Saturday 04 April 2020 01:43 PM IST : By സ്വന്തം ലേഖകൻ

‘പെൺകുട്ടിക്കാലത്തിന്റെ ഓർമ്മയുള്ള എന്റെ നൊസ്റ്റി സാരി’; വനിത ‘ബാൽക്കണി ചലഞ്ചി’ന് അനുകൂല പ്രതികരണം, കുറിപ്പ്

balcony-challenge11

വനിത അവതരിപ്പിച്ച ‘ബാൽക്കണി ചലഞ്ചി’ന് സോഷ്യൽ മീഡിയയിൽ അനുകൂല പ്രതികരണം. ലോക് ഡൗണിൽ കഴിയുന്ന വീട്ടമ്മമാരിൽ പോസിറ്റീവ് എനർജി നിറയ്ക്കുകയായിരുന്നു ചലഞ്ചിന്റെ ലക്ഷ്യം. നിരവധി പേരാണ് വനിതയുടെ ബാൽക്കണി ചലഞ്ചിൽ പങ്കെടുത്തത്. അഡ്വക്കറ്റ് സ്മിത ഗിരീഷ് മീനാക്ഷി പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാണ്. ഏറ്റവും പ്രിയപ്പെട്ട സാരിയുടുത്തു കൊണ്ട് ബാൽക്കണിയിൽ നിന്ന് പകർത്തിയ ചിത്രം കുറിപ്പോടുകൂടിയാണ് സ്മിത ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.  

സ്മിത ഗിരീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഏറ്റവുമിഷ്ടമുള്ള വേഷം പാവാട തന്നെയാണ്. ധരിക്കാൻ സുഖം. നടക്കാൻ ഫ്രീഡം ഒക്കെയുണ്ട്. പക്ഷേ, സാരി സാരി തന്നെയാണ്. സാരി സ്ഥിരമായി ഉടുത്ത് തുടങ്ങിയത് വക്കീൽ പ്രാക്ടീസ് തുടങ്ങിയ കാലത്തായിരുന്നു. രാവിലെ 9 മണിക്ക് ഓഫീസിൽ എത്തണമെങ്കിൽ 8 മണിക്ക് തുടങ്ങും മമ്മി എന്നെ സാരി ഉടുപ്പിക്കാൻ. മമ്മിയുമായി സ്ഥിരം വഴക്ക് കൂടും. അവിടെ ശരിയായില്ല ഇവിടെ വയറു കാണാം എന്നൊക്കെപ്പറഞ്ഞ്. ഒടുവിൽ നാത്തൂൻ വന്ന് ഒക്കെ നന്നാക്കിത്തന്ന് കോംപ്ളിമെൻറാക്കി വിടും. 

അക്കാലത്ത് ബംഗാൾ കോട്ടൺ സാരികൾ മാത്രമായിരുന്നു കൂടുതലും ഉടുത്തിരുന്നത്. തൊടുപുഴ ആദം സ്റ്റാർ കോംപ്ളക്സിൽ അത്തരം സാരികൾ മാത്രം കിട്ടുന്ന ഒരു ബോത്തിക്ക് ഉണ്ടായിരുന്നു. ഞാനും ടൈനിയും സ്ഥിരം അവിടെ നിരങ്ങും.കമ്മീഷൻ കിട്ടുന്ന കാശും, സീനിയർ നമ്മുടെ ചില്ലറ കോടതി പ്രകടനങ്ങൾക്ക് തരുന്ന പോക്കറ്റു മണിയുമൊക്കെ ഇങ്ങനെ ചിലവഴിക്കും. അടുപ്പടുക്കള കുട്ടി ചട്ടി പ്രാരാബ്ധമില്ലാത്ത കല്യാണപ്രായമല്ലേ. വെള്ള സാരികൾ ഒക്കെ ഒരു ചുളിവീഴാതെ നീറ്റായി കൊണ്ടു നടക്കും. 

vanitha-balcony-challange11

ഈ സാരി പഴയ കളക്ഷനാണ്. ടൈ നിയും ഞാനൂടെ തൊടുപുഴ മഡോണയിൽ നിന്നും എടുത്തത്. ഇത് അവളുടെ സെലക്ഷനാണ്. അതുകൊണ്ട് തന്നെ സൂക്ഷിച്ചു വച്ചതാണ്. വനിത വാർഡ്രോബ് സാരികൾ ചാടിച്ചിട്ട് പടമെടുത്ത് അയക്കാൻ പറഞ്ഞപ്പോൾ ഇതാണ് ആദ്യം കൈയിൽ തടഞ്ഞത്. ഒരു പെൺകുട്ടിക്കാലത്തിന്റെ ഓർമ്മയുള്ള നൊസ്റ്റി സാരി..

ഇന്ന് ചെക്കനൊക്കെ വന്നപ്പോ സാരിയുടക്കലിന്റെ പെർഫക്ഷൻ പോയി. വലിച്ചു വാരി ചുറ്റും. ഏറ്റം നന്നായി സാരി ഉടുക്കുന്ന ഒരാൾ മമ്മിയാണ് സുന്ദരി സാരിയുടുത്താൽ ഭയങ്കര നീറ്റ് ലുക്കാണ്. ഏറ്റം നീറ്റ് സാരി അലമാര മദർ ഇൻ ലാ യുടേതും.. നീറ്റായി മടക്കി ഒതുക്കി രസമായി വച്ച ചെറിയ സാരി കളക്ഷൻ. എന്റെ അലമാര വലിച്ചു വാരിയിട്ടതാണ്. എന്റെ സാരി ഉടുപ്പ് പോലെ തന്നെ... 

Pട: ( കൈയ്യിലുള്ള പുസ്തകം സ്മിത മീനാക്ഷി ചേച്ചി ട്രാൻസ് ലേറ്റ് ചെയ്ത ഇദ്രിസ് ആണ്.ഗമയ്ക്ക് പിടിച്ചതാണ്. പടമെടുത്ത് തന്നത് പാർത്ഥവി മോളാണ്...)

Tags:
  • Spotlight
  • Social Media Viral