Wednesday 17 July 2019 03:09 PM IST : By സ്വന്തം ലേഖകൻ

നത്തോലി അഥവാ കൊഴുവ മീൻ എളുപ്പത്തിൽ വൃത്തിയാക്കാം (വിഡിയോ)

netholi990

മീൻ വൃത്തിയാക്കിയിട്ടുള്ളവർക്ക് അറിയാം അതിന്റെ കഷ്ടപ്പാട്. പ്രത്യേകിച്ചും ചെറു മീനുകൾ വൃത്തിയാക്കുക എന്നത് ശ്രമപ്പെട്ട ജോലിയാണ്. സാധാരണയായി വീട്ടമ്മമാർ കത്തി ഉപയോഗിച്ച് മണിക്കൂറുകൾ സമയമെടുത്താണ് ചെറുമീനുകൾ വൃത്തിയാക്കാറ്. മീൻ വെട്ടാനുള്ള കത്രിക മാർക്കറ്റിൽ ലഭ്യമാണ്. ഇത്‌ ഉപയോഗിക്കുമ്പോൾ ജോലിഭാരം പകുതി കുറഞ്ഞു കിട്ടും. നത്തോലി, കൊഴുവ പോലുള്ള ചെറുമീനുകൾ കത്രിക ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന വിഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്. നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ... 

Tags:
  • Spotlight
  • Pachakam