പരീക്ഷ അടുത്തെത്തി കഴിഞ്ഞാൽ കുട്ടികൾക്കെല്ലാം ടെൻഷനാണ്– പഠിച്ചത് മറുന്നുപോകുമോ എന്നാണ്. എന്നാൽ പാഠഭാഗങ്ങൾ ഒാർത്തിരിക്കാൻ ചില ടെക്നിക്കുകൾ ഉണ്ട്. ∙ പാഠഭാഗങ്ങൾ ഓർത്തിരിക്കാൻ ഉള്ള ഒരു ടെക്നിക്കാണ് SQ3R. S- Survey, Q- Questioning, R - Read, R - Recite, R - Review. ഒരു പാഠഭാഗം പഠിക്കാൻ എടുക്കുകയാണെങ്കിൽ

പരീക്ഷ അടുത്തെത്തി കഴിഞ്ഞാൽ കുട്ടികൾക്കെല്ലാം ടെൻഷനാണ്– പഠിച്ചത് മറുന്നുപോകുമോ എന്നാണ്. എന്നാൽ പാഠഭാഗങ്ങൾ ഒാർത്തിരിക്കാൻ ചില ടെക്നിക്കുകൾ ഉണ്ട്. ∙ പാഠഭാഗങ്ങൾ ഓർത്തിരിക്കാൻ ഉള്ള ഒരു ടെക്നിക്കാണ് SQ3R. S- Survey, Q- Questioning, R - Read, R - Recite, R - Review. ഒരു പാഠഭാഗം പഠിക്കാൻ എടുക്കുകയാണെങ്കിൽ

പരീക്ഷ അടുത്തെത്തി കഴിഞ്ഞാൽ കുട്ടികൾക്കെല്ലാം ടെൻഷനാണ്– പഠിച്ചത് മറുന്നുപോകുമോ എന്നാണ്. എന്നാൽ പാഠഭാഗങ്ങൾ ഒാർത്തിരിക്കാൻ ചില ടെക്നിക്കുകൾ ഉണ്ട്. ∙ പാഠഭാഗങ്ങൾ ഓർത്തിരിക്കാൻ ഉള്ള ഒരു ടെക്നിക്കാണ് SQ3R. S- Survey, Q- Questioning, R - Read, R - Recite, R - Review. ഒരു പാഠഭാഗം പഠിക്കാൻ എടുക്കുകയാണെങ്കിൽ

പരീക്ഷ അടുത്തെത്തി കഴിഞ്ഞാൽ കുട്ടികൾക്കെല്ലാം ടെൻഷനാണ്– പഠിച്ചത് മറുന്നുപോകുമോ എന്നാണ്. എന്നാൽ പാഠഭാഗങ്ങൾ ഒാർത്തിരിക്കാൻ ചില ടെക്നിക്കുകൾ ഉണ്ട്.

∙ പാഠഭാഗങ്ങൾ ഓർത്തിരിക്കാൻ ഉള്ള ഒരു ടെക്നിക്കാണ് SQ3R. S- Survey, Q- Questioning, R - Read, R - Recite, R - Review. ഒരു പാഠഭാഗം പഠിക്കാൻ എടുക്കുകയാണെങ്കിൽ ആദ്യം ഒരു സർവേ നടത്തുക (Survey). അതായത് പാഠഭാഗം എത്രമാത്രം ഉണ്ട്, എത്ര തലക്കെട്ടുകൾ ഉണ്ട് തുടങ്ങിയ കാര്യങ്ങളുടെ സർവേ. തുടർന്ന് ആ പാഠഭാഗത്തിലെ പടങ്ങളും മറ്റും കണ്ട് അത് എന്തിനെക്കുറിച്ചായിരിക്കും, ഈ വിഷയത്തെക്കുറിച്ച് എത്രത്തോളം അറിവുണ്ട്, ഈ പാഠത്തിൽ നിന്ന് എനിക്ക് എന്ത് ലഭിക്കും തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിക്കാം (Questioning). തുടർന്ന് ആ പാഠഭാഗം വായിക്കാം (Read). ഈ വായനയിൽ നിന്ന് നമ്മൾ മുൻപ് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക. വായിച്ചശേഷമാണ് ഓർമയുടെ ഘടകം വരുന്നത്. അതായത് എന്തെല്ലാം പഠിച്ചു, മനസ്സിലായി എന്ന് ഓർത്തെടുത്തു പറയാം. അതാണ് റിസൈറ്റ് (Recite). അവസാന ഘട്ടമായി നമ്മൾ ഓർത്തെടുത്തു പറഞ്ഞതെല്ലാം ശരിയാണോ എന്ന് റിവ്യൂ നടത്താം (Review). ഈ ടെക്നിക്കിലൂടെ പഠിച്ച ഭാഗങ്ങൾ എല്ലാം ദീർഘകാലം ഓർമയിൽ സൂക്ഷിക്കപ്പെടും.

ADVERTISEMENT

∙ ഏതു കാര്യവും എത്രത്തോളം നമ്മൾ വീണ്ടും വീണ്ടും പഠിക്കുന്നുവോ (Revision) അത്രത്തോളം ശക്തിയിൽ നമ്മുടെ ഓർമയിൽ തങ്ങിനിൽക്കും. ഒരു ദിവസത്തെ പഠനം കഴിഞ്ഞാൽ, രാത്രി കിടക്കുന്നതിനു മുൻപു പഠിച്ച വിഷയങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാം. അടുത്ത ദിവസവും പഠിച്ച കാര്യങ്ങൾ തെളിമയോടെ നിലനിൽക്കും. അടുത്ത ദിവസം രാത്രി ബാക്കി പാഠഭാഗങ്ങൾ പഠിക്കുമ്പോൾ തലേ ദിവസം പഠിച്ചത് ഒന്ന് ഓടിച്ചു വായിച്ചാൽ മതിയാകും. പുതിയതായി പഠിച്ച കാര്യം 24 മണിക്കൂറിനകം രണ്ട് പ്രാവശ്യം റിവിഷൻ നടത്തുന്നത് നല്ലതാണ്.

∙ പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ നിലനിർത്തുന്ന കാര്യത്തിൽ സമയത്തിനും പങ്കുണ്ട്. ധൃതിയിൽ പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ തങ്ങിനിൽക്കണമെന്നില്ല. പഠിച്ച വിഷയം ഓർമയിൽ എത്തണമെങ്കിൽ, മനസ്സിലാക്കി, വിഷയത്തെക്കുറിച്ച് ആലോചിച്ച്, വിപുലീകരിച്ച്, അർഥപൂർണ്ണമായി അപഗ്രഥിച്ചാലേ ഓർമയിൽ ശക്തിയായി നിലനിൽക്കൂ.

ADVERTISEMENT

∙ സ്കൂളിൽ ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ അതാതു ദിവസം തന്നെ പഠിക്കുന്നതു നല്ലതാണ്. അധ്യാപകരിൽ നിന്ന് കേട്ട കാര്യം വൈകുന്നേരം വീട്ടിൽ വന്നശേഷം പുസ്തകത്തിൽ നിന്നു വായിച്ചു പഠിക്കുന്നത് ഓർമയിൽ നിലനിൽക്കാൻ സഹായിക്കും.

∙ ഓരോ ദിവസവും പഠിക്കുന്ന കാര്യങ്ങൾ ലഘുനോട്ടുകളായി എഴുതി സൂക്ഷിക്കാം. ഈ നോട്ടുകളിൽ വിഷയവുമായി ബന്ധപ്പെട്ട കീവേഡുകൾ (Keywords) ഉൾപ്പെടുത്താം. അടുത്ത ദിവസം അവയിലൂടെ ഒന്നോടിച്ചു പോയാൽ മതിയാകും. ഇവിടെ കളർ കോഡിങ് രീതി സ്വീകരിക്കുന്നത് കാര്യങ്ങൾ ഓർത്തിരിക്കാൻ ഏറെ സഹായിക്കും. അതായത് കീവേഡുകൾക്കെല്ലാം ഒരു നിറം നൽകാം.

ADVERTISEMENT

∙ ചിലർ കേൾക്കുന്നതിലൂടെയാവും കൂടുതൽ നന്നായി മനസ്സിലാക്കുന്നതും ഓർമ വയ്ക്കുന്നതും (ഓഡിറ്ററി ലേണേഴ്സ്). ഇവരുടെ ഓർമശക്തിയും ഇത്തരത്തിൽ ഓഡിറ്ററി തന്നെ ആയിരിക്കും. അതായത് കേൾക്കുന്നതിലൂടെ കാര്യങ്ങൾ ഓർത്തു വയ്ക്കും. അതുപോലെ തന്നെ വിഷ്വൽ ലേണേഴ്സ് വിഭാഗത്തിൽ ഉള്ള കുട്ടികൾ കാഴ്ചയിലൂടെയും ചിത്രങ്ങളിലൂടെയും ആവും പഠിക്കുന്നതും ഓർത്തു വയ്ക്കുന്നതും. കുട്ടികൾക്ക് ഏതു രീതിയാണോ അനുയോജ്യം ആ രീതിയിൽ പഠിക്കാനും ഓർത്തു വയ്ക്കാനും ശ്രദ്ധിക്കുക.

പഠിക്കുന്നതിനിടെ ശ്രദ്ധ മാറിപ്പോകുന്നത് (ഡിസ്‌ട്രാക്ഷൻ) അറിവ് ഓർമയിലെത്തുന്നതിന് തടസ്സമാണ്. പുറത്തുനിന്ന് തന്നെയല്ലാതെ നമ്മുടെ ഉള്ളിൽ നിന്നുതന്നെയുള്ള ചിന്തകളും മറ്റും നമ്മുടെ ശ്രദ്ധയെ വഴിതിരിച്ചുവിടാം. ഇത് നമുക്ക് ഒരു പരിധിവരെയേ തടയാൻ സാധിക്കൂ. എന്നാൽ ശബ്ദങ്ങളും മറ്റും ഇല്ലാത്ത സ്ഥലത്തിരുന്ന് പഠിച്ചാൽ പഠനത്തിലെ ശ്രദ്ധ കൂട്ടാം.

എന്നും നിശ്ചിത സമയം പഠിക്കാൻ മാറ്റിവയ്ക്കാം. അത് അരമണിക്കൂറാണെങ്കിൽ പോലും. പഠനം തുടങ്ങും മുൻപും ഇടയ്ക്കും കുട്ടി ലഘു വ്യായാമങ്ങൾ ചെയ്താൽ അത് ശരീരത്തെയും തലച്ചോറിനെയും ഉത്തേജിപ്പിച്ച് പഠനം കാര്യക്ഷമമാക്കും.

കുട്ടിയുടെ ജൈവഘടികാരത്തിനനുസൃതമായി വേണം പഠനസമയം നിശ്ചയിക്കാൻ.

ഒരു ദിവസത്തെ പഠനം എപ്പോഴും സന്തോഷത്തോടെ വേണം അവസാനിപ്പിക്കാൻ. എന്നാലേ അടുത്ത ദിവസവും പഠിക്കാൻ കുട്ടിക്ക് താല്പര്യം ഉണ്ടാകൂ.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. ജമീല വാര്യർ
കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്
തിരുവനന്തപുരം

English Summary:

Effective learning and memory retention are crucial for students, especially during exam periods. This article explores various techniques like the SQ3R method, the importance of regular revision, and understanding different learning styles to enhance recall and long-term memory.

ADVERTISEMENT