Wednesday 10 February 2021 03:15 PM IST : By സ്വന്തം ലേഖകൻ

ട്രാൻസ്ജെൻഡർ തീകൊളുത്തി ആത്മഹത്യ ചെയ്തു, മരിച്ചത് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി

sneha

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീകൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‍വാജി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്നേഹ മത്സരിച്ചിരുന്നു. ഇന്നലെ വൈകുന്നേരം വീടിനകത്തു നിന്ന് മണ്ണെണ്ണ ഒഴിച്ച് പുറത്തുവന്ന് തീ കൊളുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പൊലീസ് കോളനിയിലും ആശുപത്രിയിലും എത്തി പരിശോധന നടത്തിയിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് വ്യക്തമാക്കി.