Monday 04 March 2024 09:51 AM IST : By സ്വന്തം ലേഖകൻ

‘വരുന്നവരും പോകുന്നവരും മൃഗീയമായി അടിച്ചു; അവനെ തല്ലിക്കൊന്നതു തന്നെയാണ്’; സിദ്ധാർഥന്റെ സുഹൃത്തിന്റെ ഓഡിയോ സന്ദേശം

sidd567778

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സുഹൃത്തിന്റെ ശബ്ദസന്ദേശം പുറത്തു വിട്ട് കുടുംബം. സിദ്ധാർഥനെ തല്ലിക്കൊന്നതാണെന്ന് ഓഡിയോയിൽ പറയുന്നു. ശബ്ദസന്ദേശം പൊലീസിനു കൈമാറിയതായി കുടുംബം അറിയിച്ചു.

ശബ്ദസന്ദേശത്തിലുള്ളത്: ‘വരുന്നവരും പോകുന്നവരും അവനെ വയറെടുത്തും ബെൽറ്റ് എടുത്തും തല്ലി.. മൃഗീയമായിട്ട്...അവനെ തല്ലിക്കൊന്നതു തന്നെയാണ്. അവന്റെ ബാച്ചിലുള്ളവർക്കും ഇതിൽ പങ്കുണ്ട്. പുറത്തു നല്ലവരാണെന്ന് അഭിനയിക്കുന്നവർ കഴുകൻമാരെക്കാളും മോശം ആൾക്കാരാണ്.’

Tags:
  • Spotlight