എച്ച് പി വി വാക്സീൻ പെൺകുട്ടികളിൽ സുരക്ഷിതമാണോ ? എങ്ങനെയാണു നൽകേണ്ടത് ? HPV Vaccination & Teenage Girls
നവംബർ 17 ലോക ഗർഭാശയഗള കാൻസർ നിർമാർജന ദിനമാണ്. ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള വാക്സീൻ ( HPV Vaccine) ഇന്നു പ്രധാന ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. പെൺകുട്ടികൾക്ക് എച്ച് പി വി വാക്സീൻ നൽകിത്തുടങ്ങിയെങ്കിലും ഈ വാക്സീൻ സുരക്ഷിതമാണോ ? അതു കുട്ടികൾക്കു നൽകുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

നവംബർ 17 ലോക ഗർഭാശയഗള കാൻസർ നിർമാർജന ദിനമായി നാം ആചരിച്ചു. ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള വാക്സീൻ ( HPV Vaccine) ഇന്നു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പെൺകുട്ടികൾക്ക് എച്ച് പി വി വാക്സീൻ നൽകിത്തുടങ്ങിയെങ്കിലും ഈ വാക്സീൻ സുരക്ഷിതമാണോ ? അതു കുട്ടികൾക്കു നൽകുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങളും ഒട്ടേറെ മാതാപിതാക്കൾക്ക് ഉണ്ട്.
ഇതേക്കുറിച്ച് അബുദബിയിലെ അഹല്യാ ഹോസ്പിറ്റലിലെ
സ്പെഷലിസ്‌റ്റ് ഒബ്സ്‌റ്റട്രീഷ്യനും ഗൈനക്കോളജിസ്‌റ്റുമായ ഡോ. ദിവ്യാ വിഷ്ണു സംസാരിക്കുന്നു.
എച്ച് പി വി എന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സീൻ വളരെ സുരക്ഷിതമായ വാക്സിനേഷൻ ആണ്. രണ്ടു ഡോസ് ആണു നൽകേണ്ടത്. ഇത് ഇൻട്രാ മസ്കുലാർ ആയി നൽകുന്നു. സാധാരണ കയ്യിലാണു നൽകുന്നത്. സാധാരണ ഡിപിറ്റി വാക്സിനേഷൻ നൽകുന്നതു പോലെയാണിതും. സീറോ ഡോസ് എന്നാൽ ആദ്യത്തെ ഡോസ് ആണ്. പിന്നീട് ആറു മാസം കഴിയുമ്പോൾ രണ്ടാമത്തെ ഡോസ് നൽകുന്നു.
പക്ഷേ 15 വയസ്സു കഴിഞ്ഞാണ് ഈ വാക്സീൻ എടുക്കുന്നതെങ്കിൽ മൂന്നു ഡോസ് വേണ്ടി വരും. അത് 0–1–6 എന്ന രീതിയിലാണു നൽകുന്നത്. അതായത് ആദ്യ ഡോസ് വാക്സീൻ എടുത്ത് ഒരു മാസത്തിനു ശേഷം രണ്ടാമത്തെ ഡോസ്, ആറു മാസം കഴിയുമ്പോൾ മൂന്നാമത്തെ ഡോസ്. സാധാരണയായി ഈ വാക്സീനു പാർശ്വഫലങ്ങളൊന്നും കാണാറില്ല.
ഗർഭാശയഗള അണുബാധ (Cervical Cancer), സാധാരണയായി ലൈംഗികതയിലൂടെ പകരുന്ന ഒരു അണുബാധയുടെ ഭാഗമായി വരുന്നതാണ്. അതായത് ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ കൊണ്ടു ഗർഭാശയഗളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടു വരുന്ന കാൻസറാണ്. അതിനാൽ പെൺകുട്ടികളിൽ വാക്സീൻ നൽകുന്നതു കൊണ്ട് അതിന്റെ റിസ്ക് കുറയുന്നതായി കാണുന്നു. എന്നാൽ ആൺകുട്ടികളിലും കൂടി എടുക്കുമ്പോഴാണ് അതിന്റെ എഫക്‌റ്റ് പൂർണമാകുന്നത്. അതു കൊണ്ടു പാശ്ചാത്യരാജ്യങ്ങളിൽ ആൺകുട്ടികൾക്കൂ കൂടി ഈ വാക്സീൻ നൽകുന്നുണ്ട്. ഗ്രേഡ് 8 – അതായത് 13–ാം വയസ്സിലാണു നൽകുന്നത്. ഗവൺമെന്റ ് നിർദേശത്തോടെ സ്കൂളുകളിൽ വന്നു വാക്സിനേഷൻ നൽകുന്നു.
എച്ച് പി വി വാക്സീൻ എടുക്കുന്നതു കൊണ്ടു മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്.
വാർട്സ് (Viral Warts) പോലെ വൈറൽ അണുബാധയുടെ ഭാഗമായുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് ഈ വാക്സീൻ സംരക്ഷണം നൽകും. പക്ഷേ ഈ വാക്സിനേഷൻ എടുക്കുന്നതു കൊണ്ടു മാത്രം ഗർഭാശയ ഗള കാൻസർ പ്രതിരോധം പൂർണമാകുന്നില്ല. അത് എടുത്തു എന്നതു കൊണ്ടു ഗർഭാശയ ഗള കാൻസർ സ്ക്രീനിങ് ഒഴിവാക്കുന്നതും അഭികാമ്യമല്ല. സ്ക്രീനിങ് തുടരുക തന്നെ വേണം. അതായത് 25 വയസ്സു കഴിഞ്ഞവരിൽ എല്ലാ മൂന്നു വർഷത്തിലൊരിക്കലും പാപ് സ്‌മിയർ പരിശോധന ചെയ്യണം.