എല്ലാ നെഞ്ചുവേദനയും ഹാർട്ട് അറ്റാക്ക് അല്ല Beyond Heart Attacks: Understanding Chest Pain
നെഞ്ചുവേദനയിൽ നല്ലൊരു പങ്കും ഹൃദയാഘാതം കൊണ്ടാകണമെന്നില്ല. എങ്കിലും ആ വേദനയുടെ യഥാർഥ കാരണം ഉറപ്പാക്കണം. നെഞ്ചിനു വേദനയും അസ്വാസ്ഥ്യവും വരുത്തുന്ന ചില രോഗാവസ്ഥകൾ അറിഞ്ഞിരിക്കാം. വൈറസും പരുക്കും നാനാവിധത്തിലുള്ള വൈറസ്, ബാക്ടീരിയൽ അണുബാധകൾ, റേഡിയേഷൻ തെറപ്പി, നെഞ്ചിലേൽക്കുന്ന പരുക്ക്, അർബുദം തുടങ്ങിയവ
നെഞ്ചുവേദനയിൽ നല്ലൊരു പങ്കും ഹൃദയാഘാതം കൊണ്ടാകണമെന്നില്ല. എങ്കിലും ആ വേദനയുടെ യഥാർഥ കാരണം ഉറപ്പാക്കണം. നെഞ്ചിനു വേദനയും അസ്വാസ്ഥ്യവും വരുത്തുന്ന ചില രോഗാവസ്ഥകൾ അറിഞ്ഞിരിക്കാം. വൈറസും പരുക്കും നാനാവിധത്തിലുള്ള വൈറസ്, ബാക്ടീരിയൽ അണുബാധകൾ, റേഡിയേഷൻ തെറപ്പി, നെഞ്ചിലേൽക്കുന്ന പരുക്ക്, അർബുദം തുടങ്ങിയവ
നെഞ്ചുവേദനയിൽ നല്ലൊരു പങ്കും ഹൃദയാഘാതം കൊണ്ടാകണമെന്നില്ല. എങ്കിലും ആ വേദനയുടെ യഥാർഥ കാരണം ഉറപ്പാക്കണം. നെഞ്ചിനു വേദനയും അസ്വാസ്ഥ്യവും വരുത്തുന്ന ചില രോഗാവസ്ഥകൾ അറിഞ്ഞിരിക്കാം. വൈറസും പരുക്കും നാനാവിധത്തിലുള്ള വൈറസ്, ബാക്ടീരിയൽ അണുബാധകൾ, റേഡിയേഷൻ തെറപ്പി, നെഞ്ചിലേൽക്കുന്ന പരുക്ക്, അർബുദം തുടങ്ങിയവ
നെഞ്ചുവേദനയിൽ നല്ലൊരു പങ്കും ഹൃദയാഘാതം കൊണ്ടാകണമെന്നില്ല. എങ്കിലും ആ വേദനയുടെ യഥാർഥ കാരണം ഉറപ്പാക്കണം. നെഞ്ചിനു വേദനയും അസ്വാസ്ഥ്യവും വരുത്തുന്ന ചില രോഗാവസ്ഥകൾ അറിഞ്ഞിരിക്കാം.
വൈറസും പരുക്കും
നാനാവിധത്തിലുള്ള വൈറസ്, ബാക്ടീരിയൽ അണുബാധകൾ, റേഡിയേഷൻ തെറപ്പി, നെഞ്ചിലേൽക്കുന്ന പരുക്ക്, അർബുദം തുടങ്ങിയവ കാരണം ഹൃദയത്തെ ആവരണം ചെയ്യുന്ന പെരികാർഡിയത്തിനു വീക്കവും അപചയവും സംഭവിച്ചു കലശലായ വേദനയുണ്ടാകുന്നു. ഈ അവസ്ഥയാണു പെരികാർഡൈറ്റിസ്. ശരീരമനങ്ങുന്പോഴും ശ്വാസം നീട്ടി വലിക്കുന്പോഴും വേദന കൂടുന്നു. ഇതിന്റെ ചികിത്സ വിശ്രമവും വേദനാസംഹാരികളും മതിയാകും. ഇസിജിയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നതുകൊണ്ടു പെരികാർഡൈറ്റിസ് ചിലപ്പോൾ ഹൃദയാഘാതമാണെന്നു തെറ്റിധരിക്കപ്പെടുന്നു.
ധമനീഭിത്തിക്കു വിള്ളൽ
അമിത രക്തസമ്മർദം, ധമനിയിലെ ജരിതാവസ്ഥ, അന്യൂറിസം, വാർധക്യം തുടങ്ങിയ കാരണങ്ങളാൽ അപചയം അധികരിക്കുന്പോൾ മഹാധമനിയുടെ ഭിത്തിയിൽ വിള്ളലുണ്ടാകുന്നു. ഈ രോഗാവസ്ഥയാണ് അയോർട്ടിക് ഡൈസെക്‌ഷൻ. ചില അവസരങ്ങളിൽ ഈ പ്രതിഭാസം ഹാർട്ടറ്റാക്കിനേക്കാൾ ഗുരുതരമായ നെഞ്ചുവേദനയുളവാക്കും. ഉടനടി ശസ്ത്രക്രിയ ചെയ്യേണ്ടി വരും.
സമ്മർദം കാരണം
അടങ്ങാത്ത സ്ട്രെസ്സും സ്ട്രെസ് ഹോർമോണുകളുടെ തിരയിളക്കവും ഉണ്ടാക്കുന്ന അപൂർവ പ്രതിഭാസമാണ് ‘തക്കോസുബോ കാർഡിയോമയോപ്പതി’ അഥവാ ബ്രോക്കൻ ഹാർട്ട് സിൻഡ്രം. ഹൃദയത്തിന്റെ ഇടത്തെ കീഴറയുടെ ഭിത്തികൾ വിങ്ങുകയും കീഴറ ക്രമാതീതമായി വലുതാകുകയും പമ്പിങ് അവതാളത്തിലാകുകയും ചെയ്യുന്നു. ഇതു നെഞ്ചുവേദനയും ശ്വാസംമുട്ടലുണ്ടാക്കാം. ഉചിതമായ ചികിത്സയും വിശ്രമവും കൊണ്ടു സാധാരണനിലയിൽ ആകാം.
ഹൃദയഘടനയുമായി ബന്ധപ്പെടാതെ നെഞ്ചിൻകൂടിനുള്ളിലെയും വയറ്റിലെയും വിവിധ രോഗാവസ്ഥകൾ കാരണവും നെഞ്ചുവേദന അനുഭവപ്പെടാം. ഇവ കലശലായി നെഞ്ചിൽ അസ്വാസ്ഥ്യം ഉണ്ടാക്കുകയും ഹൃദയാഘാതമെന്നു തെറ്റിധരിച്ചു വൈദ്യ സഹായം തേടുകയും ചെയ്യാം. അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരുന്ന ഏതാണ്ട് 50-75 ശതമാനം പേരും ഇത്തരത്തിൽ അസ്വാസ്ഥ്യമനുഭവപ്പെടുന്നവരാണ്.
ശ്വാസകോശസംബന്ധമായ രോഗാവസ്ഥകൾ
ഹൃദയത്തെ പൊതിഞ്ഞു നെഞ്ചിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്ന ശ്വാസകോശങ്ങൾക്കുണ്ടാകുന്ന രോഗാവസ്ഥകൾ വിവിധ കാഠിന്യത്തിലുള്ള നെഞ്ചുവേദനയുണ്ടാക്കുന്നു. ന്യുമോണിയ, പ്ലൂറസ്സി, പൾമനറി എംബോളിസം ഇവയെല്ലാം അതിൽ പ്രധാനികൾ തന്നെ. ശ്വാസകോശങ്ങൾക്കുണ്ടാകുന്ന അണുബാധയും വീക്കവുമാണു ന്യുമോണിയ. അതേത്തുടർന്നു ശ്വാസകോശങ്ങളെ ആവരണം ചെയ്തിരിക്കുന്ന പ്ലൂറൽ പാളികളെ ബാധിക്കുന്ന വീക്കം ദുസ്സഹമായ വേദനയ്ക്കു കാരണമാകുന്നു. ഇതിനെ ‘പ്ലൂറസി’ എന്നു വിളിക്കുന്നു. ശ്വാസം വലിക്കുന്പോൾ രോഗിക്കു കഠിനമായ നെഞ്ചുവേദനയുണ്ടാകുന്നു. വിശ്രമവും ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളുമാണു ചികിത്സ.
സൈക്കോജനിക് വേദന
തുടർച്ചയായുണ്ടാകുന്ന മനോസംഘർഷം ശാരീരിക രോഗങ്ങളായി മാറുന്ന പ്രതിഭാസമാണു സൈക്കോജനിക് രോഗാവസ്ഥ. മനസ്സിനെ തകിടം മറിക്കുന്ന ദൈനംദിന ജീവിതത്തിലെ ആഘാതങ്ങൾ കാരണം ഭയവും ഉത്കണ്ഠയും വിഷാദാവസ്ഥയും കുമിഞ്ഞു കൂടി ശരീരത്തിൽ പലതരം രോഗാവസ്ഥകളുണ്ടാകുന്നു. സാധാരണ പരിശോധനകൾ കൊണ്ട് ഈ പ്രതിഭാസത്തെ നിർണയിക്കാൻ സാധിക്കില്ല. രോഗിയുടെ ദുർഗ്രഹമായ രോഗവിവരണവും സഹകരണമില്ലായ്മയും രോഗനിർണയം ദുഷ്കരമാക്കുന്നു.
അസിഡിറ്റി കാരണം
അപഥ്യമായ ഭക്ഷണശൈലി കാരണം ആമാശയാന്തരങ്ങളിലെ അസിഡിറ്റി കൂടുന്നതിനെ തുടർന്ന് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഉൾഭിത്തിയിലുണ്ടാകുന്ന വീക്കവും വ്രണങ്ങളും ദുസ്സഹമായ നെഞ്ചെരിച്ചിലുണ്ടാക്കുന്നു. ഇത് അന്നനാളത്തിലേക്കും പടരാറുണ്ട്. ഈ സാഹചര്യത്തിൽ നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും അനുഭവപ്പെടാം.
ആമാശയത്തിലെ അമ്ലരസം അന്നനാളത്തിലേക്കു പതിവായി തിരിച്ചൊഴുകുന്ന അവസ്ഥയെ ‘ഗർഡ് ’ അഥവാ ‘ഗ്യാസ്ട്രോ ഈസോഫാജിയൽ റിഫ്‌ളക്സ് ഡിസീസ് ’ എന്നു വിളിക്കുന്നു.
എങ്ങനെ നിർണയിക്കാം?
കൃത്യമായി രോഗവിവരമെടുക്കുക, ആപത്ഘടകങ്ങളുടെ അതിപ്രസരം, ഇതര ഉദ്ദീപനഘടകങ്ങൾ, ഇസിജി, എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ്, ഹോൾട്ടർ മോനിറ്ററിങ്, രക്തപരിശോധന (പ്രത്യേകിച്ച് ട്രോപോണിന്റെ അളവ്), ചെസ്റ്റ് എക്സ്റേ, സിറ്റി, ആന്‍ജിയോഗ്രഫി, കൊറോണറി ആൻജിയോഗ്രഫി ഇവയെല്ലാം ആവശ്യാനുസൃതം നെഞ്ചുവേദനയുമായി എത്തുന്ന രോഗിയുടെ രോഗനിർണയത്തിനായി പ്രയോജനപ്പെടുത്താം. നെഞ്ചുവേദനയുള്ള രോഗികളിൽ ചിലപ്പോൾ ആദ്യമെടുക്കുന്ന ഇസിജിയും രക്തപരിശോധനയിലെ ട്രോപോണിൻ അളവും സാധാരണ നിലയിലായിരിക്കാം. അപ്പോൾ ഇവ ആവർത്തിക്കേണ്ടതായി വരും.
ഇനി രോഗാവസ്ഥയെപ്പറ്റി പരിശോധനകൾ വേണ്ടത്ര അറിവു നൽകാതിരിക്കുകയും രോഗിക്കു നെഞ്ചിൽ അസ്വാസ്ഥ്യം തുടരുകയും ചെയ്താൽ തീർച്ചയായും ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർപരിശോധനകൾ ചെയ്യണം.
ഹൃദയേതര നെഞ്ചുവേദനയെന്നു സംശയിച്ചാൽ അതുമായി ബന്ധപ്പെട്ട സ്പെഷലിസ്റ്റുകളെ ഉൾപ്പെടുത്തി രോഗനിർണയവും ചികിത്സയും സമഗ്രമാക്കണം.
ഡോ. ജോർജ് തയ്യിൽ
സീനിയർ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്
ലൂർദ് ഹോസ്പിറ്റൽ, കൊച്ചി