തലയിടിച്ചോ ഭാരമുള്ള വസ്തുക്കൾ തലയിൽ വീഴുകയോ ചെയ്താൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും അവയുടെ പ്രഥമ ശുശ്രൂഷയെക്കുറിച്ചും വിശദീകരിക്കുന്നു. പുറമെ മുറിവില്ലെങ്കിലും തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ട് അപകടസൂചനകളായ ബോധക്ഷയം, ഛർദ്ദി, ചെവിയിൽ നിന്നോ മൂക്കിൽ നിന്നോ ഉള്ള രക്തസ്രാവം, ഓർമ്മക്കുറവ്, കടുത്ത തലവേദന, അപസ്മാരം എന്നിവ തിരിച്ചറിഞ്ഞാൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. പരിക്കേറ്റ വ്യക്തിയെ ശാന്തനാക്കി, കഴുത്തിന് ഇളക്കം തട്ടാതെ സുരക്ഷിതമായി കിടത്തി, രക്തസ്രാവം തടയാൻ ശ്രദ്ധിക്കുക. ബോധമില്ലാത്ത വ്യക്തിക്ക് വെള്ളം കൊടുക്കുകയോ കുലുക്കി വിളിക്കുകയോ ചെയ്യരുത്, സ്വയം വേദന സംഹാരികൾ കഴിക്കരുത്, തലയോട്ടിക്കു പൊട്ടലുണ്ടെങ്കിൽ മുറിവിൽ വെള്ളമൊഴിക്കുകയോ ലേപനങ്ങൾ പുരട്ടുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന് ന്യൂറോളജി സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ച് സിടി സ്കാൻ വഴി തലച്ചോറിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തണം.

തലയിടിച്ചു വീഴുകയോ തലയിൽ ഭാരമുള്ള എന്തെങ്കിലും വസ്തുക്കൾ വീഴുകയോ ചെയ്യുന്നതു നാം പലപ്പോഴും നേരിടുന്ന ഒരപകടമാണ്. പുറമെ വലിയ മുറിവുകളില്ലെങ്കിൽപ്പോലും തലയ്ക്ക് ഏൽക്കുന്ന പരുക്കുകൾ (Head Trauma) അതീവ ഗുരുതരമായേക്കാം. തലയോട്ടിക്ക് ഉള്ളിൽ രക്തസ്രാവം (Internal Bleeding) ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പ്രഥമ ശുശ്രൂഷ നൽകണം. ‘പുറമെ മുറിവില്ലല്ലോ, ചോര വരുന്നില്ലല്ലോ’ എന്നു കരുതി വീട്ടിൽ തന്നെ ഇരിക്കരുത്. തലച്ചോറിലെ രക്തസ്രാവം പുറത്തു കാണില്ല. എന്നാൽ മണിക്കൂറു കൾക്കുള്ളിൽ അത് അപകടകരമായ അവസ്ഥയിലേക്കു മാറും.

അപകടസൂചനകൾ തിരിച്ചറിയാം
അപകട സൂചനകൾ താഴെ പറയുന്നവയിൽ ഏതെങ്കിലും ലക്ഷണം കണ്ടാൽ രോഗിയെ വേഗം ആശുപത്രിയിൽ എത്തിക്കുക:
∙ ബോധക്ഷയം: പരുക്കേറ്റ ഉടൻ ബോധം പോവുകയോ ഇടയ്ക്കിടെ മയക്കം വരുകയോ ചെയ്യുക. ∙ ഛർദി: തുടർച്ചയായി ഒന്നിലധികം തവണ ഛർദിക്കുക. ∙ രക്തസ്രാവം: ചെവിയിൽ നിന്നോ മൂക്കിൽ നിന്നോ രക്തമോ തെളിഞ്ഞ ദ്രാവകമോ (CSF-സെറിബ്രോസ്പൈനൽ ഫ്ലൂയിഡ്) പുറത്തുവരിക. ∙ ഓർമക്കുറവ്: നടന്ന കാര്യങ്ങൾ മറന്നുപോവുക, സ്ഥലകാലബോധം നഷ്ടപ്പെടുക, അല്ലെങ്കിൽ സംസാരം കുഴയുക. ∙ കടുത്ത തലവേദന: അസഹനീയമായ തലവേദനയോടൊപ്പം കാഴ്ച മങ്ങുകയോ രണ്ടായി കാണുകയോ ചെയ്യുക.
∙ അപസ്മാരം: കൈകാലുകൾ കോച്ചി വലിക്കുക.

ADVERTISEMENT

പരുക്കേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ:

∙ രോഗിയെ ശാന്തമാക്കുക: പരുക്കേറ്റ വ്യക്തിയെ പരിഭ്രാന്തനാക്കാതെ തറയിൽ സുരക്ഷിതമായി കിടത്തുക.
∙ രക്തസ്രാവം തടയുക: തലയിൽ മുറിവുണ്ടെങ്കിൽ വൃത്തിയുള്ള കോട്ടൻ തുണിയോ പാഡോ ഉപയോഗിച്ചു മുറിവുള്ള ഭാഗത്തു മൃദുവായി അമർത്തിപ്പിടിക്കുക.
∙ കഴുത്തിന് ഇളക്കം തട്ടാതെ നോക്കുക: തലയ്ക്കു പരിക്കേൽക്കുന്പോൾ കഴുത്തിലെ എല്ലുകൾക്കും (Spinal cord) പരുക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ രോഗിയുടെ തലയും കഴുത്തും വളയാതെ നേരെയാക്കി വെക്കുക. ∙ പെട്ടെന്നു വൈദ്യസഹായം തേടുക: എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ (ന്യൂറോളജി സൗകര്യമുള്ളതാണെങ്കിൽ കൂടുതൽ നല്ലത്) എത്തിച്ച് ഒരു ഡോക്ടറെ കാണുക. ആവശ്യമെങ്കിൽ സിടി സ്കാൻ എടുത്ത് തലച്ചോറിനു കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തണം.

ADVERTISEMENT

ഇവ ചെയ്യരുത്

∙ പരുക്കേറ്റ ഉടനെ വെള്ളം കുടിപ്പിക്കരുത്.
∙ ബോധമില്ലാത്ത വ്യക്തിയെ തട്ടിയുണർത്താനോ കുലുക്കി വിളിക്കാനോ, നിർബന്ധിച്ച് എഴുന്നേൽപ്പിക്കാനോ ശ്രമിക്കരുത്. ∙ സ്വന്തമായി വേദനാസംഹാരികൾ കഴിക്കരുത്.
∙ തലയോട്ടിക്കു പൊട്ടലുണ്ടെന്നു സംശയമുണ്ടെങ്കിൽ മുറിവിൽ വെള്ളമൊഴിച്ചു കഴുകരുത്. ലേപനങ്ങൾ പുരട്ടരുത്.

ADVERTISEMENT

ഡോ. പി.പി. വേണുഗോപാലൻ
ചെയർ ആൻഡ് ലീഡ് കൺസൽറ്റന്റ്
എമർജൻസി മെഡിസിൻ വിഭാഗം
മേയ്‌ത്ര ഹോസ്പിറ്റൽ
കോഴിക്കോട്

English Summary:

Head trauma can lead to severe injuries even without external wounds, necessitating immediate first aid and medical attention. Internal bleeding in the brain is a serious risk after a head impact, and recognizing danger signs like unconsciousness, vomiting, and memory loss is crucial. Promptly seek emergency medical help and ensure the patient's neck is stabilized to prevent further spinal cord injury. Avoid giving water to unconscious individuals or administering self-medication for pain without professional consultation. For suspected skull fractures, refrain from washing wounds or applying ointments. Early diagnosis through CT scans can confirm the absence of brain damage and ensure appropriate treatment.

ADVERTISEMENT