ലോഹം, കെയർ ഒാഫ് സൈറ ബാനു, പുത്തൻ പണം, ബി ടെക്, പടക്കളം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി നിരഞ്ജന അനൂപിന്റെ ആരോഗ്യവിശേഷങ്ങൾ നൃത്തം തന്നെ ജീവിതം നാലാം വയസ്സിൽ തുടങ്ങിയതാണു നൃത്തപരിശീലനം. ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്. നൃത്തം ഞങ്ങൾക്കൊരു കുടുംബകാര്യം കൂടിയാണ്.

ലോഹം, കെയർ ഒാഫ് സൈറ ബാനു, പുത്തൻ പണം, ബി ടെക്, പടക്കളം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി നിരഞ്ജന അനൂപിന്റെ ആരോഗ്യവിശേഷങ്ങൾ നൃത്തം തന്നെ ജീവിതം നാലാം വയസ്സിൽ തുടങ്ങിയതാണു നൃത്തപരിശീലനം. ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്. നൃത്തം ഞങ്ങൾക്കൊരു കുടുംബകാര്യം കൂടിയാണ്.

ലോഹം, കെയർ ഒാഫ് സൈറ ബാനു, പുത്തൻ പണം, ബി ടെക്, പടക്കളം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി നിരഞ്ജന അനൂപിന്റെ ആരോഗ്യവിശേഷങ്ങൾ നൃത്തം തന്നെ ജീവിതം നാലാം വയസ്സിൽ തുടങ്ങിയതാണു നൃത്തപരിശീലനം. ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്. നൃത്തം ഞങ്ങൾക്കൊരു കുടുംബകാര്യം കൂടിയാണ്.

ലോഹം, കെയർ ഒാഫ് സൈറ ബാനു, പുത്തൻ പണം, ബി ടെക്, പടക്കളം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി നിരഞ്ജന അനൂപിന്റെ ആരോഗ്യവിശേഷങ്ങൾ

നൃത്തം തന്നെ ജീവിതം

ADVERTISEMENT

നാലാം വയസ്സിൽ തുടങ്ങിയതാണു നൃത്തപരിശീലനം. ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്. നൃത്തം ഞങ്ങൾക്കൊരു കുടുംബകാര്യം കൂടിയാണ്. അമ്മമ്മ നൃത്തം പഠിച്ചിട്ടൊന്നുമില്ല. പക്ഷേ,കോളജിലൊക്കെ നൃത്തം ചെയ്യുമായിരുന്നു. എന്റെ അമ്മ നാരായണി വർഷങ്ങളായി ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്. ഇപ്പോൾ ഞാനും അമ്മയോടൊപ്പം സ്കൂളിൽ നൃത്തപരിശീലനത്തിനു കൂടും. പണ്ടും അങ്ങനെയാണ്... സ്കൂൾ വിട്ടുവന്നാൽ നേരേ അമ്മയുടെ ഡാൻസ് ക്ലാസ്സിൽ പോയിരിക്കുമായിരുന്നു. ഇപ്പോൾ സിനിമയിൽ വന്നശേഷവും നൃത്തത്തോടുള്ള ഇഷ്ടം ഒരു തരി പോലും കുറഞ്ഞിട്ടില്ല.

സ്വന്തമായി ചിട്ടപ്പെടുത്തിയ ഡയറ്റ്

ADVERTISEMENT

പണ്ട് ഞാൻ നല്ല ഫൂഡി ആയിരുന്നു. ഇപ്പോൾ എന്റെ ശരീരത്തിനു ചേരുന്ന ഭക്ഷണം കണ്ടെത്തി ഡയറ്റു സ്വയം ക്രമീകരിച്ചു. മധുരം ഒഴിവാക്കി. കാർബോഹൈഡ്രേറ്റ് കുറച്ചു. ചോറു തീരെ കഴിക്കാറില്ല. അത്ര ആശ തോന്നുമ്പോൾ മാത്രം കഴിക്കും. സാലഡ് മുൻപു തീരെ ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ പക്ഷേ, ലഞ്ചിനു സാലഡുകൾ പോലെ കാർബോഹൈഡ്രേറ്റ് നന്നേ കുറവുള്ള ഭക്ഷണമാണു കഴിക്കുക. ഹെൽതി സാലഡുകൾ തയാറാക്കുന്നവരിൽ നിന്നു വാങ്ങി ഉപയോഗിക്കും. രാത്രിഭക്ഷണം നേരത്തെ കഴിക്കും, ചെറിയ അളവിൽ. കാപ്പി നല്ല ഇഷ്ടമാണ്. പണ്ടു മധുരമിട്ടായിരുന്നു കുടിക്കുക. ഇപ്പോൾ ബ്ലാക്ക് കോഫി ആണെങ്കിലും പാൽ ചേർത്താണെങ്കിലും മധുരം ഒഴിവാക്കും.

ഫിറ്റ്നസിനു വഴി വീട്ടിൽ തന്നെ

ADVERTISEMENT

‘നർത്തകി ആയതുകൊണ്ടു ഫിറ്റ്നസിനു വേറെ വഴി നോക്കണ്ട’ എന്നു പറയുന്നതിനോടു യോജിപ്പില്ല. നൃത്തത്തെ ഒരു കലയായി മാത്രം കാണാനാണ് എനിക്കിഷ്ടം.

ജിമ്മിൽ പോകാറില്ല. മുൻപ് ഒരു പഴ്സനൽ ട്രെയിനർ ഉണ്ടായിരുന്നു. അദ്ദേഹം വീട്ടിൽ വന്നു പരിശീലിപ്പിച്ചിരുന്നു. ഒരു ‘ജനറൽ വെൽബിയിങ്’ വേണം എന്നു തോന്നിയിട്ടാണു വ്യായാമം ചെയ്തു തുടങ്ങിയത്. ഡംബലുകളും ഫിറ്റ്നസ് ബാൻഡുകളും ഒക്കെ ഉപയോഗിച്ചുള്ള വ്യായാമങ്ങളും സ്ട്രെച്ചിങ്ങുകളുമാണു പ്രധാനമായി ചെയ്യാറ്. ആദ്യ സിനിമയായ ലോഹത്തിനു വേണ്ടി കുറച്ചുനാൾ ടെന്നീസ് പരിശീലിച്ചിരുന്നു. അതല്ലാതെ സ്പോർട്സിനോടു താൽപര്യമില്ല.

നോ ബോഡിഷെയിമിങ്

നടിയാകുന്നതിന് ഒക്കെ മുൻപേ ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ട്. അച്ഛൻ അനൂപിന് ഒാട്ടവും ജോഗിങ്ങുമൊക്കെയായി ഒരു റുട്ടീനുണ്ട്. അമ്മയും ഫിറ്റ് ആയിരുന്നു. ഞാൻ അവരെ അപേക്ഷിച്ചൊരൽപം ചബ്ബിയാണ്. ചടങ്ങുകൾക്കു ചെന്നു കഴിയുമ്പോൾ ബന്ധുക്കൾ പറയും–‘മോളു വല്ലാതെ വണ്ണം വച്ചു കേട്ടോ’ എന്ന്. അച്ഛനും അമ്മയും ഒന്നും പറയില്ലെങ്കിലും ചുറ്റുമുള്ള ആളുകൾ ഇങ്ങനെ സമാധാനം തരാതിരുന്നതു ഭക്ഷണരീതികളൊക്കെ മാറ്റാൻ ഒരു കാരണമായിട്ടുണ്ട്. ഇപ്പോൾ പക്ഷേ, ആരോഗ്യം കരുതിയാണ് ഈ ചിട്ടയിൽ തുടരുന്നത്. അന്നും ഇന്നും ബോഡി ഷെയിമിങ് ഒരു നല്ല കാര്യമായി തോന്നിയിട്ടില്ല. ശരീരത്തെ സംബന്ധിച്ച് അനാവശ്യമായ ആശങ്കകൾ രൂപപ്പെടാൻ അതിടയാക്കും. നല്ല ഹെൽതി ആയുള്ള കുട്ടികൾ തന്നെ മെലിയാനായി ബോധപൂർവം ഭക്ഷണമൊക്കെ കുറയ്ക്കുന്നതു കാണാറുണ്ട്. ആരോഗ്യം വിചാരിച്ചിട്ടല്ല അവരിൽ പലരും ഇതു ചെയ്യുന്നത്. അവർ ആരാധിക്കുന്ന സെലിബ്രിറ്റികളുടെ പോലെയുള്ള ശരീരം സ്വന്തമാക്കാനാണ്.

മുടിക്ക് ഒായിൽ മസാജ്

വെയിൽ കൊണ്ടു കരുവാളിച്ചാൽ മുഖത്തും കയ്യിലുമൊക്കെ തൈരു പുരട്ടും. നന്നായി വെള്ളം കുടിക്കും. അതു ചർമത്തിൽ നല്ല മാറ്റമുണ്ടാക്കും. പണ്ട്, നീളവും കട്ടിയുമുള്ള മുടിയായിരുന്നു. സ്‌ൈറ്റലിങ് പ്രോഡക്റ്റ്സ് ഉപയോഗിച്ചു മുടിയുടെ കരുത്തും ഭംഗിയും പോയി. കുറച്ചുനാൾ മുടിയിൽ നീലിഭൃംഗാദി പുരട്ടിയിരുന്നു. ഇപ്പോൾ ബദാം എണ്ണയാണ് ഉപയോഗിക്കുന്നത്. ഇടയ്ക്കു വെളിച്ചെണ്ണ ചൂടാക്കിയതും പുരട്ടും. പണ്ട്, കോഴിക്കോട് അമ്മമ്മയുടെ അടുത്തു പോകുമ്പോൾ ശരീരം മുഴുവൻ എണ്ണ തേപ്പിച്ചു കുളിപ്പിക്കുമായിരുന്നു. ഇപ്പോൾ ഇടയ്ക്കൊക്കെ ഞാൻ എണ്ണ പുരട്ടി കുളിക്കാറുണ്ട്.

ടെൻഷൻ അടിച്ചു മാറ്റും ടെൻഷൻ

സ്ട്രെസ്സ് ബസ്റ്റർ ആയി ഒന്നുമില്ല. ടെൻഷൻ മറക്കാനായി ബോധപൂർവം എന്തുചെയ്താലും ടെൻഷൻ അടിപ്പിക്കുന്ന ചിന്ത മാറില്ല. അതുകൊണ്ട് സ്വയം ടെൻഷൻ മാറും വരെ, ഇനി വയ്യ എന്നു മനസ്സു പറയും വരെ ടെൻഷൻ അടിച്ചു തളരും.

ADVERTISEMENT