Saturday 30 April 2022 12:16 PM IST : By സ്വന്തം ലേഖകൻ

‘പീരീഡാകുമ്പോൾ സ്തനത്തിൽ വേദന’: ആശങ്കയ്ക്ക് ഡോക്ടറുടെ മറുപടി

pain-period

ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ

കോളജു വിദ്യാർത്ഥിനിയാണ്. പീരീഡാകുമ്പോൾ എന്റെ വലതു വശത്തെ സ്തനത്തിൽ വേദന ഉണ്ടാകുന്നതാണ് പ്രശ്നം. ചില മാസങ്ങളിൽ ഇടതു സ്തനത്തിലും ഉണ്ടാകും. ഈ സമയത്ത് സ്കൂട്ടർ ഒാടിക്കുമ്പോഴൊക്കെ വേദന കൂടുതലായി അനുഭവപ്പെടും. ആർത്തവം കഴിയുമ്പോൾ വേദന മാറും. എന്നാൽ സ്തനത്തിൽ മുഴയോ കല്ലിപ്പോ തടിപ്പോ ഒന്നും അനുഭവപ്പെടുന്നില്ല. ഈ വേദന കുറയ്ക്കാൻ മരുന്നു കഴിക്കണോ? പിന്നീട് മുഴയോ മറ്റോ ഉണ്ടാകാനുള്ള സാധ്യതയാണോ ഇത്?

ആമി, എറണാകുളം

A വളരെ സാധാരണമായ ഒന്നാണ് ഇത്. ആർത്തവ സമയത്തോ അതിനു തൊട്ടു മുൻപോ പിൻപോ ഒക്കെ ഇത്തരം വേദനകൾ ഉണ്ടാകാം. അതൊരു വലിയ പ്രശ്നമായി കാണേണ്ടതില്ല. പലർക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഈ സമയത്തുണ്ടാകാം. വേദന വളരെ കൂടിയ തോതിലാണ്, അസഹ്യമാണ് എങ്കിൽ ഗൈനക്കോളജിസ്റ്റിനെ കണ്ടു പരിശോധന നടത്തി ആവശ്യമെങ്കിൽ മരുന്നുകൾ ആവാം. എന്നാൽ സാധാരണ നിലയിൽ മരുന്ന് ആവശ്യമായി വരാറില്ല.

ഡോ. സുഭദ്ര നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ

(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം