Saturday 17 August 2019 02:27 PM IST : By സ്വന്തം ലേഖകൻ

സ്കൂൾ വിദ്യാർത്ഥിനിയുടെ ഷൂസിനുള്ളിൽ മൂർഖൻ പാമ്പ്; മുന്നറിയിപ്പുമായി വാവ സുരേഷ്; വിഡിയോ

vava

‘അശ്രദ്ധമായിടുന്ന പാദരക്ഷകൾ വീണ്ടും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. അതിനുള്ളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുണ്ട്.’ സോഷ്യൽ മീഡിയയിൽ ഈ സന്ദേശം കാണാത്തവരായി ആരുമുണ്ടാകില്ല. എത്ര മുന്നറിയിപ്പുണ്ടെങ്കിലും തിരക്കു പിടിച്ച നമ്മുടെ ഓട്ടത്തിനിടയ്ക്ക് ഇതൊന്നും മൈൻഡ് ചെയ്യാറേയില്ല എന്നത് മറ്റൊരു സത്യം.

മഴക്കാലത്താണ് ഇഴ ജന്തുക്കൾ നമ്മുടെ പാദരക്ഷകളിൽ കൂടുതലായി വിശ്രമിക്കാനെത്തുന്നത്. ഷൂസിനകത്തും ചെരുപ്പിനുള്ളിലുമൊക്കെ നമ്മളറിയാതെ മരണക്കെണിയുമായി അവ ഇരിപ്പുമുണ്ടാകും. അത്തരമൊരു ഞെട്ടിപ്പിക്കുന്ന അനുഭവത്തിന്റെ നേർസാക്ഷ്യം പങ്കുവയ്ക്കുകയാണ് വാവ സുരേഷ്.

തിരുവനന്തപുരം കരിക്കകത്ത് സ്കൂൾ വിദ്യാർത്ഥിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയ മൂർഖൻ കുഞ്ഞാണ് കുറച്ചു സമയത്തേക്കെങ്കിലും ഭീതി പരത്തിയത്. സംഭവത്തിന്റെ വിഡിയോ വാവ സുരേഷ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കുട്ടികൾ ഷൂസ് ഇടുമ്പോൾ സൂക്ഷിക്കണമെന്ന സന്ദേശവും വാവ സുരേഷ് പങ്കുവയ്ക്കുന്നുണ്ട്.

Tags:
  • Social Media Viral