മൂക്കിന്റെ വളവു സർജറി ചെയ്തു മാറ്റിയാൽ അലർജി തുമ്മൽ മാറുമോ? Understanding Allergies and Sneezing
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നിർത്താതെയുള്ള തുമ്മൽ പലരും പതിവായി നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുമ്മലിനൊപ്പം കണ്ണു ചൊറിച്ചിലും മൂക്കൊലിപ്പും മൂക്കടപ്പും ഒക്കെ കൂടി അന്നത്തെ ദിവസം തന്നെ ദുസ്സഹമാകും. ജലദോഷം പോലെയുള്ള രോഗാവസ്ഥകൾ, ചില രാസവസ്തുക്കൾ, വരണ്ട വായു, മസാലകളുടെ ഗന്ധം, മൂക്കിന്റെ വളവ്,
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നിർത്താതെയുള്ള തുമ്മൽ പലരും പതിവായി നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുമ്മലിനൊപ്പം കണ്ണു ചൊറിച്ചിലും മൂക്കൊലിപ്പും മൂക്കടപ്പും ഒക്കെ കൂടി അന്നത്തെ ദിവസം തന്നെ ദുസ്സഹമാകും. ജലദോഷം പോലെയുള്ള രോഗാവസ്ഥകൾ, ചില രാസവസ്തുക്കൾ, വരണ്ട വായു, മസാലകളുടെ ഗന്ധം, മൂക്കിന്റെ വളവ്,
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നിർത്താതെയുള്ള തുമ്മൽ പലരും പതിവായി നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുമ്മലിനൊപ്പം കണ്ണു ചൊറിച്ചിലും മൂക്കൊലിപ്പും മൂക്കടപ്പും ഒക്കെ കൂടി അന്നത്തെ ദിവസം തന്നെ ദുസ്സഹമാകും. ജലദോഷം പോലെയുള്ള രോഗാവസ്ഥകൾ, ചില രാസവസ്തുക്കൾ, വരണ്ട വായു, മസാലകളുടെ ഗന്ധം, മൂക്കിന്റെ വളവ്,
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നിർത്താതെയുള്ള തുമ്മൽ പലരും പതിവായി നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുമ്മലിനൊപ്പം കണ്ണു ചൊറിച്ചിലും മൂക്കൊലിപ്പും മൂക്കടപ്പും ഒക്കെ കൂടി അന്നത്തെ ദിവസം തന്നെ ദുസ്സഹമാകും. ജലദോഷം പോലെയുള്ള രോഗാവസ്ഥകൾ, ചില രാസവസ്തുക്കൾ, വരണ്ട വായു, മസാലകളുടെ ഗന്ധം, മൂക്കിന്റെ വളവ്, സ്ട്രെസ്സ് പോലെയുള്ള മാനസികമായ ഘടകങ്ങൾ തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ തുമ്മൽ വരാമെങ്കിലും ഏറ്റവും പ്രധാന കാരണം അലർജിയാണ്.
ചില വസ്തുക്കൾക്കെതിരെയുള്ള ശരീരത്തിന്റെ അസാധാരണമായ പ്രതികരണമാണ് അലർജി. വീടുകളിലും ജോ ലിസ്ഥലങ്ങളിലും മറ്റുമുണ്ടാകുന്ന പൊടിയാണ് ഇത്തരം അലർജിക്കു പ്രധാന കാരണം. അതുപോലെ തന്നെ മൃഗങ്ങളുടെ രോമങ്ങളും, ഫംഗസുകളും, പൂമ്പൊടികളും അലർജിക്കു കാരണമാകുന്നു.
മേൽപ്പറഞ്ഞ പ്രതികരണമുണ്ടാക്കുന്ന വസ്തുക്കൾ മൂക്കിലൂടെ അകത്തു കയറി മൂക്കിനെയും തൊണ്ടയേയും, ശ്വാസകോശത്തെയും ബാധിക്കുമ്പോൾ ഉണ്ടാകുന്ന ശരീരത്തിന്റെ പ്രതികരണമാണ് അലർജി. അലർജിക്കു കാരണമാകുന്ന വസ്തുക്കളെ പുറത്തുകളയാൻ ശരീരം ശ്രമിക്കുന്നതാണു ശക്തിയായ തുമ്മലായി പ്രകടമാകുന്നത്. മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക എന്നിവയാണു രോഗലക്ഷണങ്ങൾ. കൂടാതെ മൂക്കിനും കണ്ണിനും ചർമത്തിലും ചൊറിച്ചിലും ഉണ്ടാകാറുണ്ട്.
അലർജിയിൽ സംഭവിക്കുന്നത്?
നമ്മുടെ ശ്വാസനാളങ്ങളിൽ മ്യൂക്കസ് ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളുണ്ട്. ഇതു മൂക്കിലും, ശ്വാസകോശത്തിലുമുള്ള സീലിയ എന്ന രോമം, തടഞ്ഞു നിർത്തുന്ന അഴുക്കു വൃത്തിയാക്കുന്നു. മൂക്കിന്റെ ദ്വാരം മുതൽ ശ്വാസകോശം വരെ നീണ്ടുകിടക്കുന്ന ഈ മൃദുവായ കലകൾ അലർജി കാരണം നശിപ്പിക്കപ്പെടുന്നു. വർഷങ്ങൾ കൊണ്ട് ഈ സീലിയയും മ്യൂക്കസ് ബ്ലാങ്കറ്റും നശിപ്പിക്കപ്പെടുമ്പോൾ വൃത്തിയാക്കുന്ന പ്രവൃത്തി തീർത്തും ഇല്ലാതാകുന്നു. ഇതു കാരണം രോഗങ്ങൾ പിടിപെടുന്നു. ശ്വാസകോശത്തിനും സൈനസിനും സ്വയം വൃത്തിയാക്കാനുള്ള കഴിവു നഷ്ടപ്പെടുമ്പോൾ രോഗങ്ങൾ പിടിപെടുകയും അവയുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്നു. അലർജി രോഗികൾക്കു ക്രോണിക് സൈനസൈറ്റിസ് അല്ലെങ്കിൽ എംഫസീമ ഉണ്ടാകാം.
രോഗികളുടെ ജീവിതരീതിയുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ വേണം അലർജി നിർണയിക്കാൻ. അലർജിയുടെ കാഠിന്യം കണ്ടെത്താൻ നേസൽ എൻഡോസ്കോപി, രക്തപരിശോധന എന്നിവ ഉപയോഗിക്കുന്നു.
ലക്ഷണങ്ങൾ നിയന്ത്രിക്കാൻ
അലർജിയുടെ ലക്ഷണങ്ങൾ നിയന്ത്രിക്കാനാകും. ഇതിനു ദീർഘമായ ചികിത്സ വേണ്ടിവരും.അലർജി ഉണ്ടാക്കുന്ന വസ്തുക്കളിൽ നിന്നു വിട്ടു നിൽക്കുകയും ചുറ്റുപാടുകൾ പൊടിയില്ലാതെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്താൽ അലർജി സംബന്ധമായ പ്രശ്നങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാം.
∙ മൃഗരോമങ്ങൾ അലർജിയുണ്ടാക്കുന്നവർ അരുമകളെ വളർത്തുന്നതും അടുത്തിടപഴകുന്നതും ഒഴിവാക്കുക.
∙ വായുവിലെ പൊടിയും അലർജനുകളും കുറയ്ക്കാനായി എയർ പ്യൂരിഫയറുകൾ ഉപയോഗിക്കാം.
∙ എസി ഉപയോഗിക്കുന്നവർ കൃത്യമായ ഇടവേളകളിൽ ഫിൽറ്റർ മാറ്റണം.
ചെറിയരീതിയിലുള്ള അലർജിയാണെങ്കിൽ മേൽപ്പറഞ്ഞപ്രതിരോധനടപടികളോടൊപ്പം ആന്റി ഹിസ്റ്റമിൻ, കോർട്ടികോസ്റ്റിറോയ്ഡ് എന്നീ മരുന്നുകൾ കൂടി വേണ്ടിവരാം.അലർജി ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും വേഗം ഒരു ഇഎൻടി വിദഗ്ധനെ കണ്ടു ചികിത്സ ആരംഭിക്കുക.
സ്റ്റിറോയ്ഡ് സ്ഥിരമായി ഉപയോഗിച്ചാൽ?
കോർട്ടികോസ്റ്റിറോയ്ഡ് മരുന്നുകൾ വിദഗ്ധ നിർദേശത്തോടെ ഉപയോഗിക്കുമ്പോൾ സുരക്ഷിതമാണ്. മൂക്കിലൂടെ ഈ സ്റ്റിറോയ്ഡുകൾ വലിക്കുമ്പോൾ ഇവ ശ്വാസകോശത്തിലെത്തുകയും അലർജിയുണ്ടാക്കുന്ന ആന്റിജനുകളെ തടയുകയും ചെയ്യുന്നു. മൂക്കിലൂടെ വളരെ ചെറിയ അളവിൽ മാത്രം വലിക്കുന്നതിനാൽ ഇതു രക്തത്തിൽ കലരാതെ നേരിട്ടു ശ്വാസകോശത്തിലെത്തുന്നു. മറ്റു പാർശ്വഫലങ്ങൾ ഉണ്ടാവുകയില്ല. കുട്ടികൾക്കും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇതു സുരക്ഷിതമാണ്. പ്രമേഹം, രക്താതിസമ്മർദം എന്നീ രോഗങ്ങൾ ഉള്ളവർക്കും ഇതു സുരക്ഷിതമായി ഉപയോഗിക്കാം.
ശസ്ത്രക്രിയയിലൂടെ മാറ്റാമോ?
പോളിപ്പുകൾ, മൂക്കിന്റെ വളവ് പോലെയുള്ള പ്രശ്നങ്ങ ളാൽ അലർജി വരാം. ഈ പ്രശ്നങ്ങളൊക്കെ സർജറിയിലൂടെ പരിഹരിച്ചാലും ഒരു പരിധി വരെ മാത്രമേ അലർജി നിയന്ത്രിക്കാനാകൂ. മാറാതെ നിൽക്കുന്ന അലർജി ആന്റി ഹിസ്റ്റമിനുകൾ പോലുള്ള മരുന്നുകൾ ഉപയോഗിച്ചു ചികിത്സിക്കണം. അലർജി കാര ണം പോളിപ്പ്, മൂക്കിനു വളവ്, സൈനസൈറ്റിസ് പോലുള്ള രോഗാവസ്ഥകൾ വരാനിടയുണ്ട്. ഇങ്ങനെയുള്ളവരിൽ മൂക്കിലെ വളവു ശസ്ത്രക്രിയ വഴി പരിഹരിച്ചാലും അതു സ്ഥായിയായ ഫലം തരില്ല.
ഇൻഹേലർ വേണോ?
അലർജിയുള്ളവർക്ക് ആസ്മ വരാനുള്ള സാധ്യത ഉള്ളതിനാൽ ഇൻഹേലർ ഉപയോഗിക്കാൻ നിർദേശിക്കാറുണ്ട്. ആസ്മ രോഗികൾക്ക് അവരുടെ ശ്വാസകോശത്തിലൂടെയുള്ള വായുപ്രവാഹം എത്രയുണ്ടെന്നു കണ്ടുപിടിക്കുവാനുള്ള പീക്ക്ഫ്ളോമീറ്റർ പോലെയുള്ള ഉപകരണങ്ങൾ ലഭ്യമാണ്. ഈ പരിശോധനാഫലങ്ങൾക്ക് അനുസരിച്ചു മരുന്നുകൾ കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. അങ്ങനെ അലർജി നിയന്ത്രിച്ചു സാധാരണജീവിതം നയിക്കാം.