കണ്ണിലെ പരുക്കുകൾ നിസ്സാരമാക്കരുത്... കാഴ്ച വരെ നഷ്ടമാകാം... അറിഞ്ഞിരിക്കാം പ്രഥമശുശ്രൂഷാ പാഠങ്ങൾ Understanding Different Types of Eye Injuries
കണ്ണിൽ പലരീതിയിൽ പരുക്കു പറ്റാം. കണ്ണു കട്ടിയുള്ള പ്രതലത്തിൽ ഇടിക്കാം, കണ്ണിൽ മൂർച്ചയേറിയ വസ്തുക്കൾ തറഞ്ഞു കയറാം. ആദ്യത്തെ തരം പരുക്കിനെ ബ്ലൻഡ് ട്രോമ എന്നാണു പറയുന്നത്. അതായതു ശക്തമായ സമ്മർദമേൽക്കുക. സാധാരണ ഈ സാഹചര്യത്തിൽ കണ്ണിനു സമീപം കറുപ്പോ നീലയോ വയലറ്റ് നിറത്തിലോ നിറവ്യത്യാസം പ്രത്യക്ഷപ്പെടും.

കണ്ണിൽ പലരീതിയിൽ പരുക്കു പറ്റാം. കണ്ണു കട്ടിയുള്ള പ്രതലത്തിൽ ഇടിക്കാം, കണ്ണിൽ മൂർച്ചയേറിയ വസ്തുക്കൾ തറഞ്ഞു കയറാം. ആദ്യത്തെ തരം പരുക്കിനെ ബ്ലൻഡ് ട്രോമ എന്നാണു പറയുന്നത്. അതായതു ശക്തമായ സമ്മർദമേൽക്കുക. സാധാരണ ഈ സാഹചര്യത്തിൽ കണ്ണിനു സമീപം കറുപ്പോ നീലയോ വയലറ്റ് നിറത്തിലോ നിറവ്യത്യാസം പ്രത്യക്ഷപ്പെടും. രക്തം കട്ടപിടിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഈ നിറവ്യത്യാസം രണ്ടാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകുമെങ്കിലും വൈദ്യസഹായം തേടേണ്ടതുണ്ട്. ഫസ്റ്റ് എയ്ഡ് എന്ന രീതിയിൽ കണ്ണിനു മുകളിൽ ഐ സ് പായ്ക്കു വയ്ക്കാം. കൃഷ്ണമണിക്കു മുകളിൽ അധികം അമർത്തരുത്. അതുകഴിഞ്ഞാൽ വൃത്തിയുള്ള തുണി ഉപയോഗിച്ചു കണ്ണിനു മുകളിൽ കെട്ടിവയ്ക്കാം. തുടർന്ന് ആശുപത്രിയിൽ എത്തിക്കുക.
ആസിഡ്, പൊടി വീണാൽ
∙ കണ്ണിൽ പൊടി, കരട് പോലുള്ളവ പോയാൽ കൺപോള നന്നായി തുറന്നുവച്ചു ശുദ്ധമായ വെള്ളം ഉപയോഗിച്ചു 10–15 മിനിറ്റു തുടർച്ചയായി കഴുകുക. സാധാരണഗതിയിൽ ഇത്തരം വസ്തുക്കൾ താഴത്തെ കൺപോളയിലാണു വന്നടിയുക. കഴുകിയതിനുശേഷവും പോകുന്നില്ലെങ്കിൽ കൺപോള പതിയെ തുറന്നുപിടിച്ചു കോട്ടൻ ബഡ്സ് ഉപയോഗിച്ചു പതിയെ തോണ്ടിയെടുക്കാം. കൂടുതൽ സമ്മർദമേൽപ്പിക്കരുത്.
∙ കണ്ണിൽ ആസിഡ്, ആൽക്കലി എന്നിവ വീഴാം. ആസിഡിനെക്കാൾ കണ്ണിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് ആൽക്കലി അഥവാ ക്ഷാരമാണ്. ഇവ വീണാൽ കാഴ്ച വരെ നഷ്ടമാകാം. ഫസ്റ്റ് എയ്ഡ് എന്ന നിലയിൽ 15 മിനിറ്റെങ്കിലും ശുദ്ധജലം കൊണ്ടു കണ്ണു തുടർച്ചയായി കഴുകുക. വൈദ്യസഹായം തേടുക.
∙ കണ്ണിൽ മരുന്നു മാറി ഒഴിച്ചാൽ ശുദ്ധമായ വെള്ളം കൊണ്ടു പതിനഞ്ചു മിനിറ്റോളം തുടർച്ചയായി കണ്ണു കഴുകുക. കൃത്രിമ കണ്ണുനീരും സലൈൻ വെള്ളവും (ഉപ്പു വെള്ളം) കണ്ണു കഴുകാനായി ഉപയോഗിക്കാവുന്നതാണ്. കണ്ണ് എരിച്ചിൽ, പുകച്ചിൽ, ചുവന്നു വരുക, കൺതടങ്ങൾ തുടിക്കുക പോലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും വേഗം വൈദ്യസഹായം േതടുക.
വസ്തു തറഞ്ഞാൽ
∙ കണ്ണിൽ എന്തെങ്കിലും മൂർച്ചയുള്ള വസ്തു തറഞ്ഞുകയറിയാൽ അതു വലിച്ചൂരാൻ ശ്രമിക്കരുത്. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. വ്യക്തിയെ റിലാക്സ് ആക്കാൻ ശ്രമിക്കുക.
∙ പെൻസിൽ മുന പോലുള്ളവ കൊണ്ടാൽ ശുദ്ധജലത്തിൽ കഴുകിയശേഷം ബാൻഡേജ് ചെയ്യുക. തുടർന്നു വൈദ്യസഹായം തേടുക.
∙ കണ്ണിനു പരുക്കു പറ്റിയാൽ നല്ല വെളിച്ചമുള്ള ഇടത്തുവച്ചു വേണം കണ്ണ് പരിശോധിക്കാൻ. പരിശോധിക്കുന്ന വ്യക്തി കൈകൾ നന്നായി കഴുകി വൃത്തിയാക്കണം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. പി. പി. വേണുഗോപാലൻ
മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്