Thursday 17 January 2019 11:28 AM IST : By സ്വന്തം ലേഖകൻ

കലാകാരൻ ഷെഫായാൽ ദേ ഇങ്ങനെയിരിക്കും; വെള്ളയപ്പത്തിൽ തെളിയുന്നത് പ്രാവും പൂമ്പാറ്റയും പൂക്കളും!

chef-vellayappam23

കലാകാരന്മാർ ഷെഫായാൽ ദേ ഇങ്ങനെയിരിക്കും. ഭക്ഷണത്തിൽ പ്രാവും പൂമ്പാറ്റയും പൂക്കളുമൊക്കെ തെളിഞ്ഞു വരുന്നത് കാണാം. ഒരു ഷെഫ് കലാകാരന്റെ വെറൈറ്റി വെള്ളയപ്പം ചുടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വളരെ സിമ്പിളായാണ് വെള്ളയപ്പത്തിന്റെ മാവ് കൊണ്ട് പ്രാവിന്റെയും പൂമ്പാറ്റയുടെയും പൂക്കളുടേയുമൊക്കെ രൂപങ്ങൾ ഒരുക്കുന്നത്. കുട്ടികളെ ആകർഷിക്കാനാണ് ഈ ചെപ്പടിവിദ്യ. പതിനായിരത്തിലധികം ലൈക്കുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. 5500 ൽ അധികം ഷെയറുകളും ലഭിച്ചു. കൗതുകകരമായ വിഡിയോ കാണാം;