Friday 03 July 2020 10:56 AM IST : By സ്വന്തം ലേഖകൻ

ബ്ലുടൂത്ത് വഴി കോളുകൾ വിളിക്കാം, സന്ദേശങ്ങൾ കൈമാറാം; സ്മാർട്ട് മാസ്കുമായി ജപ്പാൻ

smart-maskjbjbreghueyt8

ലോകം മുഴുവൻ നാശം വിതച്ച് പടർന്നുപിടിക്കുന്ന കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗമായി കണ്ടെത്തിയിരിക്കുന്നത് മാസ്കുകളാണ്. ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് വിവിധ തരത്തിലുള്ള മാസ്ക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി സ്മാർട്ട് മാസ്ക് വിപണിയിലെത്തിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി.

ജാപ്പനീസ് സ്റ്റാർട്ടപ്പമായ ഡോനട്ട് റോബോട്ടിക്സാണ് സി - മാസ്ക്ക് എന്ന സ്മാർട്ട് മാസ്കിന്റെ ശിൽപികൾ. സാധാരണ മാസ്കിന് യോജിക്കുന്ന വെളുത്ത പ്ലാസ്റ്റിക് കവർ ഉപയോഗിച്ചാണ് സ്മാർട്ട് മാസ്ക് നിർമിച്ചിരിക്കുന്നത്. ബ്ലുടൂത്ത് ആപ്ളിക്കേഷൻ വഴി മാസ്കിനെ ഫോണുമായോ ടാബ്ലെറ്റുമായോ ബന്ധിപ്പിക്കാം. കോളുകൾ വിളിക്കാനും ഉപയോഗിക്കുന്ന ആളിന്റെ ശബ്ദം കൂട്ടാനും മാസ്കിന് സാധിക്കും.

സന്ദേശങ്ങൾ കൈമാറാനും പ്രസംഗങ്ങൾ പകർത്താനും ജാപ്പനീസ് ഭാഷയിൽ നിന്ന് എട്ട്ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും കഴിയും. ഒരു മാസ്കിന് 40 ഡോളറാണ് വില. സെപ്റ്റംബറോടെ 50,000 മാസ്കുകൾ ജപ്പാനിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജപ്പാനു പുറമെ അമേരിക്ക, യുറോപ്പ്, ചൈന എന്നിവിടങ്ങളിലെ വിപണിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 

Tags:
  • Spotlight