ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും നെഞ്ചുവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇങ്ങനെ നെഞ്ചുവേദന ഉണ്ടാവുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം തോന്നുക സ്വാഭാവികമാണ്. ഇതു ഹാർട്ടിന്റെ പ്രശ്നമാണോ? അതോ ഗ്യാസ്ട്രബിൾ ആണോ? ഇനി ഇപ്പോൾ എന്തു ചെയ്യും? ഗ്യാസ്ട്രബിൾ മാറാനുള്ള ചില പൊടിെെക്കകൾ

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും നെഞ്ചുവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇങ്ങനെ നെഞ്ചുവേദന ഉണ്ടാവുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം തോന്നുക സ്വാഭാവികമാണ്. ഇതു ഹാർട്ടിന്റെ പ്രശ്നമാണോ? അതോ ഗ്യാസ്ട്രബിൾ ആണോ? ഇനി ഇപ്പോൾ എന്തു ചെയ്യും? ഗ്യാസ്ട്രബിൾ മാറാനുള്ള ചില പൊടിെെക്കകൾ

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും നെഞ്ചുവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇങ്ങനെ നെഞ്ചുവേദന ഉണ്ടാവുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം തോന്നുക സ്വാഭാവികമാണ്. ഇതു ഹാർട്ടിന്റെ പ്രശ്നമാണോ? അതോ ഗ്യാസ്ട്രബിൾ ആണോ? ഇനി ഇപ്പോൾ എന്തു ചെയ്യും? ഗ്യാസ്ട്രബിൾ മാറാനുള്ള ചില പൊടിെെക്കകൾ

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും നെഞ്ചുവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇങ്ങനെ നെഞ്ചുവേദന ഉണ്ടാവുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം തോന്നുക സ്വാഭാവികമാണ്. ഇതു ഹാർട്ടിന്റെ പ്രശ്നമാണോ? അതോ ഗ്യാസ്ട്രബിൾ ആണോ? ഇനി ഇപ്പോൾ എന്തു ചെയ്യും?

ഗ്യാസ്ട്രബിൾ മാറാനുള്ള ചില പൊടിെെക്കകൾ ഒക്കെ ആദ്യം പരീക്ഷിക്കും. എന്നിട്ടും മാറുന്നില്ലെങ്കിൽ ആകെ വെപ്രാളമാകും. അടുത്തുള്ള ഡോക്ടറെ കാണുകയെന്നല്ലാതെ വേറെ മാർഗമൊന്നുമില്ല. അപ്പോൾ ഡോക്ടർ പറയും പോയി ഒരു ഇസിജി. എടുത്തു നോക്കാം. എന്താണ് ഈ ഇസിജി.?

ഇസിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇലക്ട്രോകാർഡിയോഗ്രാം നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള ഒരു പഠനമാണ്. ഇസിജിയെ കുറിച്ചു പഠിക്കണമെങ്കിൽ ആദ്യം ഹൃദയഘടനയെപ്പറ്റി മനസ്സിലാക്കണം.

ഏകദേശം നമ്മുടെ െെകമുഷ്ടിയുടെ വലുപ്പമുള്ള പേശികളാൽ നിർമിക്കപ്പെട്ട വളരെ പ്രധാനപ്പെട്ട അവയവമാണു ഹൃദയം. മനുഷ്യഹൃദയം ഒരു മിനിറ്റിൽ ഏകദേശം 5 ലിറ്ററോളം രക്തം വിവിധ ധമനികളുടെയും (Arteries) ഞരമ്പുകളുടെയും (Veins) ശൃംഖലകളിലൂടെ പമ്പുചെയ്യുന്നുണ്ട്.

ഹൃദയത്തിനു പ്രധാനമായും 4 അറകൾ (Chambers) ആണുള്ളത്.

1. ഞരമ്പുകളിൽ നിന്നും രക്തം സ്വീകരിക്കുന്ന വലത് എട്രിയം (Right Atrium).

2. വലത് എട്രിയം പമ്പ് ചെയ്യുന്ന രക്തം സ്വീകരിച്ച് ഇതു ശ്വാസകോശത്തിലേക്ക് എത്തിക്കുന്ന വലതു വെൻട്രിക്കിൾ (Right Ventricle). ശ്വാസകോശത്തിൽ വച്ച് ഈ രക്തം ഒാക്സിജനുമായി കലരുന്നു.
3. ശ്വാസകോശത്തിൽ നിന്നും ഒാക്സിജനുമായി കലർന്ന രക്തം സ്വീകരിക്കുന്ന ഇടത് എട്രിയം (Left Atrium).
4. ഇടത് എട്രിയം പമ്പ് ചെയ്യുന്ന ഒാക്സിജനുമായി കലർന്ന രക്തം സ്വീകരിച്ച് ഇതു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പമ്പ് ചെയ്യുന്ന ഇടതു വെൻട്രിക്കിൾ (Left Ventricle).
ഹൃദയത്തിന്റെ അറകൾ രക്തം സ്വീകരിക്കുമ്പോൾ വികസിക്കുകയും (Relaxation) രക്തം പുറത്തേക്കു പമ്പു ചെയ്യുമ്പോൾ ചുരുങ്ങുകയും (Contraction) ചെയ്യുന്നു. ഈ രീതിയിലുള്ള ഒരു സങ്കോചവും വികാസവും ( Contraction & Relaxation) ചേർന്നതാണ് ഒരു ഹൃദയചക്രം (Cardiac Cycle). സങ്കോചഘട്ടത്തെ സിസ്‌റ്റോൾ (Systole) എന്നും വികാസ ഘട്ടത്തെ ഡയസ്‌റ്റോൾ (Diastole) എന്നും പറയുന്നു.
ഒരു സിസ്‌റ്റോളും ഡയസ്‌റ്റോളും ചേർന്നതാണ് ഒരു കാർഡിയാക് െെസക്കിൾ. അതായത്, ഒരു ഹൃദയമിടിപ്പിനിടയ്ക്ക് (Heart Beat) ഒരു സിസ്‌റ്റോൾ ഘട്ടവും ഒരു ഡയസ്‌റ്റോൾ ഘട്ടവും സംഭവിക്കുന്നു. ഇതിനോടനുബന്ധിച്ചുണ്ടാകുന്ന രക്തസമ്മർദത്തെ (Blood Pressure)നെ യഥാക്രമം സിസ്റ്റോളിക് ബി.പി. (Systolic Blood Pressure) എന്നും ഡയസ്റ്റോളിക് ബി.പി. (Diastolic Blood Pressure) എന്നും പറയുന്നു.
പ്രായപൂർത്തിയായ ഒരാൾക്ക് ഈ തരത്തിൽ ഒരു മിനിറ്റിനുള്ളിൽ ശരാശരി 70 മുതൽ 80 വരെ തവണ ഹൃദയമിടിപ്പ് ഉണ്ടാകുന്നുണ്ട്.
നാച്വറൽ പേസ്േമക്കറായ സൈനോ എട്രിയൽ നോഡ് ( (SA node) പുറപ്പെടുവിക്കുന്ന ഇലക്ട്രിക്കൽ പ്രചോദനങ്ങൾ (impulses) മൂലമാണു ഹൃദയത്തിന് ഈ വിധത്തിൽ താളത്തിൽ ചുരുങ്ങുന്നതിനും വികസിക്കുന്നതിനും കഴിയുന്നത്. ഈ സമയത്തു ഹൃദയത്തിനുണ്ടാകുന്ന ഇലക്ട്രിക്കൽ വ്യതിയാനങ്ങൾ നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ വച്ചു രേഖപ്പെടുത്തുന്ന ഉപകരണമാണ് ഇലക്ട്രോകാർഡിയോഗ്രാഫ്.

ഈ ഉപകരണം രേഖപ്പെടുത്തുന്ന ഗ്രാഫിന് ഇലക്ട്രോകാർഡിയോഗ്രാം (E.C.G.) എന്നും പറയുന്നു.
സാധാരണ ഇസിജി. (Normal E.C.G.) ഇസിജി. എടുക്കുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ (Depolarizationനും Repolarizationനും) െെകകാലുകളിലും (Limb leads) നെഞ്ചിനു പുറത്തും (Chest leads) ഇലക്ട്രോഡുകൾ വച്ചു രേഖപ്പെടുത്തുന്നു. ഒരാളുടെ സാധാരണ ഇസിജി.യിൽ പി വേവ്, ക്യുആർഎസ് കോംപ്ലക്സ്, ടി വേവ്, യു വേവ് (P-wave, QRS-complex, T-wave, U-wave) എന്നീ തരംഗങ്ങളാണ് ഒാേരാ കാർഡിയാക് ചക്രങ്ങളിലും ഉണ്ടാകുന്നത്. ഇതിൽ യു വേവ് താരതമ്യേന ചെറുതും ചിലപ്പോൾ അപ്രത്യക്ഷവും ആകും.

ഇങ്ങനെ നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനം 10 ഇലക്ട്രോഡുകൾ വച്ചു (െെകകാലുകളിലും 6 എണ്ണം നെഞ്ചിലും) വിവിധ കോണുകളിൽ നിന്നും രേഖപ്പെടുത്തുമ്പോൾ ഒരു 12-Leads ഇസിജി. ലഭിക്കുന്നു.
ഇതിൽ Lead I, Lead II, Lead III, aVL, aVR, aVF എന്നിവ െെകകാലുകളിലെ ഇലക്ട്രോഡുകളിൽ നിന്നും ലഭിക്കുന്ന ബയോ–ഇലക്ട്രിക് പൊട്ടെൻഷ്യലും V!, V2, V3, V4, V5, V6 എന്നിവ നെഞ്ചിലെ ഇലക്ട്രോഡുകളിൽ നിന്നും ലഭിക്കുന്ന ബയോ–ഇലക്ട്രിക് പൊട്ടെൻഷ്യലും ആണ്.

ഇസിജി.യിലെ പി വേവ് എട്രിയൽ ഡീപോള‌െെറസേഷനെയും, ക്യുആർഎസ് കോംപ്ലക്സ് എട്രിയൽ റീപോള‌െെറസേഷൻ, വെൻട്രിക്കുലാർ ഡീപോള‌െെറസേഷൻ എന്നിവയെയും, ടി വേവ് വെൻട്രിക്കുലാർ റീപോള‌െെറസേഷനെയും സൂചിപ്പിക്കുന്നു. ഒാേരാ തരംഗങ്ങളുടെയും വലുപ്പവും സമയ െെദർഘ്യവും നോക്കിയാണ് ഡോക്ടർമാർ ഹൃദയത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നത്.

ഇസിജി ഗ്രാഫിൽ ഒരു മിനിറ്റിൽ ഉള്ള തരംഗങ്ങളുടെ എണ്ണമാണു ഹാർട്ട് റേറ്റ്. തരംഗങ്ങൾ തമ്മിലുള്ള അകലമാണു ഹൃദയതാളം. തരംഗങ്ങളുടെ ആകൃതി ഹൃദയപ്രവർത്തനവും വലുപ്പവും കാണിക്കുന്നു. തരംഗങ്ങളുടെ സ്ഥിരത നോക്കിയാൽ ഹൃദയത്തിനു തകരാറുണ്ടോ എന്ന് അറിയാം.

നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ലെങ്കിൽ സാധാരണ ഇസിജി.യിൽ നിന്നും ആകൃതിയിലും തരംഗങ്ങളുടെ വലുപ്പത്തിലും സമയ െെദർഘ്യത്തിലും വ്യതിയാനങ്ങൾ വരും. ഈ വ്യതിയാനങ്ങൾ പരിശോധിച്ചാണു ഡോക്ടർമാർ ഹൃദയത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നത്. ഉദാഹരണത്തിന് ഹൃദയധമനികളിൽ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ തരംഗങ്ങളുടെ സമയദൈർഘ്യം കൂടുതലായിരിക്കും. ഹൃദയസങ്കോചവികാസ ശേഷി ദുർബലമാണെങ്കിൽ തരംഗങ്ങളുടെ വലുപ്പം കുറയും. ഈ സാധാരണ ഇസിജിയിലെ അളവുകളും നിങ്ങളുടെ ഇസിജിയും താരതമ്യപ്പെടുത്തിയാൽ ഹൃദയപ്രവർത്തനത്തിൽ എന്തെങ്കിലും വ്യതിയാനമുണ്ടോ എന്നതിന്റെ സൂചന ലഭിക്കും. എന്നാൽ എന്തുകാരണം കൊണ്ടാണ് ഈ വ്യതിയാനം വന്നതെന്നു കണ്ടുപിടിക്കാൻ ഒരു ഡോക്ടർക്കേ സാധിക്കൂ.

കടപ്പാട്
ഡോ. സജി ടി.എം.
പ്രഫസർ, സ്കൂൾ ഒാഫ് മെഡിക്കൽ എജ്യൂക്കേഷൻ,
ഗാന്ധിനഗർ

ADVERTISEMENT
English Summary:

Understanding ECG (Electrocardiogram) is crucial for interpreting heart health, especially when experiencing chest pain, which can be mistaken for gastric issues. This diagnostic tool records the heart's electrical activity, helping doctors assess its function and identify potential problems.

ADVERTISEMENT