മലയോരമേഖലയിൽ താമസിക്കുന്ന, സ്ഥിരമായി പുകവലിക്കുന്ന ഒരാൾ രക്തദാനം ചെയ്യാനെത്തിയപ്പോൾ ഹീമോഗ്ലോബിന്റെ ഉയർന്ന അളവ് കാരണം അത് സാധ്യമല്ലെന്ന് ഡോക്ടർ അറിയിച്ചു; ഉയരമുള്ള പ്രദേശങ്ങളിലെയും പുകവലിയിലെയും ഓക്സിജൻ ലഭ്യതക്കുറവ് മൂലമുണ്ടാകുന്ന എറിത്രോപോയറ്റിൻ ഹോർമോൺ വർദ്ധനവും ചുവന്ന രക്താണുക്കളുടെ അമിതമായ ഉത്പാദനവുമാണ് പോളിസൈത്തീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്, ഇത് തലവേദന, ക്ഷീണം, കാഴ്ചക്കുറവ് തുടങ്ങിയ രോഗലക്ഷണങ്ങളിലേക്ക് നയിക്കുകയും രക്തം കട്ടപിടിക്കൽ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ സങ്കീർണതകൾക്ക് ഇടയാക്കുകയും ചെയ്യാം, ഇത് നിർജലീകരണം, കാർബൺ മോണോക്സൈഡ് ശ്വസിക്കൽ, ചിലതരം ട്യൂമറുകൾ, ഹോർമോൺ വ്യതിയാനങ്ങൾ, അല്ലെങ്കിൽ പോളിസൈത്തീമിയ റൂബ്ര വേര എന്ന രോഗാവസ്ഥ കൊണ്ടുമാകാം, ഇതിനെ ചികിത്സിക്കാൻ രക്തം നീക്കം ചെയ്യൽ, മരുന്നുകൾ, ശസ്ത്രക്രിയ എന്നിവ ആവശ്യമായി വരും.

മലയോരമേഖലയിൽ നിന്നു, സാമാന്യം നന്നായിത്തന്നെ പുകവലിക്കുന്ന ഒരാൾ രക്തദാനത്തിനായി എത്തി. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണയിലും കൂടുതലായതിനാൽ രക്തദാനം സാധ്യമല്ല എന്നു ഡോക്ടർ പറഞ്ഞു. ആകെ പരിഭ്രാന്തനായി ജീവിതം അവസാനിക്കാറായെന്ന മട്ടിൽ ഒപിയിൽ ഡോക്ടറെ കാണാനെത്തി. പരിശോധനയിൽ പ്രത്യേകിച്ചു രോഗാവസ്ഥ ഒന്നും കണ്ടില്ല. അപ്പോഴാണ് ഉയരമുള്ള പ്രദേശത്തെ താമസവും നിരന്തരമായ പുകവലിയുമാണു വില്ലൻ എന്ന വസ്തുത വെളിവാകുന്നത്. രക്തത്തിലെ ഹീമോഗ്ലോബിൻ അളവു കൂടുന്നതു ഗൗരവമുള്ള പല രോഗങ്ങളുെടയും
സൂചനയാണ്.

എന്താണു ഹീമോഗ്ലോബിൻ ?

ADVERTISEMENT

രക്തത്തിനു പ്രധാനമായും രണ്ടു ഘടകങ്ങളാണ് ഉള്ളത്. പ്ലാസ്മയും രക്താണുക്കളും. രക്താണുക്കൾ മൂന്നു വിധത്തിലാണ്. ചുവന്ന രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ. ചുവന്ന രക്താണുക്കളിലെ ഘടകമാണു ഹീമോഗ്ലോബിൻ. ശ്വാസകോശത്തിലേ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതും കാർബൺഡയോക്സൈഡിനെ ശരീരഭാഗങ്ങളിൽ നിന്നും ശ്വാസകോശത്തിലേക്കു തിരിച്ചെത്തിക്കുന്നതും ഹീമോഗ്ലോബിൻ ആണ്. രക്താണുക്കളുടെ ചുവന്ന നിറത്തിനു കാരണമാകുന്നതും ഹീമോഗ്ലോബിൻ തന്നെയാണ്. ഹീമോഗ്ലോബിൻ കൂടുന്നതു പ്രധാനമായും ചുവന്ന രക്താണുക്കളുടെ അസാധാരണമായ വർധന കാര ണമാണ്. ഈ അവസ്ഥയെ പോളിസൈത്തീമിയ (polycythemia) എന്നു പറയുന്നു. ഹീമോഗ്ലോബിൻ കുറയുന്ന (Anaemia) എന്ന അവസ്ഥയെപ്പറ്റി ജാഗരൂകരാകുന്പോൾ ഹീമോഗ്ലോബിൻ കൂടുന്നതും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്.

വ്യത്യാസത്തിനു പിന്നിൽ

ADVERTISEMENT

ആദ്യ കഥയിലെ ഹീമോഗ്ലോബിന്റെ വർധനവിനെ രോഗാവസ്ഥയായി കണക്കാക്കേണ്ടതില്ല. ഉയരമുള്ള പ്രദേശങ്ങളിൽ ഓക്‌സിജന്റെ അളവു കുറവായതിനാൽ ശരീരഭാഗങ്ങളിൽ ആവശ്യത്തിനുള്ള ഓക്സിജൻ എത്തിക്കുന്നതിനായി ശരീരം എടുക്കുന്ന മുൻകരുതലാണത്. എറിത്രോപോയ്റ്റിൻ (Erytropoitin) എന്ന ഹോർമോൺ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതിൽ കൂടിയാണ് ഇതു സാധ്യമാകുന്നത്. പുകവലിക്കുന്നവരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട് . ദൈനംദിനമായിത്തന്നെ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ വ്യത്യാസം കാണപ്പെടാം. രാവിലത്തെ ഹീമോഗ്ലോബിന്റെ അളവു വൈകുന്നേരത്തേക്കാൾ കൂടുതലായി കണ്ടു വരാറുണ്ട് 1.09 gm/dl ൽ താഴയേ ആ വ്യത്യാസം കാണാറുള്ളു. പുരുഷന്മാരിൽ ഹീമോഗ്ലോബിന്റെ അളവ് 12 മുതൽ 17.5 വരെയും സ്ത്രീകളിൽ ഇത് 12 മുതൽ 16 വരെയും എത്താം. അളവെന്നു പറയുന്നത് gm/dl ആണ്. അതായത് ഒരു ഡെസിലീറ്റർ (dl) രക്തത്തിൽ എത്ര ഗ്രാം (gm) ഹീമോഗ്ലോബിൻ ഉണ്ടെന്നതാണ് അളക്കുന്നത്. രക്തത്തിലെ ജലാംശം കുറയുന്നതും കൂടുന്നതും അനുസരിച്ചു ഹീമോഗ്ലോബിന്റെ അളവിൽ വ്യത്യാസം വരാം. പ്ലാസ്മയുടെ അളവിൽ വരുന്ന വ്യത്യാസവും ഹീമോഗ്ലോബിന്റെ അളവിനെ സാരമായി ബാധിക്കാം.

ആൻഡ്രജൻ (Androgen) എന്ന ഹോർമോൺ കാരണം പുരുഷന്മാരിൽ ഹീമോഗ്ലോബിന്റെ അളവു സ്ത്രീകളെക്കാൾ ഏതാണ്ട് 1.5gm/dl കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ പുരുഷന്മാരുടേതുമായി താരതമ്യപ്പെടുത്തി സ്ത്രീകളുടെ ഹീമോഗ്ലോബിന്റെ അളവു നിശ്ചയിക്കരുത്.

ADVERTISEMENT

ജലാംശം കുറഞ്ഞാൽ

ശരീരത്തിലെ ജലാംശം കുറയുന്ന വയറിളക്കം, ഛർദി, നിർജലീകരണം എന്നീ അവസ്ഥകളിൽ ഹീമോഗ്ലോബിൻ കൂടാം. സ്ത്രീകളിൽ മാസമുറയ്ക്കു തൊട്ടു മുൻപും ഗർഭാവസ്ഥയിലും പ്ലാസ്മയുടെ അളവു കൂടുന്നതിനാൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതായി കാണാം. ഈ കാരണം കൊണ്ടാണു ശൈശവം, കൗമാരം എന്ന കാലഘട്ടങ്ങളിൽ ഹീമോഗ്ലോബിന്റെ അളവിൽ വ്യത്യാസം കാണുന്നത്.

വാഹനങ്ങളുടെ പുക

കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നതു കാരണവും ഹീമോഗ്ലോബിന്റെ അളവു കൂടാം. വാഹനങ്ങളുടെ പുകയിൽ കാർബൺ മോണോക്സൈഡാണു പ്രധാന ഘടകം. അതിനാൽ വാഹനപുക കൂടുതൽ ശ്വസിക്കുന്നവരിൽ ഹീമോഗ്ലോബിൻ കൂടാം. അനാബോളിക് സ്റ്റീറോയ്ഡ് ( ഉത്തേജകമരുന്നായും പേശീബലത്തിനും എടുക്കുന്നത്,) എടുക്കുന്നതാണു മറ്റൊരു കാരണം. ചുവന്ന രക്താണുക്കൾ കൂടുന്നതിനു വേണ്ടി എടുക്കുന്ന എറിത്രോപോയറ്റിൻ എന്ന ഹോർമോണും ഹീമോഗ്ലോബിന്റെ അളവിനെ കൂട്ടുന്നു. ചില രോഗാവസ്ഥകളിലും ഹീമോഗ്ലോബിന്റെ അളവു ഗണ്യമായി വർധിക്കാം. പോളിസൈത്തീമിയ റൂബ്ര വേര (Polycythemia Rubra Vera) അത്തരമൊരു രോഗാവസ്ഥയാണ്. ചുവന്ന രക്താണുക്കൾ ക്രമാതീതമായി വർധിക്കുന്ന അസുഖമാണിത്. മജ്ജയിലെ ചുവന്ന രക്താണുക്കളെ നിർമിക്കുന്ന കോശങ്ങളുടെ അനിയന്ത്രിതമായ വ്യാപനമാണ് ഈ രോഗത്തിന്റെ പ്രത്യേകത.

തലവേദന, ക്ഷീണം

പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തലവേദന, തലകറക്കം, കാഴ്ച മങ്ങൽ, ബോധക്ഷയം, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, ക്ഷീണം, ഭക്ഷണത്തിനു ശേഷം അസാധാരണമായി വയർ വീർക്കുക എന്നിവയാണ്. അസാധാരണ ചൊറിച്ചിൽ, പ്രത്യേകിച്ചും ചൂടുവെള്ളത്തിലുള്ള കുളിക്കുശേഷം, കൈകാലുകളിൽ മരവിപ്പ്, പുകച്ചിൽ, മൂക്കിൽ നിന്നും രക്തസ്രാവം, സന്ധിവേദന, ചെവിയിൽ മൂളൽ, ശ്വാസംമുട്ടൽ, ഉദരത്തിന്റെ ഇടതുഭാഗത്തു വീക്കം/ വേദന എന്നിവയാണു വ്യക്തമായ ലക്ഷണങ്ങൾ. വളരെ എളുപ്പത്തിൽ ഉണ്ടാകുന്ന ചതവ്, മുഖത്തിനു ചുവപ്പുനിറം എന്നിവയും ഉണ്ടാകാം.

ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് ലങ് ഡിസീസ്, കരൾ രോഗങ്ങൾ തുടങ്ങിയ അസുഖങ്ങളിലും ഹീമോഗ്ലോബിൻ കൂടാം. എറിത്രോപോയറ്റിൻ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്ന വൃക്കയിലെ കാൻസർ, വൃക്കയിലെ രക്തക്കുഴൽ ചുരുങ്ങുന്നത്, സിസ്റ്റ് പോലെയുള്ള മറ്റു രോഗാവസ്ഥകൾ എന്നിവയുള്ള ചെറിയ ശതമാനം പേരിൽ ചുവന്ന രക്താണുക്കൾ കൂടാം. സെറിബെല്ലത്തിലെ രക്തക്കുഴലുകളിലെ ട്യൂമറുകൾ, ഫൈബ്രോയ്ഡ്, മെനിൻജിയോമ തുടങ്ങി മറ്റു പല ട്യൂമറുകളിലും എറിത്രോപോയറ്റിൻ അളവു കൂടുന്നതു കാരണം ഹീമോഗ്ലോബിൻ വർധിക്കാം. ഹോർമോൺ സംബന്ധമായ രോഗങ്ങളിലും ഹീമോഗ്ലോബിൻ കൂടാം. ജന്മനാ തന്നെ ചിലരിൽ പോളിസൈത്തീമിയയും (Congenital polycythemia) തുടർന്നുള്ള ഹീമോഗ്ലോബിൻ വർധനവും ഉണ്ട്.

കാർബൺ മോണോക്സൈഡ് കൂടുതലുള്ള ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരിക, ദീർഘകാലം മലിനവായുവുമായുള്ള സമ്പർക്കം എന്നീ തൊഴിൽ സാഹചര്യങ്ങളും ഹീമോഗ്ലോബിൻ കൂട്ടാൻ ഇടയാക്കാം. ജനിതകമായി ഓക്സിജനുമായി കൂടുതൽ അടുപ്പം (Affinity) ഉള്ള ഹീമോഗ്ലോബിൻ (High Oxygen affinity haemoglobin) ഉള്ളവരിലും ഹീമോഗ്ലോബിൻ അളവു കൂടുന്നതായി കാണാം.

ഹീമോഗ്ലോബിൻ സ്ഥിരമായി കൂടി നിൽക്കുന്നതു ചില സങ്കീർണതകൾക്കു വഴിതെളിക്കാം. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് അനിയന്തിതമാകുന്നതു രക്തത്തിന്റെ സാന്ദ്രത വർധിപ്പിക്കുന്നു. ഇതു രക്തം കട്ടപിടിക്കൽ, ഹൃദ്രോഗം, പക്ഷാഘാതം, പൾമനറി എംബോളിസം, ബിപി, സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുക എന്നിവയ്ക്കു കാരണമായേക്കാം.

രക്തം നീക്കം ചെയ്യൽ

രക്തപരിശോധനകൾ നടത്തി രോഗാവസ്ഥ സ്ഥിരീകരിക്കാം. കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ഹീമോഗ്ലോബിന്റെ കൂടുന്ന അളവിനെ സ്ഥിരീകരിക്കുന്നു. എറിത്രോപോയറ്റിൻ സീറം പരിശോധനയിലൂടെ എറിത്രോപോയറ്റിന്റെ അളവു നിർണയിക്കാം. പോളിസൈത്തീമിയ റൂബ്ര വേര സംശയിക്കുന്നുണ്ടെങ്കിൽ JAK 2 മ്യൂട്ടേഷൻ പരിശോധന നടത്താം. കരൾ, വൃക്ക ഫങ്ഷൻ ടെസ്റ്റുകൾ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾക്കു ചെസ്റ്റ് എക്സ്റേ, സിടി സ്കാൻ എന്നീ പരിശോധനകളും ‍ചെയ്യാം.

നിർജലീകരണമാണു കാരണമെങ്കിൽ അതു പരിഹരിക്കണം. ശരീരത്തിലെ ജലാംശം വർധിപ്പിക്കുക.
ധാരാളം വെള്ളം കുടിക്കുക. ഐവി രൂപത്തിൽ നൽകിയും നിർജലീകരണം നിയന്ത്രിക്കാം. ഉയരങ്ങളിലെ താമസം, പുകവലി തുടങ്ങിയവ കാരണമാണെങ്കിൽ അതിൽ മാറ്റം വരുന്പോൾ തന്നെ അളവിൽ വ്യത്യാസം വരാം. പുകവലി ഒഴിവാക്കണം.

സ്ലീപ് അപ്നിയ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കു സിപാപ് തെറപ്പിയും മറ്റു ചികിത്സകളും ഫലപ്രദമാണ്.

പോളിസൈത്തീമിയ റൂബ്ര വേര എന്ന രോഗാവസ്ഥയിൽ തെറാപ്യൂട്ടിക് ഫ്ലബോട്ടമി (phlebotomy) ചെയ്യാം. നിശ്ചിത കാലയളവിൽ 300– 500 എംഎൽ രക്തം ശരീരത്തിൽ നിന്നും മാറ്റുന്ന ചികിത്സാരീതിയാണിത്. ചുവന്ന രക്തകോശങ്ങൾ വർധിക്കുന്നതു നിയന്ത്രിക്കുന്ന ഹൈഡ്രോക്സി യൂറിയ പോലുള്ള മരുന്നുകളും നൽകിവരുന്നു. ട്യൂമറുകൾക്കു ശസ്ത്രക്രിയയാണു പരിഹാരം.

അനാവശ്യമായി അയൺ സപ്ലിമെന്റുകൾ കഴിക്കാതിരിക്കുക. അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം എന്നിവ നിയന്ത്രിക്കുക. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, ശരീരത്തിന്റെ വശം തളർന്നു പോകുക, കാഴ്‌ചയോ സംസാരശേഷിയോ നഷ്ടപ്പെടുക, ബോധക്ഷയം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം ലഭ്യമാക്കുക.

ഡോ. കല വി.എൽ.

പ്രഫസർ ആൻഡ് ഹെഡ്

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഇമ്യൂണോ ഹെമറ്റോളജി

ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

English Summary:

High hemoglobin levels, often mistaken for a serious condition, can be influenced by factors like altitude, smoking, and dehydration. Understanding the underlying causes is crucial for appropriate management and avoiding potential complications.

ADVERTISEMENT