അസിഡിറ്റി പലരെയും അലട്ടുന്ന ഒരു രോഗാവസ്ഥയാണ്. ആമാശയത്തിലെ അസിഡിന്റെ അനുപാതം വർധിക്കുമ്പോഴാണ് അസിഡിറ്റി അലട്ടാൻ തുടങ്ങുന്നത്. ഒരു പ്രത്യേക തലത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതു നെഞ്ചിലോ തൊണ്ടയിലോ അല്ലെങ്കിൽ രണ്ടിലും എരിയുന്നതുപോലെ (Burning Sensation) അനുഭവം സൃഷ്ടിക്കും. ഈ അവസ്ഥയെ ആസിഡ് റിഫ്ലക്സ് എന്നു വിളിക്കുന്നു. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കു തിരികെ ഒഴുകുമ്പോഴാണ് ഇതു സംഭവിക്കുക.
അസിഡിറ്റിക്കു ഭക്ഷണശീലങ്ങളുമായി അടുത്ത ബന്ധമുള്ളതിനാൽ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ വളരെ പ്രയോജനം െചയ്യും. അസിഡിറ്റി ഉള്ളവർ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ വിശദമായി അറിയാം.

പേടിക്കാതെ കഴിക്കാം
∙ സിട്രസ് അല്ലാത്ത പഴങ്ങൾ:
വാഴപ്പഴം, ആപ്പിൾ, തണ്ണിമത്തൻ, പേര, ബെറീസ് മുതലായവ.
‌∙പച്ചക്കറികൾ: എല്ലാ ഇലക്കറികൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ
മുതലായവ.
∙ മുഴുധാന്യങ്ങൾ: ഓട്സ്, ബ്രൗൺ റൈസ്, ധാന്യ ബ്രഡ്, തവിടു കളയാത്ത ധാന്യ പൊടികൾ മുതലായവ.
∙ കൊഴുപ്പു കുറഞ്ഞ മാംസം, മത്സ്യം, മുട്ടയുടെ വെള്ള
∙ പാലുൽപന്നങ്ങൾ : കൊഴുപ്പു കുറഞ്ഞ പാൽ, തൈര്, പനീർ എന്നിവ ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കും. കൊഴുപ്പു കുറഞ്ഞ തൈര്, മോര് എന്നിവയ്ക്കു സമാനമായ ആശ്വാസ ഗുണങ്ങളുണ്ട്. കൂടാതെ ആരോഗ്യകരമായ അളവിൽ പ്രോബയോട്ടിക്സും (ദഹനം മെച്ചപ്പെടുത്തുന്ന നല്ല ബാക്ടീരിയകൾ) ഇതിലുണ്ട്.
∙ ജലാംശമുള്ള ഭക്ഷണങ്ങൾ: വെള്ളരിക്ക, തണ്ണിമത്തൻ, സൂപ്പ് (പച്ചക്കറികൾ, മാംസം മുതലായവ വെള്ളത്തിൽ വേവിച്ചുണ്ടാക്കുന്നത്), ഹെർബൽ ടീ എന്നിവ ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കാൻ സഹായിക്കും.
∙ ആരോഗ്യകരമായ കൊഴുപ്പുകൾ: അവക്കാഡോ, നട്സ്, വിത്തുകൾ, ആരോഗ്യകരമായ എണ്ണകൾ എന്നിവ മിതമായ അളവിൽ ഉൾപ്പെടുത്താം
∙ആൽക്കലൈൻ ഭക്ഷണങ്ങൾ: ഉയർന്ന പിഎച്ച് ഉള്ളവ ക്ഷാര സ്വഭാവമുള്ളവയാണ്. ഇത് ആമാശയത്തിലെ ശക്തമായ ആസിഡ് കുറയ്ക്കാൻ സഹായിക്കും. ആൽക്കലൈൻ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവ വാഴപ്പഴം, തണ്ണിമത്തൻ, കോളിഫ്ലവർ, പെരുംജീരകം, നട്സ് (വെള്ളത്തിൽ കുതിർത്തത് ഉത്തമം)
∙ ഇഞ്ചി: ക്ഷാര സ്വഭാവമുള്ള ഇഞ്ചിയിൽ ദഹനത്തിനു സഹായിക്കുന്ന ഔഷധഗുണങ്ങൾ ഉണ്ട്. നെഞ്ചെരിച്ചിൽ അനുഭവപ്പെടുമ്പോൾ ഇഞ്ചി ചായ, ഇഞ്ചിനീര് എന്നിവ കുടിക്കാം.

ADVERTISEMENT

ഇവ പരിമിതപ്പെടുത്താം
∙ സിട്രസ് പഴങ്ങൾ:
ഓറഞ്ച്, കമ്പിളിനാരങ്ങാ, മുസംബി, മറ്റ് അസിഡിറ്റി ഉള്ള പഴങ്ങൾ എന്നിവ
∙ കാർബണേറ്റഡ് പാനീയങ്ങൾ: കോള പോലെയുള്ളവയിലുള്ള കുമിളകൾ വയറ്റിൽ സമ്മർദവും വേദനയും ഉണ്ടാക്കും.
∙ കൊഴുപ്പുള്ള ഭക്ഷണങ്ങൾ: ഉയർന്ന കൊഴുപ്പ് ഉള്ള ഭക്ഷണങ്ങൾ ദഹനം മന്ദഗതിയിലാക്കുകയും ആസിഡ് ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും. വറുത്ത ഭക്ഷണം, ഫാസ്റ്റ് ഫൂഡ്, പീത്‌സ, ഉരുളക്കിഴങ്ങ് ചിപ്‌സ്, മറ്റു സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, മുളകുപൊടി, കുരുമുളക്, ബേക്കൺ, സോസേജ് പോലുള്ള കൊഴുപ്പുള്ള മാംസം, ചീസ്.
∙ കഫീൻ അടങ്ങിയ പാനീയങ്ങൾ: കാപ്പിയും ചായയും
∙ തക്കാളിയും തക്കാളി അടങ്ങിയ ഉൽപന്നങ്ങളും.
രാത്രി വൈകിയുള്ള അത്താഴവും ഉറക്കസമയം മുൻപുള്ള ലഘുഭക്ഷണങ്ങളും ഒഴിവാക്കുന്നതു നല്ലതാണ്. ചെറിയ അളവിലും ഇടയ്ക്കിടെയും ഭക്ഷണം കഴിക്കുക.

സോളി ജെയിംസ്
ന്യൂട്രിഷനിസ്റ്റ്, കൊച്ചി

ADVERTISEMENT
English Summary:

Acidity is a common condition caused by an increase in stomach acid. Manage acidity by choosing the right foods and avoiding trigger items for better digestive health.

ADVERTISEMENT