Thursday 18 April 2024 10:29 AM IST : By സ്വന്തം ലേഖകൻ

സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽനിന്നു താഴ്ചയിലേക്കു മറിഞ്ഞു; മെഡിക്കൽ വിദ്യാർഥിനിയായ ഇരുപത്തിനാലുകാരിക്ക് ദാരുണാന്ത്യം

fathima-taskiya

വയനാട്ടിൽ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ്‌ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് മെഡിക്കൽ വിദ്യാർഥിയാണു തസ്‌കിയ. സാരമായി പരുക്കേറ്റ സഹയാത്രികയായ അജ്മിയ എന്ന വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

പിണങ്ങോടു നിന്നും പൊഴുതന ആറാം മൈലിലേക്കു പോകുന്ന പന്നിയാർ റോഡിലെ വളവിൽ രാത്രി 10 മണിയോടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ടു റോഡിൽനിന്നു താഴ്ചയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.  

Tags:
  • Spotlight