ഫിറ്റ്നസ്സ് രഹസ്യം മുതൽ സന്തോഷത്തിന്റെ താക്കോൽ വരെ – മീനാക്ഷി ഉണ്ണിക്കൃഷ്ണന്റെ ജീവിതവഴികൾ Meenakshi Unnikrishnan Shares Her Fitness and Diet Secrets
യുവനിരയിലെ ശ്രദ്ധേയയായ നടി മീനാക്ഷി ഉണ്ണിക്കൃഷ്ണൻ തന്റെ ജീവിതശൈലിയെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും മനസ്സു തുറക്കുന്നു. സിനിമയിലെ തിരക്കുകൾക്കിടയിലും കൃത്യമായ വ്യായാമവും സമീകൃത ആഹാരവും ശീലമാക്കിയ താരം, ഫിറ്റ്നസിന്റെ 70 ശതമാനവും ഡയറ്റാണെന്ന് വിശ്വസിക്കുന്നു. സ്ട്രെങ്ത് ട്രെയിനിങ്ങിന് പ്രാധാന്യം നൽകുന്ന മീനാക്ഷി, മാനസികാരോഗ്യത്തിനായി ഡ്രൈവിങ്ങും സൈക്ലിങ്ങും ആർട്ടും ശീലമാക്കിയിരിക്കുന്നു. സ്വന്തം സന്തോഷത്തിന്റെ ഉത്തരവാദിത്തം നമ്മിൽ തന്നെയാണെന്ന തിരിച്ചറിവാണ് തന്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചതെന്നും താരം വ്യക്തമാക്കുന്നു.

വാങ്ക് എന്ന സിനിമയിലൂടെയാണ് മീനാക്ഷി ഉണ്ണിക്കൃഷ്ണൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. യുവതലമുറ നെഞ്ചേറ്റിയ ‘വാഴ’ എന്ന ചിത്രത്തിലെ മായ എന്ന കഥാപാത്രം മീനാക്ഷിയെ പ്രേക്ഷകരുടെ പ്രിയതാരമാക്കി. മികവാർന്ന കഥാപാത്രങ്ങളിലൂടെ മീനാക്ഷി വീണ്ടും പ്രേക്ഷകർക്കു മുൻപിലെത്തുകയാണ്. തിരക്കിനിടയിലും മീനാക്ഷിയുടെ ജീവിതത്തെ ആരോഗ്യകരവും സന്തുലിതവുമാക്കുന്നതു ചില തിരിച്ചറിവുകളാണ്. ജീവിതയാത്ര ശാന്തസുന്ദരമാക്കുന്നതാകട്ടെ ചില നല്ല തീരുമാനങ്ങളും. അഭിഭാഷക കൂടിയായ മീനാക്ഷി ജീവിതത്തെക്കുറിച്ചു മനസ്സു തുറക്കുന്നു.
വ്യായാമരീതികൾ എങ്ങനെയാണ് ?
നാലു വർഷമായി ജിമ്മിൽ പോകുന്നുണ്ട്. സ്ട്രെങ്ത് ട്രെയിനിങ്ങാണു പ്രധാനമായും ചെയ്യുന്നത്. രാവിലെ ഏകദേശം ഒരു മണിക്കൂർ വർക് ഒൗട്ട് ചെയ്യും. ആദ്യത്തെ കുറെ വർഷങ്ങളിൽ രാത്രിയിലായിരുന്നു ജിമ്മിൽ പോയിരുന്നത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി രാവിലെ ജിമ്മിൽ പോയിത്തുടങ്ങി. അതു ജീവിതത്തിന്റെ റൂട്ടീൻ ക്രമപ്പെടുത്താൻ സഹായിച്ചു. ജിമ്മിൽ പോകാൻ കഴിയാത്തത്ര തിരക്കുള്ള ദിവസമാണെങ്കിലും 15 മിനിറ്റ് എന്തെങ്കിലും ഒരു മൂവ്മെന്റ ് ചെയ്യാൻ ശ്രമിക്കും. വാം അപ്, കാർഡിയോ അല്ലെങ്കിൽ പ്ലാങ്ക് പോലെ എന്തെങ്കിലും. സൈക്ലിങ്ങും ഏറെ ഇഷ്ടമാണ്.
ഡയറ്റിൽ ശ്രദ്ധിക്കാറുണ്ടോ ?
ഫിറ്റ്നസ് നിലനിർത്തുന്നതിൽ 30 ശതമാനം വ്യായാമവും 70 ശതമാനം ഡയറ്റുമാണെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ വളരെ സ്ട്രിക്റ്റായ ഡയറ്റ് ഇല്ല. കാരണം ഞാൻ ഒരു ഫൂഡിയാണ്. പഞ്ചസാര പരമാവധി കുറയ്ക്കാൻ ശ്രമിക്കും. ജീവിതത്തിൽ ചെറിയ സന്തോഷങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണു ഞാൻ. അതിനാൽ ഇടയ്ക്ക് ഐസ്ക്രീം കഴിക്കും. രാവിലെ കോഫിയും വൈകിട്ടു ഗ്രീൻ ടീയും കഴിക്കാറുണ്ട്. എനിക്കു ഡയറ്റ് എന്നതു വീട്ടിലെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ജങ്ക് ഫൂഡ് അധികം കഴിക്കാതിരിക്കുക, ഇഷ്ടമുള്ള ഭക്ഷണം പൂർണമായി ഒഴിവാക്കാതിരിക്കുക എന്നതെല്ലാമാണ്. എന്റെ ഒരു ദിവസത്തെ ഡയറ്റ് പ്രധാനമായും പ്രോട്ടീൻ കേന്ദ്രീകരിച്ചാണ്. ഒരു ദിവസം നാലു മുട്ട കഴിക്കാറുണ്ട്. രാവിലെ അമ്മ ഉണ്ടാക്കുന്ന സ്മൂതിയും കഴിക്കും. കാർബോഹൈഡ്രേറ്റിനായി ഇഡ്ലി, ദോശ, ഇടിയപ്പം ഇവയിൽ ഏതെങ്കിലും കഴിക്കും. ഉച്ചയ്ക്കു വീട്ടിലാണെങ്കിൽ ചോറും മീനോ ചിക്കനോ രണ്ടു കറികളോ ഉണ്ടാകും. ചോറും തൈരും അവിയലുമൊക്കെ പ്രിയപ്പെട്ടതാണ്. രാത്രിയിൽ ചപ്പാത്തിയും ചിക്കനും കഴിക്കും. ബിരിയാണിയും ഇഷ്ടമാണ്.
സിനിമയ്ക്കായി ഭാരം കുറച്ചോ ?
‘വാഴ’ എന്ന സിനിമയ്ക്കായി ഞാൻ കുറച്ചുകൂടി ലീൻ ബിൽറ്റായി.‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ’എന്ന സിനിമയിൽ കുറച്ചു ചബ്ബിയായിരിക്കണം എന്നു പറഞ്ഞിരുന്നു. അതനുസരിച്ചു ഭക്ഷണത്തിന്റെ അളവു കൂട്ടി. ഹെൽത്തിയായ ഭക്ഷണമായിരുന്നു കൂടുതലും കഴിച്ചത്. പ്രോട്ടീൻ കൂട്ടിയിരുന്നു. അതിന്റെ റിസൽട്ടു കൃത്യമായി കിട്ടുകയും ചെയ്തു. Balance is the key– ജീവിതത്തിൽ ഒന്നിനെയും പൂർണമായി കട്ട് ചെയ്യാതെ എല്ലാം ബാലൻസ്ഡ് ആയി കൊണ്ടുപോകുന്നതാണു ശരിയെന്നു ഞാൻ വിശ്വസിക്കുന്നു.
മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നത് എങ്ങനെ ?
നമ്മിലെ പൊട്ടൻഷ്യൽ തിരിച്ചറിഞ്ഞിട്ടും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ കഴിയാത്തപ്പോഴാണു സ്ട്രെസ്സ് വരുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു കഴിയുന്നത്ര ആക്ടീവായിരിക്കും. സൈക്ലിങ്ങും ഡ്രൈവിങ്ങുമെല്ലാം എനിക്കു തെറപ്യൂട്ടിക് അനുഭവമാണ്. ലോ ആയി തോന്നിയാൽ ഡെസ്റ്റിനേഷനൊന്നും പ്ലാൻ ചെയ്യാതെ ഒറ്റയ്ക്കു ഡ്രൈവ് ചെയ്യാറുണ്ട്. പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്നതും എനിക്കു മെഡിറ്റേറ്റീവ് പ്രോസസ്സ് ആണ്. ആർട്ടും പെയിന്റിങ്ങും വരയ്ക്കുന്നതുമെല്ലാം പ്രിയപ്പെട്ട ഹോബികളും. വ്യത്യസ്ത സിനിമകൾ കാണുന്നതിനൊപ്പം ടെക്നീഷ്യൻമാരുടെ വർക്കുകളിൽ നിന്നു പഠിക്കാറുമുണ്ട്.
സൗന്ദര്യ പരിചരണത്തിൽ ശ്രദ്ധിക്കുന്നതെങ്ങനെ ?
എന്റെ ഡെർമറ്റോളജിസ്റ്റിനെ പൂർണമായി ഫോളോ ചെയ്യുക എന്നതാണു സ്കിൻ കെയർ സീക്രട്ട്. അനാവശ്യ പ്രോഡക്ടുകൾ വാങ്ങാതിരിക്കുന്നതും പ്രധാനമാണ്. മോയിസ്ചറൈസർ, ആവശ്യമെങ്കിൽ സീറം അത്രയേ വേണ്ടൂ. ചർമത്തിൽ എന്തെങ്കിലും പുരട്ടുന്നതിനേക്കാൾ പ്രധാനമാണു കഴിക്കുന്ന ഭക്ഷണം. അതുകൊണ്ട് ആഹാരത്തിലും വെള്ളം കുടിക്കുന്നതിലും ഏറെ ശ്രദ്ധിക്കും. മുടിക്കു വേണ്ടി അമ്മയും അമ്മൂമ്മയും തയാറാക്കുന്ന ഒരു സ്പെഷൽ എണ്ണ ഉണ്ട്. ഇടയ്ക്ക് ഉലുവ, മുട്ട, ചെമ്പരത്തി ഇല എന്നിവയൊക്കെ ഉപയോഗിച്ചു ഹെയർ കെയർ ചെയ്യാൻ അമ്മ പറയും. ഷാംപൂ ചെയ്യും. ചിലപ്പോൾ സ്പായും.
എപ്പോഴും ഹാപ്പിയാണോ ?
വളരെ ഹാപ്പിയായ, പോസിറ്റീവ് എനർജിയുള്ള ഒരാളാണു ഞാൻ. നെഗറ്റീവ് എനർജി ഫീൽ ചെയ്താൽ ഞാൻ അവിടെ നിന്നു മാറിനിൽക്കും. വീടും പരിസരവും വൃത്തിയായി, ഓർഗനൈസ്ഡ് ആയി സൂക്ഷിക്കുന്നതും നായ്ക്കുട്ടി ചാർലിക്കൊപ്പം സമയം ചെലവഴിക്കുന്നതുമൊക്കെ എന്നെ സന്തോഷിപ്പിക്കാറുണ്ട്. നമ്മുടെ സന്തോഷത്തിന്റെ ഉത്തരവാദിത്തം മറ്റൊരാൾക്കല്ല, നമുക്കാണ് എന്ന തിരിച്ചറിവു നേടാനായി. You really need to be happy with yourself and love yourself to that extent. ഒരു ദിവസത്തിന്റെ അവസാനം നമ്മിൽ തന്നെ ഹാപ്പി ആയിരിക്കാനാകുന്ന ഒരു അവസ്ഥയിൽ എത്താനായാൽ ഈ ലോകത്തിലെ പല കാര്യങ്ങളെയും കൂടുതൽ സമാധാനത്തോടെ ഇഷ്ടപ്പെടാനും സ്വീകരിക്കാനും കഴിയും. ആ തിരിച്ചറിവുണ്ടായതോടെ ജീവിതത്തിലെ സമ്മർദവും ഉത്കണ്ഠയും കുറഞ്ഞു. ‘നമുക്കു നാം മാത്രമേയുള്ളൂ’ എന്നതാണ് എനിക്കു പ്രിയപ്പെട്ട ജീവിതപാഠം.