മുത്തും പൂവും മൂക്കിൽ വയ്ക്കുന്ന കുട്ടികൾ. അപകടമേറും ബട്ടൻ ബാറ്ററി - മാതാപിതാക്കൾ അറിയേണ്ടത് Nasal Foreign Bodies in Children
ചെറിയ കുട്ടികളിൽ സർവസാധാരണമായി കാണുന്ന പ്രശ്നമാണു മൂക്കിൽ എന്തെങ്കിലും അന്യവസ്തുക്കൾ ഇടുന്നത്. കളിപ്പാട്ടങ്ങളുടെ ചെറിയ ഭാഗങ്ങൾ, മുത്ത്, പൂക്കൾ, പഞ്ഞി എന്നിങ്ങനെ പല വസ്തുക്കളും കുട്ടികൾ മൂക്കിൽ കയറ്റി വയ്ക്കാറുണ്ട്. ശ്വാസതടസ്സം, മൂക്കിൽ നിന്നു പഴുപ്പു വരിക, വേദനയും അസ്വസ്ഥതയും അനുഭവപ്പെടുക

ചെറിയ കുട്ടികളിൽ സർവസാധാരണമായി കാണുന്ന പ്രശ്നമാണു മൂക്കിൽ എന്തെങ്കിലും വസ്തുക്കൾ ഇടുന്നത്. കളിപ്പാട്ടങ്ങളുടെ ചെറിയ ഭാഗങ്ങൾ, മുത്ത്, പൂക്കൾ, പഞ്ഞി എന്നിങ്ങനെ പല വസ്തുക്കളും കുട്ടികൾ മൂക്കിൽ കയറ്റി വയ്ക്കാറുണ്ട്. ശ്വാസതടസ്സം, മൂക്കിൽ നിന്നു പഴുപ്പു വരിക, വേദനയും അസ്വസ്ഥതയും അനുഭവപ്പെടുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
കുട്ടികൾ മൂക്കിൽ വയ്ക്കുന്ന വസ്തുക്കളിൽ ഏറ്റവും അപകടകരമായതു ബട്ടൻ ബാറ്ററിയാണ്. കളിപ്പാട്ടങ്ങളിലൊക്കെ ഉപയോഗിക്കുന്നത് ഇത്തരം ചെറിയ പരന്ന ബാറ്ററിയാണ്. ഈ ബാറ്ററി മൂക്കിനുള്ളിൽ കടത്തിവച്ചാല്‍ അതു പെട്ടെന്ന് എടുത്തു മാറ്റിയില്ലെങ്കിൽ ബാറ്ററിയുടെ ചുറ്റുമുള്ള കലകൾ പെട്ടെന്നു ദ്രവിച്ചു പോകും. കുട്ടിയുടെ മുഖത്തു നീരു കാണുമ്പോഴാണു പലപ്പോഴും മാതാപിതാക്കൾ സംശയം തോന്നി ഡോക്ടറുടെ അടുത്ത് എത്തുന്നത്. കുട്ടിയുടെ ഒരു മൂക്കിൽ നിന്നു മാത്രം പഴുപ്പു വരുന്നതു കണ്ടാൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അന്യവസ്തുക്കൾ മൂക്കിൽ കടത്തിവച്ചതിന്റെ പ്രകടലക്ഷണം ആകാമത്.
എങ്ങനെ നീക്കം ചെയ്യാം
മൂക്കിലിടുന്ന അന്യവസ്തുക്കൾ രണ്ടു രീതിയിലാണു ഡോക്ടർ നീക്കം ചെയ്യുന്നത്. മൂക്കിനുള്ളിലേക്ക് എൻഡോസ്കോപ്പ് എന്ന ഉപകരണം കടത്തി വസ്തുവിനെ കണ്ടുകൊണ്ട് എടുക്കുന്നതാണ് ഒരു മാർഗം. ഇതു കൂടാതെ മറ്റൊരു മാർഗമുണ്ട്. ലൈറ്റ് ഉപയോഗിച്ചു നോക്കുമ്പോൾ മൂക്കിന്റെ ഉൾവശം വ്യക്തമായി കാണാനാകുന്നുണ്ടെങ്കിൽ, അന്യവസ്തു എടുക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ വലിച്ച് എടുക്കാം.
സാധാരണയായി കുട്ടികൾ മൂക്കിൽ ഇടുന്ന പേപ്പർ, മഞ്ചാടിക്കുരു ഇവയെല്ലാം ഇങ്ങനെ ലൈറ്റിന്റെ സഹായത്തോടെ പുറത്തേക്ക് എടുക്കാം. എന്നാൽ ബട്ടൻ ബാറ്ററി പോലെയുള്ളവ ആണെങ്കിൽ അവ എൻഡോസ്കോപ്പി വഴി മാത്രമേ എടുക്കാനാകൂ. അന്യവസ്തു ഏതു തരമാണ് എന്നതിന് അനുസൃതമായാണു പരിഹാരമാർഗം നിശ്ചയിക്കുന്നത്. ബട്ടൻ ബാറ്ററിയാണ് മൂക്കിൽ ഇട്ടതെങ്കിൽ കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു കുത്തിവയ്പു നൽകേണ്ടി വരും. ആന്റിബയോട്ടിക്കും വേണ്ടിവരാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനീഷ് പി. അസീസ്
അസിസ്‌റ്റന്റ ് പ്രഫസർ
ഇ എൻ ടി വിഭാഗം
ഗവ. മെഡി. കോളജ്, തിരുവനന്തപുരം