Saturday 10 July 2021 11:14 AM IST : By സ്വന്തം ലേഖകൻ

അമിതവണ്ണം അതിരു കടന്നാൽ.. ജീവിതം കൈയെത്തിപ്പിടിക്കാം, സരസ്വതി ഹോസ്പിറ്റലിനൊപ്പം

saraswathy666

കേരളത്തിന്റെ തെക്കേയറ്റത്ത് പാറശാലയിൽ അമി തവണ്ണവും പ്രമേഹവും പ്രമേഹ സംബന്ധമായ പാദരോഗങ്ങളും ചികിത്സിക്കാനായി സരസ്വതി ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചത്, സ്നേഹമയിയായ ഒരമ്മയുടെ ഓർമകളിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ്. പ്രമേഹസംബന്ധമായ അസുഖങ്ങൾ കാരണം കഷ്ടപ്പെട്ട് 44ാം വയസ്സിൽ അമ്മ മരിക്കുമ്പോൾ 13 വയസ്സു മാത്രമുണ്ടായിരുന്ന മകൻ മനസ്സിൽ കോറിയിട്ടു, ഇനി ഒരമ്മയ്ക്കും ഈ ഗതി വരാതിരിക്കാനായി പ്രവർത്തിക്കണമെന്ന്. അങ്ങനെ നന്മയിലൂന്നി സേവനമനുഷ്ഠിക്കുന്നതു കൊണ്ടു തന്നെ സരസ്വതിയെത്തേടി രാജ്യമൊട്ടാകെ നിന്നും വിദേശത്തു നിന്നും രോഗികളെത്തുന്നു. അമിതവണ്ണം നിയന്ത്രിക്കാനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയായ ബാരിയാട്രിക് സർജറിയിലൂടെയും പ്രമേഹ–പാദരോഗ വിഭാഗത്തിലൂടെയും ഇന്ന് എത്രയോ പേരുടെ ജീവിത സ്വപ്നങ്ങൾക്ക് നിറം നൽകുകയാണ് സരസ്വതി ഹോസ്പിറ്റൽ. ആരോഗ്യരംഗത്ത് നടത്തുന്ന വിവിധ പദ്ധതികളും , ജീവിതശൈലീ രോഗങ്ങൾക്കു കാരണമാകുന്ന അമിതവണ്ണത്തിനും ജീവിതം തകർക്കുന്ന പ്രമേഹത്തിനുമെതിരെ ഇവിടുത്തെ രോഗികൾ നടത്തുന്ന പ്രവർത്തനങ്ങളും ബോധവൽക്കരണവും ഈ ആശുപത്രിയെ മറ്റുള്ളവയിൽ നിന്ന് വേറിട്ടു നിർത്തുന്നു.

സരസ്വതി ബാരിയാട്രിക് സപ്പോർട്ട് ഗ്രൂപ് എന്ന കൂട്ടായ്മയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാനും തമ്മിൽ സഹായിക്കാനുമായി രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്.

പറയാൻ കഥകളേറെ

saraswathy111

ഡ്രൈവറായിരുന്ന സതീഷ് കുമാർ പറയുന്നത്; ‘‘ 180കിലോ ഭാരമുണ്ടായിരുന്നു എനിക്ക്. വണ്ടിയോടിക്കുന്നതിന് പോലും ദുഷ്കരമായ സമയങ്ങൾ ഉണ്ടായിട്ടുണ്ട്. സർജറിക്കു ശേഷം ഇരിക്കാനും പടികൾ കയറിയിറങ്ങാനും വാഹനമോടിക്കാനും ബുദ്ധിമുട്ടില്ലാതെയായി. ജീവിതം തിരികെക്കിട്ടിയതു പോലെയുണ്ട് ഇപ്പോൾ.’’

സതീഷ് കുമാറിനെപ്പോലെ എത്രയോ പേരാണ് ആളെക്കണ്ടാൽ തിരിച്ചറിയാനാകാത്ത വിധം രൂപം മാറി, രണ്ടാം ജന്മത്തിലെന്നവണ്ണം ജീവിക്കുന്നത്. 143 കിലോ ഭാരവുമായി അറബിനാട്ടിൽ നിന്നും ബാരിയാട്രിക് സർജറിക്കായി എത്തിയ ഷുഹൈബിന്റെ മനസ്സിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ "സ്ലിം മോഡൽ" ആകുക.

ഷുഹൈബും, പൊണ്ണത്തടി നിങ്ങളിലെ സ്വപ്നങ്ങളെ നഷ്ടപ്പെടുത്തുന്നുവെങ്കിൽ ഇനി മടിക്കരുതെന്ന് പറയുന്ന അശ്വതിയും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഇടാൻ കഴിയാത്ത നിരാശയിൽ നിന്നു നിറമുള്ള ജീവിതത്തിലേക്ക് നടന്നടുത്ത ദീപയുമെല്ലാം അടങ്ങുന്ന നൂറ് കണക്കിന് സരസ്വതി ബാരിയാട്രിക് ക്ലബ് അംഗങ്ങൾ ഇന്ന് സരസ്വതിയുടെ അംബാസിഡർമാരാണ്.

saraswathy222

ശരീരഭാരം കൂടുതലുള്ളപ്പോഴേ സുന്ദരിമാരായിരുന്നവർ, ഭാരം കുറച്ച് ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് കൂടുതൽ സുന്ദരിമാരായ അനുഭവങ്ങളും നിരവധിയാണ്. ശസ്ത്രക്രിയയ്ക്കു വിധേയരായ ശേഷമാണ് ആദ്യമായി സാധാരണ സൈസിലെ റെഡിമെയ്ഡ് വസ്ത്രം തങ്ങൾക്കു പാകമായതെന്ന് സാക്ഷ്യപ്പെടുത്തുന്നവരും അനേകമുണ്ട്. മിനി സ്കർട്ടിട്ട്, ഒതുങ്ങിയ അരവയർ അഭിമാനത്തോടെ കാട്ടി അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, കണ്ടുനിൽക്കുന്നവർക്കും കിട്ടും സന്തോഷവും പോ സിറ്റീവ് എനർജിയും. ഇങ്ങനെ സന്തോഷം പങ്കിടാനായി സൗന്ദര്യമത്സരങ്ങളും ഈ ആശുപത്രി സംഘടിപ്പിക്കാറുണ്ട്.

അമിത വണ്ണം ഗൗരവകരം

ശരീരത്തിന്റെ വലുപ്പം, നിറം, ആകൃതി ഇതൊന്നും പറഞ്ഞ് ആരെയും കളിയാക്കരുതെന്ന ബോധവൽക്കരണമൊക്കെ പച്ച പിടിക്കുന്നതേയുള്ളൂ നമ്മുടെ സമൂഹത്തിൽ. ഇവിടെ ഇന്നും മെലിഞ്ഞു കോലു പോലെ ഇരിക്കുന്നയാൾ എല്ലും കോലിയും , അമിതവണ്ണമുള്ളയാൾ തീറ്റപ്രാന്തനുമാണ്. പൊതു സമൂഹം മനസ്സിലാക്കാതെ പോകുന്ന കാര്യം– പരിധിയിൽ കവിഞ്ഞുള്ള വണ്ണം രോഗവും രോഗലക്ഷണവുമാണെന്നതാണ്. നിത്യ ജീവിതത്തെ തടസപ്പെടുത്തുമ്പോഴും മക്കളുണ്ടാകാതെ വരുമ്പോഴുമാണ് പലരും ശസ്ത്രക്രിയയ്ക്കായി എത്തുക.

saraswathy333

ശസ്ത്രക്രിയയിലൂടെ പരിഹാരം

താക്കോൽ ദ്വാര ശസ്ത്രക്രിയയായതു കൊണ്ട് വേദന തീരെ കുറവും, കുറച്ചു ദിവസങ്ങൾ മാത്രം ആശുപത്രിവാസവും മതിയാകും. രണ്ടോ മൂന്നോ ആഴ്ചത്തെ വിശ്രമമേ ആവശ്യമുള്ളൂ. ഒട്ടുമിക്കവര്‍ക്കും പ്രമേഹത്തിന്റെ ചികിത്സ പൂർണമായി നിർത്താം. പ്രഷർ, കൊളസ്ട്രോൾ എന്നിവയ്ക്കും ശമനമുണ്ടാകും.

അന്നനാളത്തിൽ നിന്ന് ഭക്ഷണം നേരേ ചെറുകുടലിലെ 150 സെന്റീമീറ്റർ കഴിഞ്ഞുള്ള ഭാഗത്തേക്ക് എത്തുന്ന രീതിയിലാണ് ശസ്ത്രക്രിയയിലൂടെ ക്രമീകരിക്കുന്നത്. മിനി ഗ്യാസ്ട്രിക് ബൈപാസ് എന്ന സർജറി ആണ്  പ്രധാനമായും ഇവിടെ ചെയ്യുന്നത്. ഈ സർജറിയുടെ ഗുണം കുറേ വർഷങ്ങൾക്ക് ശേഷം വണ്ണം തിരിച്ചു വരാനുള്ള സാധ്യത കുറയ്ക്കും എന്നതാണ്. അതായത് ചെറുകുടലിലെ ആദ്യഭാഗത്ത്‌ ഭക്ഷണം എത്തില്ല. അതുകൊണ്ടു തന്നെ ശരീരത്തിലെത്തുന്ന ആഹാരത്തിന്റെ അളവും ആഗിരണം ചെയ്യപ്പെടുന്ന കൊഴുപ്പിന്റെ അളവും വളരെയധികം കുറയും. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്ന സ്ലീവ് ഗ്യാസ്ട്രക്ടമി ശസ്ത്രക്രിയയും ഫലപ്രദമാണ്. ജീവിത ദൈർഘ്യം കുറയുന്നത് തടയാനും  കൂർക്കം വലി കാരണം ഞെട്ടിയുണരുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും. ഉറക്കത്തിലെ മരണം, സ്ത്രീകളിലെ ഹോർമോൺ പ്രശ്നങ്ങൾ, PCOD എന്നിവയ്ക്കും പരിഹാരമാകും.

saraswathy444

ചെലവിനും കൈത്താങ്ങ്

ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രശസ്തിയാർജിച്ച സരസ്വതി ഹോസ്പിറ്റലിന്റെ പ്രമേഹ–അമിതവണ്ണ ചികിത്സാ വിഭാഗത്തിൽ, ശസ്ത്രക്രിയയ്ക്കു വിധേയരായവരിൽ ഡോക്ടർമാർ മുതൽ സാധാരണക്കാർ വരെ ഉൾപ്പെടുന്നു. കേരള സർക്കാർ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ബാരിയാട്രിക് സർജറിയിൽ മെഡിക്കൽ റീ–ഇംബേഴ്സ്മെന്റ് ലഭിക്കുന്ന കേരളത്തിലെ ഏക ആശുപത്രിയാണ് സരസ്വതി ഹോസ്പിറ്റൽ. മാത്രമല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തികച്ചും സൗജന്യമായും ശസ്ത്രക്രിയ ചെയ്തു കൊടുക്കാറുണ്ട്. സാധാരണ ഏതൊരു സർജറിക്കുമുള്ള റിസ്കുകളേ ഇതിനുമുള്ളൂ. ഹെർണിയയോ, അപ്പെന്റിക്സ് ശസ്ത്രക്രിയയോ പോലെ ശിഷ്ടകാലം യാതൊരു പരിചരണവും ആവശ്യമില്ലയെന്നല്ല പറഞ്ഞതിനർഥം. ക്യത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ ആവശ്യമാണ്. ഭക്ഷണത്തിന്റെ ആഗിരണം കുറയുന്നതു കൊണ്ട്, ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കാൻ ഈ ചെക്കപ്പുകളിലൂടെ കഴിയും. നല്ല പരിചരണവും വ്യായാമവും ഡോക്ടറുടെ നിർദ്ദേശ പ്രകാരം തുടർന്നാൽ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനാകും.

കൂടുതൽ വിവരങ്ങൾക്ക്

SARASWATHY HOSPITAL, PARASSALA, THIRUVANANTHAPURAM

KERALA, PIN-695502,
Tel : 0471 2201898, 2202598, 2202898

E-mail : teamsaraswathy@gmail.com

www.saraswathyhospitals.com

Contact : +91 9207305941, +91 8606580728

Tags:
  • Spotlight