വരണ്ട് ഉണങ്ങി വിണ്ടുകീറിയ ചര്‍മ്മം തണുപ്പു കാലത്തു നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. ചര്‍മ സംരക്ഷണം തണുപ്പുകാലത്തില്‍ എങ്ങനെ ചെയ്യാം എന്നു നോക്കാം. ∙ കുളിക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക. ∙ സോപ്പിനു പകരം ക്ലൻസിങ് ലോഷന്‍ ഉപയോഗിക്കുക. പെട്ടെന്നു കുളിച്ചു വരിക.

വരണ്ട് ഉണങ്ങി വിണ്ടുകീറിയ ചര്‍മ്മം തണുപ്പു കാലത്തു നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. ചര്‍മ സംരക്ഷണം തണുപ്പുകാലത്തില്‍ എങ്ങനെ ചെയ്യാം എന്നു നോക്കാം. ∙ കുളിക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക. ∙ സോപ്പിനു പകരം ക്ലൻസിങ് ലോഷന്‍ ഉപയോഗിക്കുക. പെട്ടെന്നു കുളിച്ചു വരിക.

വരണ്ട് ഉണങ്ങി വിണ്ടുകീറിയ ചര്‍മ്മം തണുപ്പു കാലത്തു നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. ചര്‍മ സംരക്ഷണം തണുപ്പുകാലത്തില്‍ എങ്ങനെ ചെയ്യാം എന്നു നോക്കാം. ∙ കുളിക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക. ∙ സോപ്പിനു പകരം ക്ലൻസിങ് ലോഷന്‍ ഉപയോഗിക്കുക. പെട്ടെന്നു കുളിച്ചു വരിക.

വരണ്ട് ഉണങ്ങി വിണ്ടുകീറിയ ചര്‍മ്മം തണുപ്പു കാലത്തു നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. ചര്‍മ സംരക്ഷണം തണുപ്പുകാലത്തില്‍ എങ്ങനെ ചെയ്യാം എന്നു നോക്കാം.

∙ കുളിക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക.

ADVERTISEMENT

∙ സോപ്പിനു പകരം ക്ലൻസിങ് ലോഷന്‍ ഉപയോഗിക്കുക. പെട്ടെന്നു കുളിച്ചു വരിക. രണ്ടുനേരം കുളിക്കുന്നവര്‍ ഒരു നേരം മാത്രം സോപ്പ് ഉപയോഗിക്കുക.

·∙ എണ്ണ തേച്ചു കുളിക്കുന്നവര്‍ അതു സോപ്പ് ഉപയോഗിച്ചു കഴുകി കളഞ്ഞാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല.

ADVERTISEMENT

∙ പയര്‍ പൊടി, ചകിരി, ഇഞ്ച എന്നിവയും ഉപയോഗിക്കരുത്. ചര്‍മം സ്വതവെ വരണ്ടിരിക്കുന്നതിനാല്‍ ഫ്രിക്ഷന്‍ / ഘര്‍ഷണം അല്ലെങ്കില്‍ കരകരപ്പുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാല്‍ തൊലിയില്‍ കീറലുകള്‍ വരാനുള്ള സാദ്ധ്യത ഏറുന്നു.

∙ കുളി കഴിഞ്ഞു നനവ് ഒപ്പി മാറ്റുകയേ ചെയ്യാവൂ. അമർത്തി തുടയ്ക്കരുത്. നനവു പൂർണമായും മാറുന്നതിനു മുൻപു തന്നെ ചർമത്തിൽ‌ മോയ്‌സ്ചറൈസിങ് ലോഷന്‍ പുരട്ടുക. ഹയലൂറോണിക് ആസിഡ്,സെറാമൈഡ്സ്, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ മോയ്‌സ്ചറൈസര്‍ ആണ് ഉചിതം.

ADVERTISEMENT

∙ തണുപ്പു കാലത്തു മുഖചര്‍മ്മത്തിനു പ്രത്യേകം ശ്രദ്ധ ചെലുത്തണം. സാലിസിലിക് ആസിഡ്, ഗ്ലൈക്കോലിക് ആസിഡ് എന്നിവ അടങ്ങിയ ക്ലെൻസർ / ഫേസ് വാഷ് ഉപയോഗിക്കുന്നതിനു പകരം മൃദുവായ മാൻഡെലിക് ആസിഡ്, ഒാട് മീൽ എക്സ്ട്രാക്റ്റ് എന്നിവ ഉപയോഗിക്കാം.

∙ മുഖം കഴുകിയതിനു ശേഷം നനഞ്ഞ തോര്‍ത്തു കൊണ്ട് ഒപ്പി മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. മുഖക്കുരു ഉള്ളവര്‍ ക്രീം / ജെല്‍ ക്രീം അല്ലെങ്കില്‍ വാട്ടര്‍ ബേസ്ഡ് ക്രീം ഉപയോഗിക്കുക. ജെൽ ടൈപ്പ് ക്രീം തണുപ്പു കാലത്തു ചര്‍മത്തെ കൂടുതല്‍ വരണ്ടതാകുന്നു.

∙ നേരിട്ടു സൂര്യപ്രകാശം കൊള്ളുന്നില്ലെങ്കിൽ പോലും സണ്‍സ്‌ക്രീന്‍ ധരിക്കണം. നന്നായി വിയര്‍ക്കുന്നവരും വെയിലത്തു പോകേണ്ടവരും ആദ്യം പുരട്ടി 2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടതാണ്. മുഖത്തു മാത്രം പോരാ കയ്യും കാലും പോലെ വസ്ത്രം കൊണ്ടു മൂടാത്ത ശരീരഭാഗങ്ങളിലും പുരട്ടണം.

∙ ചർമത്തിന്റെ പ്രായമാകൽ കുറയ്ക്കുന്ന റെട്ടിനോയിക് ആസിഡ് അടങ്ങിയ ലേപനങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ അതിന്റെ തീവ്രത (Potency) കുറഞ്ഞ തരം ലേപനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക.

∙ തണുപ്പു കാലത്തു ചുണ്ടുകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമാണ്. ചുണ്ടിൽ നനവോടെ തന്നെ ലിപ് ബാം പുരട്ടുക. ചുണ്ട് ഉണങ്ങി വരണ്ട് ഇരിക്കുകയാണെങ്കില്‍ അത് ഇടയ്ക്കിടെ നാവു കൊണ്ടു നനയ്ക്കുകയോ ചുണ്ടിലെ ഉണങ്ങിയ തൊലി വലിച്ചെടുക്കുകയോ ചെയ്യരുത്. അതു വരൾച്ച വർധിപ്പിക്കും.

∙ ഇടയ്ക്കിടെ വെള്ളം കുടിക്കുക, ലിപ് ബാം പുരട്ടുക.

∙ കൈകാലുകള്‍ നനയുമ്പോഴൊക്കെ ക്രീം പുരട്ടാന്‍ ശ്രദ്ധിക്കുക. അധികനേരം നനയുന്ന ജോലികള്‍ ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഗ്ലൗസ് ധരിക്കുക.

∙ ചർമത്തിൽ ഈര്‍പ്പം തങ്ങിനില്‍ക്കാതെ നോക്കുക. നഖങ്ങള്‍ കൃത്യമായി വെട്ടിവയ്ക്കുക.

∙ ചിലരിൽ തലയില്‍ ഈ സമയത്തു പൊടി പോലെയുള്ള താരന്‍ കാണാറുണ്ട്. ഇത് രോഗമല്ല, എന്നാല്‍ ചൊറിച്ചിലോ, കുരുക്കളോ, ചുവന്ന കട്ടിയായ ഭാഗങ്ങളോ ഉണ്ടെങ്കില്‍ ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കാണിച്ചു ചികിത്സ തേടേണ്ടതാണ്.

∙ വെളിച്ചെണ്ണ നല്ല മോയ്‌സ്ചറൈസറും ആന്റിഫംഗലും ആണ്. മുടി വളര്‍ച്ചയെ ത്വരിതപ്പെടുന്ന ഒരു ഘടകമാണ്. പക്ഷേ എല്ലാവര്‍ക്കും ഇത് പ്രയോജനം ചെയ്യില്ല. നിങ്ങള്‍ക്ക് വെളിച്ചെണ്ണ തേച്ചാല്‍ ചൊറിച്ചില്‍, താരന്‍, കുരുക്കള്‍ എന്നിവ വരുമെങ്കില്‍ അത് ഉപയോഗിക്കരുത്.

∙ എണ്ണ പുരട്ടുന്നവര്‍ രാത്രി മുഴുവന്‍ അത് തലയില്‍ വയ്ക്കരുത്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകി കളയുക. കണ്ടീഷണര്‍ മുടിയുടെ അറ്റത്ത് പുരട്ടാം.

∙ വെള്ളം ധാരാളം കുടിക്കുക, ഇലക്കറികള്‍, പച്ചക്കറികള്‍, നട്ട്‌സ് എന്നിവ കഴിക്കുക. മീന്‍, മുട്ട, ഇറച്ചി എന്നിവ മിതമായി കഴിക്കുക.

∙ സാധാരണയായി കാണുന്ന ചൊറിച്ചില്‍ അധികരിക്കുകയോ, ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്.

ഡോ. ശാലിനി വി.ആർ., കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ് & കോസ്മറ്റോളജിസ്റ്റ്,
എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

English Summary:

Dry skin is a common problem during winter. Skin care in winter involves using gentle cleansers, moisturizers, and protecting skin from sun and dryness.

ADVERTISEMENT