നിസ്സാരമാക്കരുത് ജലദോഷം, സൂക്ഷിച്ചില്ലേൽ സൈനസൈറ്റിസ് മുതൽ ന്യൂമോണിയ വരെ ആകാം...
വൈറസ് അണുബാധ മൂലം വരുന്ന അസുഖങ്ങളിൽ ഒന്നാണ് ജലദോഷം. ഇരുന്നൂറോളം വൈറസുകൾ ജലദോഷം വരുന്നതിന് കാരണമാകാറുണ്ട്. എന്നാൽ ഏറ്റവും അധികമായി ജലദോഷം വരുന്നത് റൈനോ വൈറസ് മൂലമാണ് (ഏകദേശം 50 ശതമാനം). ഇത് കൂടാതെ കൊറോണ വൈറസ്, ഇൻഫ്ലുവൻസ വൈറസ്, അഡിനോ വൈറസ്, റെസ്പിറേറ്ററി സിൻസേഷ്യാ വൈറസ് മുതലായവയും ജലദോഷത്തിന്
വൈറസ് അണുബാധ മൂലം വരുന്ന അസുഖങ്ങളിൽ ഒന്നാണ് ജലദോഷം. ഇരുന്നൂറോളം വൈറസുകൾ ജലദോഷം വരുന്നതിന് കാരണമാകാറുണ്ട്. എന്നാൽ ഏറ്റവും അധികമായി ജലദോഷം വരുന്നത് റൈനോ വൈറസ് മൂലമാണ് (ഏകദേശം 50 ശതമാനം). ഇത് കൂടാതെ കൊറോണ വൈറസ്, ഇൻഫ്ലുവൻസ വൈറസ്, അഡിനോ വൈറസ്, റെസ്പിറേറ്ററി സിൻസേഷ്യാ വൈറസ് മുതലായവയും ജലദോഷത്തിന്
വൈറസ് അണുബാധ മൂലം വരുന്ന അസുഖങ്ങളിൽ ഒന്നാണ് ജലദോഷം. ഇരുന്നൂറോളം വൈറസുകൾ ജലദോഷം വരുന്നതിന് കാരണമാകാറുണ്ട്. എന്നാൽ ഏറ്റവും അധികമായി ജലദോഷം വരുന്നത് റൈനോ വൈറസ് മൂലമാണ് (ഏകദേശം 50 ശതമാനം). ഇത് കൂടാതെ കൊറോണ വൈറസ്, ഇൻഫ്ലുവൻസ വൈറസ്, അഡിനോ വൈറസ്, റെസ്പിറേറ്ററി സിൻസേഷ്യാ വൈറസ് മുതലായവയും ജലദോഷത്തിന്
വൈറസ് അണുബാധ മൂലം വരുന്ന അസുഖങ്ങളിൽ ഒന്നാണ് ജലദോഷം. ഇരുന്നൂറോളം വൈറസുകൾ ജലദോഷം വരുന്നതിന് കാരണമാകാറുണ്ട്. എന്നാൽ ഏറ്റവും അധികമായി ജലദോഷം വരുന്നത് റൈനോ വൈറസ് മൂലമാണ് (ഏകദേശം 50 ശതമാനം). ഇത് കൂടാതെ കൊറോണ വൈറസ്, ഇൻഫ്ലുവൻസ വൈറസ്, അഡിനോ വൈറസ്, റെസ്പിറേറ്ററി സിൻസേഷ്യാ വൈറസ് മുതലായവയും ജലദോഷത്തിന് കാരണമാകുന്നു.
ഏതൊരാൾക്കും ജലദോഷം വരാനുള്ള സാധ്യതയുണ്ട്. എങ്കിലും ഇതു കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലും വളരെ മുതിർന്ന ആളുകളിലുമാണ്. കുട്ടികളിൽ ഒരു വർഷം ശരാശരി ആറ് മുതൽ എട്ട് തവണ വരെ ജലദോഷം വരാനുള്ള സാധ്യതയുണ്ട്. മുതിർന്നവരിൽ ഏകദേശം 2 മുതൽ 3 തവണ വരെയും ഇതുണ്ടായേക്കാം.
രോഗമുള്ള ആളുകളുമായി വളരെ അടുത്ത് ഇടപഴകുന്നത് ജലദോഷം വേഗത്തിൽ പകരുന്നതിനു കാരണമാകുന്നു. കുട്ടികൾ കൂട്ടംകൂട്ടമായി ഇരിക്കുന്നത് ഈ അസുഖത്തിന്റെ വ്യാപനത്തിന് കാരണമായേക്കാം. വയോജനങ്ങളിൽ ജലദോഷം വന്നാൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ആസ്മ, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ മുതലായവയും വൈറസ് അണുബാധയുടെ സാധ്യതയെയും വർധിപ്പിക്കുന്നു. മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മൽ, തലവേദന, തൊണ്ടവേദന, ചെറിയ പനിയും ശരീരവേദനയും, ചുമ മുതലയാവയാണ് ജലദോഷത്തിനു സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ.
സൈനസൈറ്റിസ് മുതൽ ന്യൂമോണിയ വരെ
സാധാരണ ജലദോഷം വന്നാൽ തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ് മുതലായവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഇവ അഞ്ച് മുതൽ പത്ത് ദിവസത്തിനകം പൂർണമായും മാറുകയാണ് പതിവ്. എന്നാൽ ചില സന്ദർഭങ്ങളിൽ വൈറസുകൾ നമ്മുടെ പ്രതിരോധശേഷിയെ കുറയ്ക്കുകയും അത് ബാക്ടീരിയകളുടെ പ്രവേശനത്തിന് കാരണമാകുകയും ചെയ്യുന്നു. കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന മൂക്കടപ്പിന്റെ ഫലമായി ചെവിക്കും സൈനസിനുമുള്ളിൽ സ്രവം കെട്ടി കിടക്കുന്നതിന് കാരണമാകും. ബാക്ടീരിയകൾ ഈ കെട്ടിക്കിടക്കുന്ന സ്രവത്തിനുള്ളിൽ പ്രവേശിച്ച് സൈനസൈറ്റിസ്, ചെവിയിൽ ഉണ്ടാകുന്ന അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്കു കാരണമാകും. ഈ രോഗാണുക്കൾ തൊണ്ടയിൽ കടക്കുമ്പോള്‍ അക്യൂട്ട് ഫാരിൻജൈറ്റിസ് (Acute Pharyngitis) എന്ന അസുഖവും തുടർന്ന് താഴെയുള്ള ശ്വാസനാളങ്ങളിലേക്ക് കടക്കുമ്പോൾ അക്യൂട്ട് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ മുതലായ പ്രശ്നങ്ങൾക്കും കാരണമാകാം. ഇത് രോഗിയിൽ പനി, ശ്വാസതടസ്സം മുതലായ രോഗാവസ്ഥകൾക്കു കാരണമാകും. അതുകൊണ്ട് ജലദോഷത്തെ നിസ്സാരമായി കാണരുത്.
ജലദോഷം വന്നാൽ
സാധാരണ ജലദോഷം വന്നാൽ ഒന്നു മുതൽ അഞ്ച് ദിവസത്തിനകം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മൽ മുതലായ ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണിക്കുക. നമ്മൾ തുമ്മുകയോ
ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന സ്രവത്തിനുള്ളിൽ ധാരാളം വൈറസ് അണുക്കൾ ഉണ്ട്. ഇത് കണിക രൂപത്തിൽ അന്തരീക്ഷത്തിൽ നിറയുകയും ഈ വായു ശ്വസിക്കുന്ന മറ്റൊരാളുടെ ശ്വാസനാളങ്ങളിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു.
ജലദോഷം വന്നാൽ ആദ്യത്തെ 2-3 ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ വ്യാപനത്തിന് സാധ്യത. കാരണം ഈ ദിവസങ്ങളിലാണ് ഏറ്റവും അധികമായി മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മൽ മുതലായ ബുദ്ധിമുട്ടുകൾ ഉണ്ടാവുക.
അസുഖമുള്ള ആളുകളുമായി അകലം പാലിക്കേണ്ടത് രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും.
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മറയ്ക്കുന്നത് വൈറസ് വായുവിലൂടെ പകരുന്നത് കുറയ്ക്കും. കൈകൾ ഇടവിട്ട് സോപ്പ് വെള്ളം ഉപയോഗിച്ച് 20 സെക്കന്റ് കഴുകുന്നത് പറ്റിപ്പിടിച്ച് ഇരിക്കുന്ന അണുക്കളെ നശിപ്പിക്കുന്നതിനു സഹായിക്കുന്നു. കൈകൾ അനാവശ്യമായി മൂക്കിലും കണ്ണിലും സ്പർശിക്കുന്നത് ഒഴിവാക്കണം.
കുട്ടികളിൽ ജലദോഷമുള്ളപ്പോൾ നന്നായി വെള്ളം കുടിക്കുന്നതും പോഷകാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. ശരിയായ വിശ്രമം എടുക്കുന്നത് നന്നായിരിക്കും.
ചുമ, പനി, ശക്തമായ തലവേദന, ശ്വാസതടസ്സം മുതലായ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കാണുക. പനിയോ ജലദോഷമോ ഉള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുന്നത് മറ്റു കുട്ടികൾക്ക് രോഗം വരാതിരിക്കാൻ സഹായിക്കും.
വീട്ടിൽ ശ്രദ്ധിക്കാൻ
∙ ധാരാളം വെള്ളം കുടിക്കുന്നതും നല്ല പോഷകാഹാരം കഴിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടും.
∙ തൊണ്ടവേദന ഉണ്ടെങ്കിൽ ചൂട് വെള്ളത്തിൽ ഗാർഗിൾ ചെയ്യുന്നത് നല്ലതാണ്.
∙മൂക്കടപ്പിന് ആവി പിടിക്കുന്നത് നല്ലതാണ്.
∙ കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന മൂക്കടപ്പ്, വിട്ടുമാറാത്ത പനി, തലവേദന, ശക്തമായ ചുമ, ശ്വാസതടസ്സം, ഭക്ഷണം കഴിക്കാതെ വരുക, അധികമായുള്ള ക്ഷീണം മുതലായ ലക്ഷണങ്ങൾ അപായ സൂചനയായി കണക്കാക്കി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
∙ ജലദോഷം ഉള്ളപ്പോൾ തല കഴുകി കുളിക്കുന്നതിൽ തെറ്റൊന്നുമില്ല. ഒരുപാട് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതല്ല. കാരണം ഇത് ശരീരത്തിന്റെ താപനിലയിൽ വ്യതിയാനം വരുത്തും, അത് നമ്മുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യും.
∙ പനിയും ജലദോഷവും ഉള്ളപ്പോൾ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.
∙ വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ (ഒാറഞ്ച്, പേരയ്ക്ക, പപ്പായ മുതലായവ) കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ ഉത്തമമാണ്.
∙ നാരങ്ങാവെള്ളവും കരിക്കിൻ വെള്ളവും മറ്റു പഴങ്ങളും ജ്യൂസുകളും ഇടവിട്ടു കുടിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. പാലും കുടിക്കാം.
∙പച്ചക്കറികൾ, ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ (മുട്ട, പയറുവർഗങ്ങൾ), ആന്റി ഒാക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ (പച്ചക്കറികൾ, മാങ്ങാ, മുന്തിരി തുടങ്ങിയവ) കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
∙പനിയുള്ളപ്പോൾ കൊഴുപ്പടങ്ങിയതും തണുത്തതുമായ ഭക്ഷണം ഒഴിവാക്കുക. ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന മസാല കൂടുതലുള്ള വിഭവങ്ങൾ, ഫാസ്റ്റ് ഫൂഡ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക.
ഡോ. ശ്രീജിത്ത് എം. ജി.
കൺസൽറ്റന്റ് ജനറൽ മെഡിസിൻ &
ഡയബറ്റോളജി വിഭാഗം എസ് എച്ച് മെഡിക്കൽ സെന്റർ കോട്ടയം