Thursday 25 July 2019 02:55 PM IST : By സ്വന്തം ലേഖകൻ

അമ്മമാർക്കും കുട്ടികൾക്കും ഗർഭിണികൾക്കുമായി ഒരിടം; വനിതയൊരുക്കുന്നു മോം ആൻഡ് ബേബി ഫെയർ കൊച്ചിയിൽ!

mom-and-baby-fair

ലോകത്തിലെ ഏറ്റവും ഇഴയടുപ്പമുള്ള ബന്ധം അമ്മയും കുഞ്ഞും തമ്മിലുള്ളതാണെന്നല്ലേ പറയുക. മാറിലെ ചൂടും മുലപ്പാലിന്റെ രുചിയും ചുംബനത്തിന്റെ മാധുര്യവുമായി അമ്മയും കുഞ്ഞും മാത്രമുള്ള സുന്ദരമായ േലാകം. എന്നാൽ ഇന്ന് കാലം മാറുന്നതിനനുസരിച്ച് ഈ ബന്ധവും മാറിമറിയുന്നു. കുഞ്ഞിനൊപ്പം ചെലവഴിക്കാൻ േജാലിത്തിരക്കുകളിൽ നിന്നാണ് അമ്മമാർ ഓടിയെത്തുന്നത്. ഈ അവസ്ഥയിൽ തന്റെ കുരുന്നിനൊപ്പം തങ്ങളുടേതായ ലോകത്ത് ആരുടെയും ശല്യമില്ലാതെ അൽപസമയം സമാധാനപരമായി ചെലവിടാൻ ഏത് അമ്മയാണ് ആഗ്രഹിക്കാത്തത്. അവർക്ക് അതിനായി ഒരിടം ഒരുക്കുകയാണ് വനിത.

ഓഗസ്റ്റ് 10, 11 തീയതികളിൽ കൊച്ചി അവന്യൂ സെന്ററിൽ അമ്മമാർക്കും കുട്ടികൾക്കും ഗർഭിണികൾക്കുമായി വനിത ഒരുക്കുന്ന മോം ആൻഡ് ബേബി ഫെയർ 2019 അരങ്ങേറും. സിവ മെറ്റേണിറ്റി വെയർ അവതരിപ്പിക്കുന്ന മേളയിൽ ടാലന്റ് ഹണ്ട്, ഫാഷൻ േഷാ, കുട്ടികൾക്കായി ഗെയിം േസാൺ തുടങ്ങിയവയും കുട്ടികൾക്കും അമ്മമാർക്കുമായി വമ്പൻ ഷോപ്പിങ് വിസ്‌മയവും ഒരുക്കിയിട്ടുണ്ട്. 25– 35 പ്രായ പരിധിയിലുള്ള അമ്മമാർക്കും പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും അമ്മയാകാൻ ഒരുങ്ങുന്നവർക്കുമായാണ് േഷാ ഒരുക്കിയിരിക്കുന്നത്.

mom-and-baby-fair556

അമ്മമാർ കുട്ടികളോടൊപ്പമാണ് മേളയിൽ പങ്കെടുക്കേണ്ടത്. അമ്മമാെരയും കുട്ടികളെയും കൂട്ടിയിണക്കിയ നിരവധി സുന്ദരമായ നിമിഷങ്ങളും മത്സരങ്ങളുമാണ് മേളയുടെ പ്രത്യേകത. അമ്മയും കുഞ്ഞും ചേർന്നുള്ള ഫാഷൻ ഷോ, ഗർഭിണികൾക്കായുള്ള ഫാഷൻ ഷോ, അമ്മയും കുഞ്ഞും ചേർന്നുള്ള ഡാൻസ്, പാട്ട്, സ്കിറ്റ് എന്നിവയെല്ലാം മേളയിൽ മനോഹരമായ നിമിഷങ്ങൾ ഒരുക്കും. അമ്മയാകാൻ ഒരുങ്ങുന്നവർക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പ് വരുത്തുന്ന സെഷനും മേളയിലുണ്ടാകും.

ഷോപ്പിങ്ങിന്റെ അതുല്യ സാധ്യതകൾ തുറന്ന് മുൻനിര കമ്പനികളും മേളയുടെ ഭാഗമാകും. ബേബി കെയർ പ്രൊഡക്ട്സ്, ബേബി ഫൂഡ്, മദർ ഫൂഡ്, കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, അമ്മമാർക്കായുള്ള വസ്ത്രങ്ങൾ, നഴ്സറി ചമയങ്ങൾ, ഗിഫ്റ്റുകൾ, കളിപ്പാട്ടങ്ങൾ, ഹെൽത്ത് ആൻഡ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ട്സ് തുടങ്ങി അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ എന്തും മികച്ച ഓഫറിൽ മേളയിൽ നിങ്ങളെ കാത്തിരിക്കുന്നു. ഇതിനു പുറമെ മെഹന്ദി, നെയിൽ  ആർട് സേവനങ്ങളും മേളയിലുണ്ടാകും.

സിവ മെറ്റേണിറ്റിവെയർ, മോം പ്രീമിയം വിമൻസ് ഹോസ്പിറ്റൽ എന്നിവർക്കൊപ്പം വനിത അണിയിച്ചൊരുക്കുന്ന ഈ വിസ്‌മയ മേള, അമ്മമാർക്കും കുട്ടികൾക്കും ഗർഭിണികൾക്കും എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന സുന്ദര നിമിഷങ്ങളുടെ വേളയാകുമെന്നുറപ്പ്.

Tags:
  • Spotlight
  • Vanitha Exclusive