1. ഫേഷ്യൽ ചെയ്യും മുൻപ് പ്രധാനമായി അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.
പഴുപ്പു നിറഞ്ഞ മുഖക്കുരുക്കൾ, ചൊറിച്ചിൽ, അലർജി എന്നിവ ഉണ്ടെങ്കിൽ ആ സമയത്ത് ഫേഷ്യൽ ചെയ്യരുത്. ചർമം സാധാരണ നിലയിൽ ആയതിനു ശേഷം മാത്രം ഫേഷ്യൽ ചെയ്യുക.
2. ഒരു ചടങ്ങിനു വേണ്ടിയാണു ഫേഷ്യൽ ചെയ്യുന്നത് എങ്കിൽ ആ ചടങ്ങിന് ഒരാഴ്ച മുൻപേ ഫേഷ്യൽ ചെയ്യുക. തലേന്ന് ഫേഷ്യൽ ചെയ്താൽ ഉദേശിക്കുന്ന ഫലം അതായത് ‘ഗ്ലോ’ കിട്ടുകയില്ല.
3. കടുത്ത വെയിലുള്ളപ്പോൾ ഫേഷ്യൽ ചെയ്ത് പുറത്തിറങ്ങരുത്. ഫേഷ്യൽ ചെയ്ത ഉടൻ വെയിലേറ്റാൽ ഫേഷ്യലിന്റെ ഗ്ലോയും ഗുണവും പോകും.
4. വൈകുന്നേരങ്ങളാണ് ഫേഷ്യൽ ചെയ്യാൻ അനുയോജ്യം. ഈ സമയത്ത് വളരെ റിലാക്സായി ഫേഷ്യൽ ചെയ്യാം. ഫേഷ്യലിലൂടെ മുഖത്തിന്റെ ഭംഗി വർധിക്കുക മാത്രമല്ല ഫേഷ്യൽ ചെയ്യുന്ന സമയത്ത് മനസ്സിനും സ്വസ്ഥത ലഭിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഫേഷ്യൽ ധൃതി പിടിച്ചു ചെയ്യരുത്. വളരെ പ്ലാൻഡ് ആയി, സൗകര്യപ്രദമായി ചെയ്യുക.
5. അലർജിക്കു സാധ്യതയുള്ള ചർമം ആണെങ്കിൽ ഫേഷ്യൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. കെമിക്കൽ അടങ്ങിയ ഫേഷ്യലുകളേക്കാൾ പ്രകൃതിദത്ത ഘടകങ്ങൾ ചേർന്ന ഫേഷ്യലുകളാണ് ഇവർക്ക് അനുയോജ്യം. ഫ്രൂട്ട് ഫേഷ്യലുകളും ഫ്ളവർ ഫേഷ്യലുകളും വെജിറ്റബിൾ പീലും ചെയ്യാം. പേൾ, ഗോൾഡ് ഫേഷ്യലുകളൊക്കെ ഇവർ ഒഴിവാക്കുക.
6. അരിമ്പാറ നീക്കുക , നിറം വർധിപ്പിക്കുന്നതിനുള്ള പീലുകൾ പോലുള്ള ചർമരോഗ ചികിത്സകൾ ചെയ്തവർ കുറഞ്ഞത് രണ്ടാഴ്ച കഴിഞ്ഞു മാത്രമേ ഫേഷ്യൽ ചെയ്യാവൂ. ഇവ ചെയ്തതിന് അടുത്ത ദിവസങ്ങളിൽ ഫേഷ്യൽ ചെയ്താൽ അത് ആ ചികിത്സയുടെ ഗുണഫലത്തെ പ്രതികൂലമായി ബാധിക്കും.
7. ഫേഷ്യൽ ചെയ്യുന്നതിന് അംഗീകൃത പാർലറുകൾ തന്നെ തിരഞ്ഞെടുക്കണം. പ്രാവീണ്യമുള്ള ബ്യൂട്ടിഷനാണെന്ന് ഉറപ്പു വരുത്തണം. പഴക്കം ചെന്നതും
നിലവാരം കുറഞ്ഞതുമായ പ്രോഡക്‌റ്റുകൾ ഫേഷ്യലിന് ഉപയോഗിക്കുന്നത് ചർമത്തിനു ദോഷകരമാകാം.
8. വൃത്തിയുള്ളതും വായു സഞ്ചാരമുള്ളതുമായ ഇടത്തിലാണു ഫേഷ്യൽ ചെയ്യുന്നത് എന്നതും ഉറപ്പു വരുത്തുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. കുക്കു മത്തായി
കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്, നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , മൂവാറ്റുപുഴ