Friday 07 August 2020 10:45 AM IST : By സ്വന്തം ലേഖകൻ

5 കിലോ പൊന്ന്! സ്വപ്‌ന വിവാഹത്തിന് അണിഞ്ഞത് 625 പവന്‍; വിവാഹചിത്രം കോടതിയില്‍

gold

സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതബന്ധം ഉറപ്പിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസ് പുതിയ വഴിത്തിരിവുകളിലേക്ക് നീളുമ്പോള്‍ സ്വപ്‌ന സുരേഷിന്റെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 5 കിലോ ഗ്രാം സ്വര്‍ണം അതായത് 625 പവനാണ് സ്വപ്‌ന വിവാഹ വേളയില്‍ഡ ധരിച്ചിരുന്നതെന്ന വാദവുമായി പ്രതിഭാഗം രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കിയ വിവാഹ ചിത്രത്തിലൂടെയാണ് ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു. 

സ്വപ്നയില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണം പൂര്‍ണമായും ആഭരണങ്ങളാണ്. അത് സ്വര്‍ണക്കട്ടി ആയിരുന്നെങ്കില്‍ വേറൊരു മാനം ഉണ്ടെന്നു പറയാമായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇത് അവരുടെ മകളുടെ വിവാഹത്തിനോ വ്യക്തിപരമായ ആവശ്യത്തിനോ സൂക്ഷിച്ചതായിരുന്നു. അവരില്‍നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. അത് സ്വര്‍ണക്കടത്തില്‍നിന്ന് ഉണ്ടാക്കിയതല്ല എന്ന് വ്യക്തമാക്കുന്നതാണ് ഹാജരാക്കിയ രേഖകള്‍. അതു ശരിയല്ലെന്ന് അന്വേഷിച്ച് തെളിയിക്കാതെ അവരെ കുറ്റവാളിയാക്കാനാവില്ലെന്നും കോടതിയില്‍ വാദിച്ചതായി അഭിഭാഷകന്‍ പറഞ്ഞു.