Friday 22 December 2023 03:13 PM IST : By മനോരമ ആരോഗ്യം റിസര്‍ച്ച് ഡസ്ക്

മനോരമ ആരോഗ്യം കവര്‍ചിത്രമായി അർബുദത്തെ അതിജീവിച്ച അഞ്ചുപേർ! മാഗസിൻ ചരിത്രത്തിൽ ഇതാദ്യം, ഇവര്‍ മിന്നും താരങ്ങള്‍

cancersur3224

മാഗസിൻ ചരിത്രത്തിൽ ആദ്യമായി, അർബുദത്തെ അതിജീവിച്ച അഞ്ചുപേർ േചർന്ന് ഒരു മുഖചിത്രം രൂപപ്പെട്ടിരിക്കുകയാണ് മനോരമ ആരോഗ്യത്തിൽ. അർബുദമെന്നത് മറച്ചു വയ്ക്കേണ്ടതോ അപമാനകരമായോ ആയുള്ള ഒരു രോഗമല്ലെന്നും ഏതൊരു രോഗത്തെയും നേരിടുന്ന അതേ മനോഭാവത്തോടെ കരുത്തോടെ നേരിട്ട് സാധാരണമായി ജീവിതം കൊണ്ടുപോകാമെന്നും നമുക്കു കാണിച്ചുതരുകയാണിവർ. മാരക രോഗത്തിനെതിരെയുള്ള പോരാട്ടത്തിലെ ഹീറോകളാണിവർ.

റാണി ടിസ്‌ലി –മുളന്തുരുത്തി സ്വദേശിനി. ഏരൂർ ഭവൻസ് വിദ്യാ മന്ദിറിൽ അധ്യാപിക. 2019 ൽ സ്തനാർബുദം സ്ഥിരീകരിച്ചു.

സ്വപ്ന സണ്ണി –ചങ്ങനാശേരി സ്വദേശിയായ ഹോം ബേക്കർ. 2019 ൽ സ്തനാർബുദം കണ്ടെത്തി.

നാസർ എം. അബു– കൊച്ചി വെണ്ണല സ്വദേശി. ഹോട്ടൽ രംഗത്തു പ്രവർത്തിക്കുന്നു. വയറിലാണ് കാൻസർ വന്നത്. 2020ൽ.

ജിൻസി– പത്തനംതിട്ട സ്വദേശിനി. ഫാർമസി രംഗത്തു ജോലി. 2016 ൽ സ്തനാർബുദം –ഹെർ2 പൊസിറ്റീവ് സ്ഥിരീകരിച്ചു.

ഡോ. രേഖ രാമചന്ദ്ര മല്യ –ഫോർട്ട്കൊച്ചി സ്വദേശിനി. ജനറൽ മാനേജർ (സപ്ലൈ ചെയ്ൻ, അപ്പോളോ അഡ്‌ലക്സ് ഹോസ്‌പിറ്റൽ). 2017 ൽ ഗർഭപാത്ര അർബുദം.

എന്നിവരാണ് ഈ മുഖചിത്രത്തിലെ മിന്നും താരങ്ങൾ.

അർബുദം എങ്ങനെ തടയാമെന്നതു തുടങ്ങി 20 അർബുദങ്ങളുടെ ചികിത്സ വരെ സമഗ്രമായ ഒരു അർബുദ ഗൈഡാണ് 2024 ജനുവരി ലക്കം.

Tags:
  • Manorama Arogyam