Wednesday 14 February 2024 11:54 AM IST : By സ്വന്തം ലേഖകൻ

ഓഫറുകളുടെ ഉത്സവമേളവുമായി 'വനിത ഉത്സവ്' എക്‌സിബിഷൻ; കൊച്ചി മറൈൻ ഡ്രൈവിൽ

vanitha-utsav-exhibition-2024-kochi-cover

കൊച്ചി മറൈൻ ഡ്രൈവിൽ ഫെബ്രുവരി 9 മുതൽ വമ്പിച്ച ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ വനിത ഉത്സവ് എക്‌സിബിഷൻ ആറാം ദിവസത്തിലേക്ക്. ഈ മാസം 26 വരെ നീളുന്ന ഷോപ്പിങ് ഉത്സവം ഒരുക്കിയിരിക്കുന്നത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യാണ്. അജ്മൽ ബിസ്മിയാണ് ഇലക്ട്രോണിക് പാർട്ണർ. വൻവിലക്കുറവും മികച്ച ഓഫറുകളും ഉൽപന്നങ്ങളുടെ വൈവിധ്യവും കൊണ്ടു സമ്പന്നമായ എക്‌സിബിഷനിൽ സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നും സന്ദർശകർ എത്തുന്നുണ്ട്.

ബ്രാൻഡുകളും ഓഫറുകളും

vanitha-utsav-exhibition-2024-kochi-crowd

ആയിരത്തിലേറെ ഇനം ഉൽപന്നങ്ങളും നൂറിലേറെ ബ്രാൻഡുകളും വനിത ഉത്സവ് എക്‌സിബിഷനിൽ അണിനിരന്നിട്ടുണ്ട്. എൽജിയുടെ എസി കൾ 50% വിലക്കുറവിലും ഹയർ റോബോ വാക്വം ക്ലീനർ 40% വിലക്കുറവിലും ഇവിടെ നിന്നു സ്വന്തമാക്കാം. ഡെയ്കിന്റെ എസികള്‍ വാങ്ങുമ്പോള്‍ 1500 രൂപയുടെ ക്യാഷ്ബാക്കും 32 ശതമാനം ഓഫും ലഭിക്കും. വോള്‍ട്ടാസ് എസികള്‍ക്ക് 1500 രൂപ ക്യാഷ്ബാക്കും 48 ശതമാനം ഓഫുമാണ് ലഭിക്കുക. വേൾപൂൾ ഉൽപന്നങ്ങളിൽ 30% വരെ വിലക്കിഴിവും impex സ്റ്റെയിൻലെസ്സ് പാത്രങ്ങളിൽ 65% വിലക്കുറവുമുണ്ട്. ബട്ടർഫ്‌ളൈ ഫൂഡ് പ്രോസസർ വെറും 7500 രൂപയ്ക്കും പ്രീതി സോഡിയാക് മിക്സി 7900 രൂപയ്ക്കും ഉത്സവ് പ്രത്യേക ഓഫറിൽ ലഭിക്കും. ഹെർക്യൂലീസ് ഫിറ്റ്നസ് ഉപകരണങ്ങളും റിയ ഫർണിച്ചറും പകുതി വിലയിലും മിലാപ് കോസ്മറ്റിക്സ് 35% വിലക്കുറവിലും വാങ്ങാൻ വനിത ഉത്സവ് മികച്ച അവസരമൊരുക്കുന്നുണ്ട്.

രുചികരം ഫൂഡ് കോർട്ട്

vanitha-utsav-exhibition-2024-kochi-food-court

ഷോപ്പിങ് ചെയ്തു തളർന്നാൽ ഫൂഡ് പാർട്ണറായ കഫേ കുടുംബശ്രീയിലെത്തി സോലെ മിലൻ ഊര് കാപ്പി, മല്ലിയില ബജി, വനസുന്ദരി ചിക്കൻ - ദോശ കോമ്പോ, കരിംജീരക കോഴി തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളോ തനി നാടൻ വിഭവങ്ങളോ ആസ്വദിക്കാം. ആരോഗ്യവും സ്വാദും നിറഞ്ഞ വിഭവങ്ങൾ മിതമായ വിലയിലാണ് കുടുംബശ്രീ ഒരുക്കുന്നത്. ആരോഗ്യകരമായ ഐസ്ക്രീം രുചികളുമായി മേഴ്‌സിലീസും സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. ഫ്ലേവറുകൾ രുചിച്ചു നോക്കി തിരഞ്ഞെടുക്കാൻ മേഴ്‌സിലിസ് അവസരമൊരുക്കും. സ്റ്റിക്ക്, കോൺ, ഫാമിലി പായ്ക്ക് ഇനങ്ങളിലായി അനേകം ഫ്ലേവറുകളാണ് മേഴ്‌സിലിസ് അവതരിപ്പിക്കുന്നത്.

vanitha-utsav-exhibition-2024-kochi-banner

ഏറെക്കാലമായി വാങ്ങണമെന്നാഗ്രഹിച്ച, നോക്കി നടന്നിട്ടും കിട്ടാത്ത സാധനങ്ങളൊക്കെയും രാജ്യത്തിന്റെ വിവിധ കോണുകളിലെ വിശ്വസ്തരായ സംരംഭകരിൽ നിന്ന് എത്തിച്ച് മിതമായ വിലയിൽ അണിനിരത്തുകയാണ് വനിത ഉത്സവ്. വലിയൊരു യാത്ര ചെയ്ത് വിവിധസ്‌ഥലങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന തൃപ്തിയോടെ ഇവിടെ നിന്ന് വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും വാങ്ങാം. നിത്യോപയോഗ സാധനങ്ങൾ, അപൂർവമായ കരകൗശല വസ്തുക്കൾ, സുഗന്ധവസ്തുക്കൾ, ഫർണിച്ചർ, ഓട്ടോമൊബീൽ, ഇന്റീരിയർ ഉൽപന്നങ്ങൾ, കിടക്കകൾ, തുണിത്തരങ്ങൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വ്യത്യസ്ത ഇനം ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങി നല്ല ഗുണമേന്മയുള്ള എല്ലാത്തരം ഉൽപന്നങ്ങളും വാങ്ങാനുള്ള അവസരമാണ് വനിത ഉത്സവിലൂടെ ലഭിക്കുന്നത്. ലോകോത്തര ബ്രാൻഡുകൾ അണിനിരക്കുന്ന ഓട്ടോ സോൺ ശ്രദ്ധേയമാണ്.

vanitha-utsav-exhibition-2024-kochi-poster

ഇന്നു വൈകുന്നേരം വനിത ഉത്സവിൽ കലാസ്നേഹികൾക്കായി അൻവർ സാദത് നയിക്കുന്ന ഗാനമേള അരങ്ങേറും. പ്രവേശനത്തിനുള്ള ടിക്കറ്റുകൾ എക്‌സിബിഷൻ ഗ്രൗണ്ടിൽ മാത്രമാണ് ലഭിക്കുക. ടിക്കറ്റ് ഓൺലൈനായി ലഭ്യമല്ല. ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി ഒമ്പതു വരെയാണ് പ്രവേശനം.