Wednesday 29 November 2023 02:10 PM IST : By സ്വന്തം ലേഖകൻ

‘കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയല്ല ഞാൻ, ആ കേസുമായി എനിക്ക് ബന്ധമില്ല’; കുണ്ടറ സ്വദേശി ഷാജഹാൻ പറയുന്നു

shajahanwb.jpg.image.845.440

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി തനിയ്ക്ക് ബന്ധമില്ലെന്നും താനല്ല കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നും കുണ്ടറ സ്വദേശിയായ ഷാജഹാൻ. നേരത്തേ കഞ്ചാവ്, മോഷണക്കേസുകളിൽ പ്രതിയായ ഷാജഹാനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

‘കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയല്ല ഞാൻ, ആ കേസുമായി എനിയ്ക്ക് ബന്ധമില്ല. പൊലിസ് എന്നെ തിരക്കി വന്നെന്ന് അറിഞ്ഞാണ് ഞാൻ കുണ്ടറ സ്റ്റേഷനിലേക്ക് എത്തിയത്. ഫോൺ പൊലിസ് പിടിച്ചുവെച്ചിട്ടുണ്ട്. പരിശോധിച്ചിട്ട് തിരിച്ചുതരാമെന്നും പറഞ്ഞെന്ന് ഷാജഹാൻ പറയുന്നു. 

നേരത്തേ ഷാജഹാനാണ് തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെന്ന തരത്തിൽ ചില വ്യാജപ്രചരണങ്ങൾ നടന്നിരുന്നു. ഇതിനേത്തുടർന്നാണ് ഷാജഹാൻ നേരിട്ട് വന്ന് കാര്യങ്ങൾ വിവരിച്ചത്. ഷാജഹാന് ഈ കേസുമായി ബന്ധമില്ലെന്നും വ്യാജപ്രചരണം നടത്തരുതെന്നും ആവശ്യപ്പെട്ട് പൊലിസും രംഗത്തെത്തിയിരുന്നു. 

Tags:
  • Spotlight