോഹം വേണ്ടെന്നു വച്ചു.

നാട് കൊല്ലം കേരളപുരത്താണ്. നിലവിൽ പൊലീസ് ക്വാർട്ടേഴ്സിലാണു താമസം. അച്ഛൻ പ്രദീപ് കുമാർ. കേരള പൊലീസിൽ എഎസ്ഐ ആണ്. ഇപ്പോൾ ഡെപ്യൂട്ടേഷൻ കിട്ടി സിബിഐയിൽ. അമ്മ സുമ (തങ്കം) . അനിയൻ ഗൗതം. എറണാകുളത്തു ലോജിസ്റ്റിക്സ് പഠിക്കുന്നു. അന്നും ഇന്നും ഏറ്റവും സപ്പോർട്ട് വീട്ടുകാർ തന്നെയാണ്. കൂട്ടുകാരി ക്രിസ്റ്റിയും എല്ലാ കാര്യത്തിനും ഒപ്പമുണ്ട്.

ആദ്യം ബസ് ഓടിക്കണം എന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. പിന്നെയാണ് അതു വരുമാനമാർഗം കൂടിയായി മാറുന്നത്. സ്വന്തം വരുമാനം എന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണ്. ഇഷ്ടമുള്ള ജോലി ചെയ്യാൻ തടസ്സം നിൽക്കാത്ത വീട്ടുകാരോട് ‘ഇരുപത്തിയഞ്ചു വയസായിട്ടും മോളെ ഇങ്ങനെ അഴിച്ചു വിട്ടേക്കുവാണോ’ എന്ന് ചോദിക്കുന്നവരുമുണ്ട്. അവരോടു സഹതാപം മാത്രം. ന മ്മൾ നമ്മുടെ കാര്യം നോക്കി മുന്നോട്ടു തന്നെ പോകുക. അതേയുള്ളു മറുപടി. ഡിഫൻസ് ജോലി ആണ് ഇപ്പോഴത്തെ മോഹം. അച്ഛൻ യൂണിഫോം അഴിക്കുന്നതിന് മുൻപ് എനിക്കൊരു യൂണിഫോം ഇടണം.