Monday 17 January 2022 03:52 PM IST : By സ്വന്തം ലേഖകൻ

രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ ടിക്കറ്റെടുത്തു; ഉച്ചയ്ക്ക് 12 കോടിയുടെ ഭാഗ്യം വീടു തേടിയെത്തി! അമ്പരപ്പ് മാറാതെ പെയിന്റിങ് തൊഴിലാളി സദൻ

lottery-win.jpg.image.845.440

കോട്ടയത്തുകാരൻ സദൻ രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ എടുത്ത ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അടിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 50 വർഷത്തിലേറെയായി പെയിന്റിങ് പണി ചെയ്ത് ജീവിക്കുന്ന ആളാണ് സദൻ. "ഒന്നര രൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്. ഒരുപാട് കടമുണ്ട്. മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം."- ഈറനണിഞ്ഞ കണ്ണുകളോടെ സദൻ പറയുന്നു.

രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്). കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറീസ് എജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്. ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടി‍ച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിച്ചിരുന്നു.

Tags:
  • Spotlight