50 വയസുള്ള ഭാര്യയെ 59 വയസുള്ള ഭര്‍ത്താവ് സംശയരോഗത്തിന്റെ പേരില്‍ കൊല്ലാന്‍ ശ്രമിക്കുക. അതും മണ്ണെണ്ണ ഒഴിച്ച് കത്തിച്ച്. ഈ കൊടുംക്രൂരതയാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വര്‍ക്കലയ്ക്ക് അടുത്ത് ചെമ്മരുതിയില്‍ അരങ്ങേറിയത്. ലീലയാണ് 70 ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്.
ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും വര്‍ഷം മുന്‍പ് പക്ഷാഘാതം വന്ന് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നയാളാണ് അശോകന്‍. ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് വീട് നോക്കുന്നത്. എന്നാല്‍ ലീലക്ക് മറ്റു ബന്ധങ്ങളുണ്ടെന്നും തന്നെ ഉപേക്ഷിച്ചു പോകുമെന്നുമായിരുന്നു അശോകന്റെ സംശയം.
അതിന്റെ പേരില്‍ പലപ്പോഴായി ഉണ്ടായ വഴക്കാണ് ഇന്നലെ രാത്രി കൊടുംക്രൂരതയില്‍ അവസാനിച്ചത്. മകനും മകളും കൊച്ചുമക്കളും കഴിയുന്ന വീട്ടിലിട്ടാണ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.