Saturday 14 December 2019 12:14 PM IST : By സ്വന്തം ലേഖകൻ

ലോകത്ത് ആദ്യമായി ശ്വാസകോശം കഴുകി വൃത്തിയാക്കി; അപൂർവനേട്ടവുമായി യുഎഇയിലെ ഡോക്ടർമാർ!

lungs-cleaning

അപൂർവ രോഗം ബാധിച്ച് ശ്വസിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിച്ച ബംഗ്ലദേശിയുടെ ശ്വാസകോശം കഴുകി വൃത്തിയാക്കി അബുദാബിയിലെ ക്ലിവ് ലാൻഡ് ക്ലിനിക്. ലോകത്ത് ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരമൊരു ചികിത്സ നടത്തുന്നത്. യുഎഇയിലെ ക്ലീവ് ലാൻഡ് ആശുപത്രിയിലെ ഡോക്ടർമാരാണ് അപൂർവനേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ശ്വാസകോശത്തിൽ പ്രോട്ടീൻ അടിഞ്ഞുകൂടി മാരകമാകുന്ന പൾമോനറി ആൽവിയൊളാർ പ്രൊട്ടീനോസീസ് എന്ന അപൂർവ രോഗമായിരുന്നു അൽഐനിൽ ഡ്രൈവറായ ബംഗ്ലദേശി യുവാവിന്. ഡോ. റേധ സോയുലമാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

ശ്വാസകോശം കഴുകി വൃത്തിയാക്കുമ്പോഴും വിവിധ അവയവങ്ങളിലേക്കുള്ള രക്തയോട്ടം തുടരാൻ കൃത്രിമ ശ്വാസകോശം ഘടിപ്പിച്ചായിരുന്നു ചികിത്സ. 26 ലിറ്റർ ജലം കഴുകാൻ ഉപയോഗിച്ചു. ഒരു ദിവസത്തിനു ശേഷം കൃത്രിമ ശ്വാസകോശം മാറ്റി. ആരോഗ്യസ്ഥിതി പൂർണമായും വീണ്ടെടുത്ത ശേഷം നാട്ടിലേക്ക് പോകാനിരിക്കുകയാണ് ബംഗ്ലാദേശി ഡ്രൈവർ.

Tags:
  • Spotlight