Friday 25 March 2022 04:54 PM IST : By സ്വന്തം ലേഖകൻ

‘വനിത’യുടെ മുഖചിത്രമാകാൻ നിങ്ങൾക്കും അവസരം...വേഗമാകട്ടേ...

cover-face-1

‘വനിത’യുടെ മുഖചിത്രമാകാൻ നിങ്ങൾക്കും ആഗ്രഹമുണ്ടോ...ഉണ്ടെങ്കിൽ ഇതാണ് ആ അവസരം. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിത മാഗസിന്റെ മുഖചിത്രമാകുന്നതിലൂടെ നാളെ നിങ്ങളും താരമാകും....‘കെ. പി. നമ്പൂതിരീസ് – വനിത കവർ ഫെയ്സ് 2022’ൽ പങ്കാളിയാകാൻ വായനക്കാർക്കും അവസരം. അവസാന തീയതി ഏപ്രിൽ 25 വരെ...വേഗമാകട്ടേ....

നിങ്ങൾ ചെയ്യേണ്ടത്

നിങ്ങളുടെ ഏറ്റവും പുതിയ മൂന്നു ചിത്രങ്ങൾ (ക്ലോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) അയച്ചു തരുക. ഓൺലൈൻ വഴി ചിത്രങ്ങൾ അയക്കാൻ ലോഗ് ഇൻ ചെയ്യൂ www.vanitha.in/coverface2022

വാട്സാപ്പിലും ചിത്രങ്ങൾ അയയ്ക്കാം... നമ്പർ: 9895115692

ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി: 25 ഏപ്രിൽ 2022.

cover-face-2

നിബന്ധനകൾ

18 നും 25 നും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്ക് കവർ ഫെയ്സ് കോണ്ടെസ്റ്റിൽ പങ്കെടുക്കാം.

ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ കവർ ഫെയ്സാകാൻ അവസരം.

എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം.

ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്നു സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.

എം എം പബ്ലിക്കേഷന്‍സ്, മലയാള മനോരമ, കെ പി നമ്പൂതിരീസ്‌ ആയുർവേദിക്സ് ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.

ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.