Friday 01 March 2024 11:26 AM IST : By സ്വന്തം ലേഖകൻ

‘ഡീനിനു ഒന്നും അറിയില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല; പുറത്തു പറയാതിരിക്കാന്‍ വിദ്യാര്‍ഥികളെ വിലക്കിയിരുന്നു’: സിദ്ധാര്‍ഥന്റെ അച്ഛന്‍

siii86t7gg

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെ പ്രതി ചേര്‍ക്കണമെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. ഡീനിന് എല്ലാ കാര്യങ്ങളും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഡീന്‍ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. ആരോടും ഒന്നും പറയരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് ഡീന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ പറയുന്നു. 

ഇതിനിടെ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ ആറ് വിദ്യാര്‍ഥികളെ കൂടി സസ്പെന്‍ഡ് ചെയ്ത് സര്‍വകലാശാല. ആദ്യം അറസ്റ്റിലായ ആറുപേര്‍ക്കെതിരെയാണ് നടപടി. ഇതോടെ പ്രതികളായ 18 പേരും സസ്പെന്‍ഷനിലായി. സിദ്ധാര്‍ഥന്റെ മരണത്തില്‍ ഡീനിനോട് വിശദീകരണം തേടി സർവകലാശാല രജിസ്ട്രാർ. കോളജ് ക്യാമ്പസിൽ ദിവസങ്ങളോളം സിദ്ധാർഥൻ മർദ്ദനത്തിനിരയായിട്ടും സംഭവം അറിയാൻ വൈകിയതിലാണ് വിശദീകരണം തേടിയത്. 

വിവിധ തിരക്കുകളും പരിപാടികളും ഉള്ളതിനാലാണ് മർദ്ദനവിവരം അറിയാൻ വൈകിയതെന്നും അറിഞ്ഞ ഉടനെ കുറ്റക്കാർക്കെതിരെ നടപടിയെടുത്തുവെന്നും കോളജ് ഡീൻ ഡോ. എം.കെ. നാരായണൻ മറുപടി നൽകി. കോളജിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നും കൂടുതൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും ഡീൻ അറിയിച്ചു. 

Tags:
  • Spotlight