Wednesday 14 February 2024 12:07 PM IST : By സ്വന്തം ലേഖകൻ

വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസുകാരി മരിച്ചു; മരണകാരണം വ്യക്തമല്ല..

girl-demise888

ഇടുക്കി വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഛർദ്ദിയെ തുടർന്ന് വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു.

ഇവിടെനിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. 

Tags:
  • Spotlight