സംസ്ഥാന അവാർഡ് നേടിയ ഗായിക സേബ ടോമി, തന്റെ സംഗീത ജീവിതത്തിലെ ആരോഗ്യവിശേഷങ്ങളും പരിചരണ രീതികളും പങ്കുവെക്കുന്നു. ശബ്ദത്തിനു വിശ്രമം നൽകുന്നതിനും, കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിനും, ശാരീരികക്ഷമത നിലനിർത്തുന്നതിനും പ്രാധാന്യം നൽകുന്നു. സൗന്ദര്യസംരക്ഷണത്തിൽ ലളിതമായ മാർഗ്ഗങ്ങൾ പിന്തുടരുന്ന സേബ, പ്രതികൂല വിമർശനങ്ങളെ അവഗണിച്ച് പോസിറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.

സംസ്ഥാന അവാർഡ് നേടിയ ഗായിക സേബ ടോമി, തന്റെ സംഗീത ജീവിതത്തിലെ ആരോഗ്യവിശേഷങ്ങളും പരിചരണ രീതികളും പങ്കുവെക്കുന്നു. ശബ്ദത്തിനു വിശ്രമം നൽകുന്നതിനും, കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിനും, ശാരീരികക്ഷമത നിലനിർത്തുന്നതിനും പ്രാധാന്യം നൽകുന്നു. സൗന്ദര്യസംരക്ഷണത്തിൽ ലളിതമായ മാർഗ്ഗങ്ങൾ പിന്തുടരുന്ന സേബ, പ്രതികൂല വിമർശനങ്ങളെ അവഗണിച്ച് പോസിറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.

സംസ്ഥാന അവാർഡ് നേടിയ ഗായിക സേബ ടോമി, തന്റെ സംഗീത ജീവിതത്തിലെ ആരോഗ്യവിശേഷങ്ങളും പരിചരണ രീതികളും പങ്കുവെക്കുന്നു. ശബ്ദത്തിനു വിശ്രമം നൽകുന്നതിനും, കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിനും, ശാരീരികക്ഷമത നിലനിർത്തുന്നതിനും പ്രാധാന്യം നൽകുന്നു. സൗന്ദര്യസംരക്ഷണത്തിൽ ലളിതമായ മാർഗ്ഗങ്ങൾ പിന്തുടരുന്ന സേബ, പ്രതികൂല വിമർശനങ്ങളെ അവഗണിച്ച് പോസിറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.

അം ആ എന്ന ചിത്രത്തിലെ ആരോരും എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സേബ ടോമി ലോകയിലെ ക്യൂൻ ഓഫ് ദ് നൈറ്റ് എന്ന ഇംഗ്ലീഷ് ഗാനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറി. സേബയുടെ ആരോഗ്യവിശേഷങ്ങളിലേക്ക്.


വോയിസ് റെസ്റ്റ് പ്രധാനം

ADVERTISEMENT

ഞാൻ ആറു വയസ്സു മുതൽ സംഗീതം അഭ്യസിക്കാൻ തുടങ്ങി. കർണാടിക് മ്യൂസിക് പഠിച്ചിട്ടുണ്ട്. കുറച്ചു മുതിർന്നപ്പോൾ വെസ്റ്റേൺ മ്യൂസിക് സ്വയം പഠിച്ചെടുത്തു. പള്ളിയിലെ ക്വയറിലും സ്കൂളിലെ ബാൻഡിലും സജീവമായിരുന്നു. ഒരു ഗായികയുടെ ഏറ്റവും വലിയ ബലം ശബ്ദമാണല്ലോ. അടുത്തടുത്ത ദിവസങ്ങളിൽ മണിക്കൂറുകളോളം പെർഫോം ചെയ്തു കഴിഞ്ഞാൽ ശബ്ദം ഭയങ്കരമായി ക്ഷീണിക്കും. സ്റ്റേജ് ഷോ കഴിഞ്ഞാൽ ഞാൻ കഴിവതും ശബ്ദത്തിനു വിശ്രമം നൽകും. വോക്കൽ റെസ്റ്റ് പ്രധാനമാണ്. പാടാതിരിക്കുക മാത്രമല്ല, ഉയർന്ന ശബ്ദത്തിലുള്ള സംസാരം അരുത്, വളരെ കുറച്ചു മാത്രം സംസാരം എന്നിവയാണു വോക്കൽ റെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഞാൻ ഇതു കൃത്യമായി പാലിക്കാറുണ്ട്.

ആഹാരം പ്രധാനം

ADVERTISEMENT

ഗായകർക്കും ഭക്ഷണത്തിൽ പ്രത്യേക കരുതൽ അത്യാവശ്യമാണ്. ആസിഡ് റിഫ്ലെക്സ് പോലുള്ള പ്രശ്നങ്ങൾ തൊണ്ടയിൽ അസ്വാസ്ഥ്യം ഉണ്ടാക്കും. ഇതു തടയാനായി എണ്ണ കൂടുതലുള്ളതും സ്പൈസിയുമായുള്ള ഭക്ഷണം കഴിവതും ഒഴിവാക്കും. പിന്നെ ഭക്ഷണം കഴിഞ്ഞാൽ ഉടനെ കിടക്കാറില്ല. അത്താഴശേഷം കുറഞ്ഞതു മൂന്നു മണിക്കൂർ കഴിഞ്ഞേ ഉറങ്ങാറുള്ളൂ. ഗായകർ തണുത്ത ഭക്ഷണം പാടെ ഒഴിവാക്കണം എന്നാണു പൊതുവെ പലരും ധരിച്ചിരിക്കുന്നത്. തണുത്തതൊന്നും കഴിക്കാതിരുന്നാൽ നമ്മുടെ തൊണ്ട ഭയങ്കര സെൻസിറ്റീവ് ആകും. കുറച്ച് ഐസ്ക്രീമോ കൂൾ ഡ്രിങ്ക്സോ കഴിച്ചതുകൊണ്ടു കുഴപ്പമില്ല. അതു കഴിച്ചതിനുശേഷം ചെറുചൂടു
വെള്ളം കുടിച്ചാൽ മതി.

സിംപിൾ പരിചരണം

ADVERTISEMENT

കോവിഡ് കാലത്ത് അത്യാവശ്യം സമയം ലഭിച്ചിരുന്നപ്പോൾ സൗന്ദര്യപരിചരണത്തിൽ ചില പരീക്ഷണങ്ങളൊക്കെ നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇൻഫ്ലുവൻസർ പറയുന്ന ടിപ്സ് ഒക്കെ പരീക്ഷിച്ചു ചർമത്തിനു പ്രശ്നങ്ങൾ വന്നു. അതു കഴിഞ്ഞാണു ലളിതമായ മാർഗങ്ങളാണ് ഏറ്റവും ഫലപ്രദം എന്നു മനസ്സിലായത്. സൺസ്ക്രീൻ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ സ്കിൻ ടോൺ മെച്ചപ്പെട്ടു, പാടുകളും മാറി. എന്റെ സ്കിൻ കെയർ റുട്ടീൻ വളരെ ലളിതമാണ് – ഫേസ്‌വാഷ്, മോയിസ്ചറൈസർ, സൺസ്ക്രീൻ. വെയിലേറ്റുള്ള കരുവാളിപ്പു മാറ്റാൻ കടലമാവ്, മഞ്ഞൾ, തൈര് പോലുള്ളവ പുരട്ടും. ടാൻ മാറാൻ നാൽപാമരാദിതൈലവും ഉപയോഗിക്കാറുണ്ട്.

എനർജി വേണം

ലൈവ് പെർഫോമൻസിനു നല്ല എനർജി വേണം. സാധാരണ ഒരു ലൈവ് ഷോ രണ്ടു മണിക്കൂർവരെയൊക്കെ നീളും. അത്രയും സമയം ഫുൾ എനർജി നിലനിർത്തണം. അതിനു ഫിസിക്കലി ഫിറ്റ് ആയിരിക്കണം. ഞാൻ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാറുണ്ട്. സ്ട്രെങ്ത് ട്രെയിനിങ്ങും കാർഡിയോയും പരിശീലിക്കും. സ്റ്റേജിൽ കയറുന്നതിനു മുൻപു വോയിസ് വാംഅപ് ചെയ്യും. പിന്നെ നന്നായി വെള്ളം കുടിക്കും. ഇപ്പോഴും പ്രധാനപ്പെട്ട ഷോകൾക്കു വേണ്ടി പെർഫോം ചെയ്യും മുൻപു കുറച്ചു നെർവസ് ആകാറുണ്ട്. അതു നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ചെറുപ്പം മുതലെ സ്കൂളിലും മറ്റും സ്റ്റേജിൽ പാടിയ അനുഭവം ഉള്ളതു കൊണ്ടു വലിയ സ്റ്റേജ് കിട്ടിയപ്പോഴും പെർഫോം ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു.

ഫോക്കസ് ഓൺ പോസിറ്റീവ്

നമ്മൾ എത്രയൊക്കെ നേട്ടങ്ങൾ ഉണ്ടാക്കിയാലും നമ്മുെട കുറ്റം പറയുന്ന ഒരു കൂട്ടർ ഉണ്ടാകും. അതു സ്വാഭാവികമാണ്. ഞാൻ പെർഫക്റ്റ് അല്ല. എന്റെ സംഗീതശൈലി എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുമില്ല. അതിനാൽ തന്നെ നെഗറ്റീവ് വന്നാൽ അത് അവഗണിക്കാറാണു പതിവ്. എപ്പോഴും പോസിറ്റീവ് കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുക. അതായത് ഒാൾവേയ്സ് ഫോക്കസ് ദി പോസിറ്റീവ്– ഇതാണ് എന്റെ പോളിസി. എന്നാൽ ക്രിയാത്മകമായ വിമർശനമാണെങ്കിൽ അതു സ്വീകരിക്കാറുണ്ട്.

English Summary:

ebe Tomi, the recipient of the Kerala State Film Award for Best Female Playback Singer for the song 'Aarorum' from the film 'Ambili', has also won the hearts of audiences with her English song 'Queen of the Night'. She emphasizes the importance of voice rest after performances, limiting speaking to conserve her vocal cords. Her diet is carefully managed to avoid acid reflux triggers, with a preference for avoiding excessively oily and spicy foods, and she ensures a gap of at least three hours between dinner and sleep. For skincare, Sebe follows a simple routine of using a face wash, moisturizer, and sunscreen, and uses natural remedies like gram flour, turmeric, and yogurt to combat tanning. Maintaining physical fitness through gym workouts, strength training, and cardio is crucial for her energetic live performances, which are preceded by vocal warm-ups and hydration. She believes in focusing on the positive aspects of her career, choosing to ignore negativity while remaining open to constructive criticism.

ADVERTISEMENT