Monday 22 July 2019 05:14 PM IST : By സ്വന്തം ലേഖകൻ

'വീടിന്നടയാളം ശീമക്കൊന്ന', അങ്ങനെ ആ വരികൾ യാഥാർഥ്യമായി; കൊറിയര്‍ വിലാസം ആഘോഷിച്ച് സൈബർ ലോകം!

sheemakkonna332

"ഓടേണ്ട ഓടേണ്ടാ ഓടിത്തളരേണ്ട.. ഓമനപ്പൂമുഖം വാടിടേണ്ട.. ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമനച്ചുണ്ടത്തൊരുമ്മ നൽകാം. ടാറിട്ട റോഡാണു, റോഡിന്റരികാണ് വീടിന്നടയാളം ശീമക്കൊന്ന"- കലാഭവൻ മണിയുടെ സൂപ്പർഹിറ്റായ നാടൻ പാട്ടിലെ വരികളാണിത്. ഇപ്പോഴിതാ ഈ വരികൾ യാഥാർഥ്യമായിരിക്കുകയാണ്.

'വീടിനടയാളം ശീമക്കൊന്ന' എന്നെഴുതിയ ഒരു പാഴ്സലിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നെടുങ്കണ്ടത്തെ ഒരു വിലാസത്തിലേയ്ക്കുള്ളതായിരുന്നു ഈ കവര്‍. 'വേലിക്കരുകില്‍ ഒരു ശീമക്കൊന്ന നില്‍പ്പുണ്ട്' എന്നതാണ് അഡ്രസിനൊപ്പം ലാന്റ് മാര്‍ക്കായി ഇവർ നല്‍കിയുന്നത്. എന്തായാലും സംഗതി ആഘോഷിക്കുകയാണ് സൈബർ ലോകം. 

Tags:
  • Spotlight
  • Social Media Viral