തുടരെ വെയിലേറ്റാൽ തിമിരം, വസന്തകാലത്ത് അലർജി: കാലാവസ്ഥാ മാറ്റം വരുത്തും കണ്ണു രോഗങ്ങൾ... Climate Change and Eye Health
കടുത്ത ചൂടും വിചാരിച്ചിരിക്കാത്ത സമയത്തുള്ള മഴയും മുന്നറിയിപ്പില്ലാതെ വന്നു ബുദ്ധിമുട്ടിക്കുന്ന കാലമാണിത്. ഇതുവരെ നാം കാണാത്തതും അറിയാത്തതുമായ പല പുതിയ രോഗങ്ങളും അണുബാധകളും കടന്നുവരുന്നതിന്റെ ഒരു കാരണം ഈ കാലാവസ്ഥാ വ്യതിയാനങ്ങളാണെന്നു വിദഗ്ധർ പറയുന്നു. കാലം തെറ്റി വരുന്ന മഴയും, വേനലും,
കടുത്ത ചൂടും വിചാരിച്ചിരിക്കാത്ത സമയത്തുള്ള മഴയും മുന്നറിയിപ്പില്ലാതെ വന്നു ബുദ്ധിമുട്ടിക്കുന്ന കാലമാണിത്. ഇതുവരെ നാം കാണാത്തതും അറിയാത്തതുമായ പല പുതിയ രോഗങ്ങളും അണുബാധകളും കടന്നുവരുന്നതിന്റെ ഒരു കാരണം ഈ കാലാവസ്ഥാ വ്യതിയാനങ്ങളാണെന്നു വിദഗ്ധർ പറയുന്നു. കാലം തെറ്റി വരുന്ന മഴയും, വേനലും,
കടുത്ത ചൂടും വിചാരിച്ചിരിക്കാത്ത സമയത്തുള്ള മഴയും മുന്നറിയിപ്പില്ലാതെ വന്നു ബുദ്ധിമുട്ടിക്കുന്ന കാലമാണിത്. ഇതുവരെ നാം കാണാത്തതും അറിയാത്തതുമായ പല പുതിയ രോഗങ്ങളും അണുബാധകളും കടന്നുവരുന്നതിന്റെ ഒരു കാരണം ഈ കാലാവസ്ഥാ വ്യതിയാനങ്ങളാണെന്നു വിദഗ്ധർ പറയുന്നു. കാലം തെറ്റി വരുന്ന മഴയും, വേനലും,
കടുത്ത ചൂടും വിചാരിച്ചിരിക്കാത്ത സമയത്തുള്ള മഴയും മുന്നറിയിപ്പില്ലാതെ വന്നു ബുദ്ധിമുട്ടിക്കുന്ന കാലമാണിത്. ഇതുവരെ നാം കാണാത്തതും അറിയാത്തതുമായ പല പുതിയ രോഗങ്ങളും അണുബാധകളും കടന്നുവരുന്നതിന്റെ ഒരു കാരണം ഈ കാലാവസ്ഥാ വ്യതിയാനങ്ങളാണെന്നു വിദഗ്ധർ പറയുന്നു. കാലം തെറ്റി വരുന്ന മഴയും, വേനലും, അന്തരീക്ഷത്തിൽ ഉയരുന്ന പൊടിപടലങ്ങളും ഒക്കെ കണ്ണിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നാണു പുതിയ പഠനങ്ങളും നേത്രരോഗ വിദഗ്ധരുടെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
ചെങ്കണ്ണു മുതൽ തിമിരം വരെ
2024 ൽ തെക്കൻ സ്പെയിനിൽ നടന്ന ഒരു പഠനത്തിൽ 15 വയസ്സിനും 49 വയസ്സിനും ഇടയിലുള്ള, കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ, തിമിരം വരുന്നതായി പറയുന്നു. സാധാരണഗതിയിൽ തിമിരം വരുന്നത് 60 വയസ്സിനു ശേഷമാണെന്നോർക്കണം. അന്തരീക്ഷതാപത്തിൽ വരുന്ന വർധനവും കണ്ണിനു സംരക്ഷണമൊന്നുമില്ലാതെ വെയിലേറ്റു ജോലി ചെയ്യുന്നതുമാണു തിമിരം നേരത്തേയാക്കുന്നത്. 2023 ൽ വടക്കുപടിഞ്ഞാറൻ ചൈനയിൽ നടത്തിയ ഒരു പഠനത്തിൽ അന്തരീക്ഷ താപനില 28.7 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകുമ്പോൾ തന്നെ ചെങ്കണ്ണുരോഗത്തിനുള്ള സാധ്യത 16 ശതമാനം കൂടുതലാകുന്നതായി പറയുന്നു.
കാലാവസ്ഥാ വ്യതിയാനം പലതരത്തിലാണു കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. കടുത്ത ചൂടും മരം കോച്ചുന്ന തണുപ്പും പോലെ അന്തരീക്ഷതാപത്തിൽ വരുന്ന വലിയ വ്യതിയാനങ്ങൾ, പൊടി, പൂമ്പൊടി പോലെ സീസണലായി കൂടുന്ന ഘടകങ്ങൾ, അന്തരീക്ഷത്തിലെ ഈർപ്പത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയും ഒാസോൺ പാളിയുടെ നാശം കാരണം ഭൂമിയിലേക്കു കൂടുതലായി എത്തുന്ന അൾട്രാവയലറ്റ് റേഡിയേഷൻ എന്നിവ കണ്ണിൽ അണുബാധകൾ, തിമിരം, ഡ്രൈ ഐ പോലെയുള്ള രോഗാവസ്ഥകൾക്കു കാരണമാകുന്നു.
വസന്തകാലവും അലർജിയും
കാലാവസ്ഥയുമായി ബന്ധപ്പെട്ടു കണ്ണിനു വരുന്ന പ്രധാനപ്പെട്ട ഒരു അലർജി പ്രശ്നമാണു സ്പ്രിങ് കറ്റാർ. സ്പ്രിങ് സീസണിൽ വരുന്ന ഈ പ്രശ്നത്തിനു വെർണൽ
കെരാറ്റോകൺജങ്റ്റിവൈറ്റിസ് (VKC) എന്നും പറയും. വസന്തകാലം ചെടികൾ പുഷ്പിക്കുന്ന കാലമായതിനാൽ പൂക്കളിലെ പൂമ്പൊടി ഒരു പ്രധാന കാരണമാണ്. വിദേശങ്ങളിലൊക്കെയുള്ളതു പോലെ സ്പ്രിങ് സീസൺ ഇല്ലാത്തതുകൊണ്ട്, നമ്മുടെ നാട്ടിൽ മഴക്കാലം കഴിഞ്ഞു തൊട്ടുപിന്നാലെ വരുന്ന മാസങ്ങളിലാണു (ഒക്ടോബർ മുതൽ ജൂൺ വരെയുള്ള കാലയളവ്) ഈ അലർജിപ്രശ്നം കണ്ടുവരുന്നത്.
കൂടുതലും കുട്ടികളിൽ– പ്രത്യേകിച്ചു നാല്, അഞ്ചു വയസ്സുള്ള കുട്ടികളിലാണ്– ഈ പ്രശ്നം ഏറ്റവും കൂടുതൽ കാണുന്നത്. കടുത്ത ചൊറിച്ചിൽ, കണ്ണിൽ വെള്ളം നിറഞ്ഞിരിക്കുക, പ്രകാശത്തിലേക്കു നോക്കാൻ ബുദ്ധിമുട്ട്, നൂലു പോലെ വെളുത്ത പീള വരിക (Ropy mucous discharge), പോളയ്ക്കു വീക്കം, മുകളിലെ കൺപോളയ്ക്കുള്ളിലായി നടപ്പാതയിലെ കല്ലു പാകിയിരിക്കുന്നതുപോലെ തടിപ്പുകൾ കാണുക (cobble stone like bumps) എന്നിവയാണു ലക്ഷണങ്ങൾ. ആന്റിഹിസ്റ്റമിൻ തുള്ളി മരുന്നുകളും കുറഞ്ഞ ഡോസിലുള്ള സ്റ്റിറോയ്ഡ് തുള്ളിമരുന്നുകളും വഴി അസുഖം ഭേദമാക്കാം. പക്ഷേ, ചികിത്സ നിർത്തിയാൽ വീണ്ടും ഈ പ്രശ്നം വരാം. സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ അസുഖം കണ്ടുതുടങ്ങിയാൽ അടുത്ത മഴക്കാലം വരെ ഈ പ്രശ്നം കാണാം. പൂമ്പൊടി കൂടാതെ, പൊടി (ഡസ്റ്റ് മൈറ്റ്സ്), രാസപദാർഥങ്ങൾ എന്നിവയൊക്കെ ഈ പ്രശ്നത്തിനു കാരണമാകാം.
∙ അലർജിപ്രശ്നമുള്ള കുട്ടികൾ പുറത്തിറങ്ങുമ്പോൾ കണ്ണട ധരിപ്പിക്കാം. അസ്വാസ്ഥ്യം കുറയ്ക്കാൻ കണ്ണിനു തണുപ്പു വയ്ക്കാം.
അണുബാധകളും ചെങ്കണ്ണും
നല്ല വേനൽക്കാലത്തും വേനൽ കഴിഞ്ഞു മഴക്കാലം തുടങ്ങുമ്പോഴേക്കും (ഏപ്രിൽ, മേയ്) കണ്ടുവരുന്ന പ്രശ്നമാണു ബാക്ടീരിയൽ ഇൻഫക്ടീവ് കൺജങ്റ്റിവൈറ്റിസ്. ശുദ്ധജല ലഭ്യത കുറയുന്നതുകൊണ്ടുള്ള ശുചിത്വപ്രശ്നങ്ങളും പഴങ്ങളൊക്കെ ധാരാളമായി പഴുത്തു ചീഞ്ഞ് അതിൽ ചില പ്രത്യേകതരം ഈച്ചകൾ (Eye Fly) വരുന്നതുമൊക്കെ ഈ നേത്രരോഗത്തിനിടയാക്കാം. ഇതു വ്യാപകമായി പകരുന്ന രോഗമാണ്. ആന്റിബയോട്ടിക് തുള്ളിമരുന്നുകളാണു ചികിത്സ. പക്ഷേ, ചിലപ്പോൾ അത്ര തീവ്രമല്ലാതെയും അണുബാധ വരാം.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതു പൊതുവെ ബാക്ടീരിയ, വൈറസ്, ഫംഗൽസൂക്ഷ്മജീവികൾ പെരുകാൻ ഇടയാക്കാറുണ്ട്. ഇതു പലതരം നേത്രാണുബാധകളിലേക്കു നയിക്കാം. കൺജങ്റ്റിവൈറ്റിസ് (ചെങ്കണ്ണ്), ബാക്ടീരിയൽ അണുബാധ കൊണ്ടുവരുന്ന കൺകുരു (Stye), ഫംഗൽ അണുബാധകൾ എന്നിവയൊക്കെ
വ്യാപകമാകാം.
വേനലിൽ കൂടും ഡ്രൈ ഐ
വേനലിൽ അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതും ചൂടു വർധിക്കുന്നതും കണ്ണുകൾ വരളാനും ഡ്രൈ ഐ എന്ന പ്രശ്നം വരാനും ഇടയാക്കാം. ഈർപ്പം കുറഞ്ഞ കാലാവസ്ഥയിൽ കണ്ണീരു കുറച്ചു മാത്രമേ ഉൽപാദിപ്പിക്കപ്പെടൂ. ഉണ്ടാകുന്ന കണ്ണീരു പെട്ടെന്നു തന്നെ ബാഷ്പീകരിച്ചു പോവുകയും
ചെയ്യും. പ്രത്യേകിച്ച്, ചൂടു കാലത്ത് ഏസി കാറിലും മുറിയിലുമൊക്കെ സമയം ചെലവഴിക്കുന്നവരിൽ കണ്ണീരു വേഗം ബാഷ്പീകരിച്ചു പോകാം. ഹീറ്റ് വേവ് പോലെയുള്ള പ്രശ്നങ്ങളുള്ള സ്ഥലങ്ങളിലുള്ളവർക്കും ഡ്രൈ ഐ സാധ്യത കൂടുതലാണ്. കണ്ണിന്റെ ഉപരിതലം ആരോഗ്യത്തോടെയും നല്ല നനവോടെയും ഇരിക്കുമ്പോൾ വേഗം അണുബാധ പിടിപെടില്ല. എന്നാൽ, കടുത്ത ഡ്രൈ ഐ ഉള്ളവരിൽ കോർണിയയുടെ എപ്പിത്തീലിയൽ പാളിക്ക് ആരോഗ്യം കുറവായിരിക്കും. മാത്രമല്ല കണ്ണു ഡ്രൈ ആയതു കാരണം കോർണിയയിൽ ചെറിയ പോറലുകളും മറ്റും വീഴാം. തന്മൂലം ഇവരിൽ കോർണിയയെ ബാധിക്കുന്ന ഫംഗൽ കെരറ്റൈറ്റിസ് പോലെയുള്ള അണുബാധകൾക്കു സാധ്യത കൂടുതലാണ്.
∙ പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ് ധരിക്കുക. കണ്ണിനെ നനവോടെ ഇരിക്കാൻ സഹായിക്കുന്ന ലൂബ്രിക്കന്റ് ഐ
ഡ്രോപ്സ് ഇടയ്ക്കിടെ ഒഴിക്കുന്നതു വരൾച്ച കുറയ്ക്കും. നന്നായി വെള്ളം കുടിക്കാൻ മറക്കരുത്. നല്ല വെയിലുള്ളപ്പോൾ പുറത്തു യാത്ര കുറയ്ക്കണം. കോൺടാക്റ്റ് ലെൻസ് ധരിക്കുന്നവർ ഡോക്ടറുമായി സംസാരിച്ചു ഡ്രൈ ഐയുടെ അസ്വാസ്ഥ്യം കുറയ്ക്കുന്ന തരം മെറ്റീരിയലിലുള്ള ലെൻസ് ധരിക്കുക. സ്വിമ്മിങ്പൂളിലെ ക്ലോറിൻ വെള്ളം ഡ്രൈ ഐയുടെ അസ്വസ്ഥത വർധിപ്പിക്കും. പൂളിൽ ഇറങ്ങുമ്പോൾ ഗോഗിൾസ് ധരിക്കുക.
അൾട്രാവയലറ്റ് റേഡിയേഷൻ
ദീർഘകാലം വെയിലും ചൂടും ഏറ്റു ജോലിചെയ്യുന്നവരിൽ കാണുന്ന പ്രശ്നമാണു ടെറിജിയം. കണ്ണിലെ കൺജങ്റ്റൈവയിൽ, മൂക്കിനോടു ചേരുന്ന ഭാഗത്തായി കാണുന്ന
ത്രികോണാകൃതിയിലുള്ള, വെള്ള
യോ പിങ്കോ നിറത്തിൽ ഉള്ള വളർച്ചയാണിത്. പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നും കാണാറില്ലെങ്കിലും ചെറിയ അസ്വാസ്ഥ്യം ഉണ്ടാക്കാം. വലിയ വളർച്ചയാണെങ്കിൽ കാഴ്ചയെ
ബാധിക്കാം, സർജറി വേണ്ടിവരാം.
തിമിരം സാധാരണ പ്രായമായവരിലാണു വരാറ്. എന്നാൽ, കണ്ണിനു സംരക്ഷണമൊന്നും നൽകാതെ
തീവ്രമായ സൂര്യപ്രകാശമേൽക്കുന്നവരിൽ തിമിരം നേരത്തേ വരാം. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ കണ്ണിന്റെ ലെൻസിലുള്ള പ്രോട്ടീനുകൾക്കും ഫൈബറുകൾക്കും വരുത്തുന്ന ഒാക്സിഡേറ്റീവ് നാശമാണു കാരണം. തന്മൂലം പ്രകാശം ഫോക്കസ് ചെയ്യാനുള്ള ലെൻസിന്റെ ശേഷി ഇല്ലാതാകുന്നു. ഇതാണു തിമിരത്തിലേക്കു നയിക്കുന്നത്.
അൾട്രാവയലറ്റ് റേഡിയേഷൻ കണ്ണിലെ കോർണിയ, കൺജങ്റ്റിവ എന്നീ പാളികൾക്കു നാശം വരുത്താം. ഇതിനു ഫോട്ടോഫ്താൽമിയ (Photophthalmia) എന്നു പറയുന്നു. കണ്ണിൽ നിന്നു വെള്ളം വരുന്നതും കണ്ണിനു കടുത്ത വേദനയുമാണു
പ്രധാന ലക്ഷണങ്ങൾ.
∙ പുറത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് എ, ബി റേഡിയേഷനുകളെ തടയുന്ന സൺഗ്ലാസ് ധരിക്കുക. കണ്ണിലെ നനവു നിലനിർത്താൻ സഹായിക്കുന്ന ലൂബ്രിക്കന്റ് ഐ ഡ്രോപ്സ് ഉപയോഗിക്കുന്നതു കണ്ണിന്റെ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. കണ്ണിലെ എപ്പിത്തിലീയം പാളിയുടെ കേടുപാടുകൾ വേഗം ഭേദമാകാനും ഇതു സഹായിക്കും. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള സമയത്താണു സൂര്യപ്രകാശം ഏറ്റവും തീവ്രമായി പതിക്കുന്നത്. ഈ സമയത്തു പുറത്തിറങ്ങുന്നതു കുറയ്ക്കുക.
വിവരങ്ങൾക്കു കടപ്പാട്
ഡോ. കെ. ആർ. ഭട്ട്,
റിട്ട. പ്രഫസർ, ഒഫ്താൽമോളജി, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്.
ഡോ. സുജിത്ര എച്ച്.,
പ്രഫസർ, ഒഫ്താൽമോളജി വിഭാഗം, അമൃത
ഹോസ്പിറ്റൽ, കൊച്ചി