Monday 04 October 2021 05:03 PM IST : By സ്വന്തം ലേഖകൻ

ഗർഭാശയ മുഴകൾക്ക് വന്ധ്യതയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കായി നൂതന ചികിത്സാരീതികൾ

doiikripppo

ലൈഫ് ലൈൻ ഹോസ്പിറ്റലിലെ നൂതന ചികിത്സാരീതികൾ. പുരുഷ ബീജാണു എടുത്ത് സ്ത്രീയുടെ അണ്ഡത്തിൽ കുത്തിവയ്ക്കുന്ന ചികിത്സകളാണ് ഐ.സി.എസ്.ഐ (ICSI- Interacytoplasmic Sperm Injection), ഐ.വി.എഫ് (IVF- In Vitro Fertilization), അത്യാധുനിക രീതിയായ ഐ.എം.എസ്.ഐ. (IMSI– Intracytoplasmic Morphologically Selected sperm Injection) എന്നിവ. ഇവയിൽ സാധാരണ മൈക്രോസ്കോപ്പിന്റെ 20 മടങ്ങ് വലുതായി കാണാനാകുന്നതിനാൽ ഏറ്റവും നല്ല ബീജാണു തിരഞ്ഞെടുത്ത് ഗർഭധാരണം സാധ്യമാക്കാനാകും. 

പ്രായമായ ചില സ്ത്രീകളിൽ ഭ്രൂണം വികസിച്ചു കഴിയുമ്പോൾ പുറത്തേക്കു വരാൻ ബുദ്ധിമുട്ടുണ്ടാകാം. ലേസർ അസിസ്റ്റഡ് ഹാച്ചിങ് പ്രക്രിയയിലൂടെ ഭ്രൂണം പുറത്തേക്ക് കൊണ്ടുവന്ന് ഗർഭധാരണം സാധ്യമാക്കാനുള്ള ചികിത്സാരീതിയും ഇവിടെ ലഭ്യമാണ്. കാൻസർ പോലുള്ള രോഗങ്ങളുള്ളവർക്ക് കീമോതെറാപ്പി/ റേഡിയോ തെറാപ്പിക്ക് മുൻപ് ബീജം/ അണ്ഡം/ ഭ്രൂണം  എന്നിവ  ഫ്രീസ്  ചെയ്തു  വർഷങ്ങളോളം സൂക്ഷിക്കാനുമാകും. ഐവിഎഫ് ചികിത്സയ്ക്ക് 80% വിജയസാധ്യതയുള്ള ബ്ലാസ്‌റ്റോസിസ്റ്റ് ട്രാൻസ്ഫറും  (അഞ്ചോ, ആറോ ദിവസം പ്രായമുള്ള ഭ്രൂണം) ലൈഫ്‌ലൈനിൽ ലഭ്യമാണ്. 

നൂതനമായ പി.ജി.ഡി (PGD – Pre -Implantation Genetic Diagnosis), പി.ജി.എസ് (PGS- Pre-Implantation Genetic Screening) എന്നിവയിലൂടെ ഭ്രൂണത്തിന്റെ ക്രോമസോമിനെ പഠിച്ച് പാരമ്പര്യ രോഗങ്ങൾക്കെതിരെ മുൻകരുതൽ സ്വീകരിച്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനുള്ള സാധ്യത കൂട്ടാം. സിംഗിൾ ജീൻ ഡിസോർഡർ ആയ ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ, സ്പൈനൽ മസ്കുലാർ അട്രോഫി തുടങ്ങിയ രോഗങ്ങൾ ഇങ്ങനെ കണ്ടുപിടിക്കാം. 

3D ലാപ്രോസ്കോപ്പി, പ്രസവം നിർത്തിയ ശേഷം ഗർഭിണി ആകാനുള്ള ശസ്ത്രക്രിയ (Tubal Recanalization) എന്നിവയും ലഭ്യമാണ്. പുരുഷന്മാർക്കുള്ള നൂതന ചികിത്സാരീതിയായ മൈക്രോസർജിക്കൽ ടെസ്റ്റിക്യുലാർ സ്പേം എക്സ്ട്രാക്ഷൻ (micro TESE) വഴി ഒട്ടും ബീജാണുക്കളില്ലാത്തവരിലും മൈക്രോസ്കോപ്പിലൂടെ ബീജാണുക്കളെ തിരഞ്ഞെടുക്കാനാകും. ആരും വന്ധ്യത അനുഭവിക്കേണ്ടതില്ലാത്ത സാഹചര്യമാണ് ഇവയിലൂടെ സംജാതമാകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 

THE LIFELINE  SUPER SPECIALITY HOSPITAL Adoor/ Kochi/ Kollam/ Dubai/ Sharjah T. 94005 55577/ 058 5512369 (Dubai), 058 5526369 (Sharjah). 04734 219500, 221388

Dr Cyriac Pappachan Consultant Infertility Specialist & Gynaec Laparoscopic Surgeon  Lifeline Hospital Kochi & Adoor Contact. 9400555577

Dr Kripa Rachel Philip Consultant Infertility Specialist Lifeline Hospital Kochi Contact. 9188619319

Tags:
  • Spotlight