മലപ്പുറം താനൂരില്‍ ഗുരുതര വൃക്കരോഗം ബാധിച്ച നാല്പ്പത്തൊന്പതുകാരി ചികില്‍സയ്ക്ക് പോലും പണം കണ്ടെത്താന്‍ മാര്‍ഗമില്ലാതെ പ്രതിസന്ധിയിലാണ്. താനൂര്‍ മൂലയ്ക്കല്‍ കളരിക്കല്‍ ഷൈബയാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ നിസഹായതയോടെ കാത്തിരിക്കുന്നത്.
ആറു വര്‍ഷമായി വൃക്കരോഗത്തിന്റെ പിടിയിലാണ് ഷൈബ. ആഴ്ചയില്‍ മൂന്നു ദിവസം വീതം ഡയാലിസിസ് ചെയ്യണം. ഓരോ ഡയാലിസിസിനും 1300 രൂപ വീതം കണ്ടെത്താനും കുടുംബത്തിന് മാര്‍ഗമില്ല. ഷൈബയുടെ ചികില്‍സക്കിടെ പിതാവ് കുഞ്ഞിമോന് മരിച്ചു. ചികില്‍സയുടെ ആവശ്യാര്‍ഥം പറവണ്ണ വാക്കാടുണ്ടായിരുന്ന വീടും ഭൂമിയും വില്‍ക്കേണ്ടി വന്നു.
മാതാവ് കാഫാ ബീവിയും മകളും അടങ്ങുന്ന കുടുംബത്തിന്റെ നിത്യച്ചിലവ് തന്നെ പലരുടേയും സഹായംകൊണ്ടാണ് നടന്നുപോവുന്നത്. വൃക്ക മാറ്റി വയ്ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക നല്കാന് ഒരാള്‍ തയാറുമാണ്. പക്ഷെ ദാദാവിന്റെ വൃക്ക യോജിക്കുമോ എന്ന പരിശോധനക്കായി ചിലവു വരുന്ന ഒരു ലക്ഷം കണ്ടെത്താന്‍ ആവാത്തതുകൊണ്ട് അതും മുടങ്ങി. മാറ്റി വയ്ക്കുന്നതിന് 35 ലക്ഷം രൂപയെങ്കിലും ചിലവ് വരും. സുമനസുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ഷൈബയുടെ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രീയ പൂര്ത്തിയാക്കാനാകൂ.
Account Name : Shaiba. K
Google Pay : 9744685590
Account Number : 21380100150821
Bank : Federal Bank, Alathiyur Branch
IFSE Code : FDRL0002138