ട്രെയിൻ യാത്രയ്ക്കിടയിലാണ് അവരെ കണ്ടത്. എതിരെയുള്ള സീറ്റിൽ ഒരു കുട്ടിയും അമ്മയും. അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ഉറക്കുവാൻ അമ്മ നല്ലവണ്ണം ബുദ്ധിമുട്ടുണ്ടായിരുന്നു. കുറെ കരഞ്ഞശേഷം അവൻ വിരൽകുടിച്ചു കൊണ്ട് ഉറങ്ങുവാൻ തുടങ്ങി. നല്ല ഉറക്കത്തിലും വിരൽ വായിൽ തന്നെ. ഇത് നമുക്കിടയിലെ ചില സ്ഥിരം കാഴ്ചകൾ. വിരൽ കുടി കുട്ടികളിൽ കാണുന്ന ഒരു സാധാരണ സ്വഭാവമാണ്.17% ശതമാനം കുട്ടികളിലും ഈ സ്വഭാവം ഉണ്ടെന്നാണ് കണക്കുകൾ. നാലു വയസ്സു വരെ ഈ സ്വഭാവത്തിന് കുട്ടികൾ കാര്യമായി എടുക്കേണ്ടതില്ല. 4 വയസ്സിനു മുകളിൽ ഈ സ്വഭാവം കുട്ടികളിൽ നിലനിൽക്കുന്നതായി കണ്ടാൽ മാനസിക ആരോഗ്യ പ്രശ്നങ്ങളും ആയി ബന്ധപ്പെടാൻ സാധ്യതയുണ്ട്.
1.വിരൽ കുടിക്കുന്ന കുട്ടികളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്?
കുട്ടികളിലെ മാനസിക സമ്മർദ്ദം,ഒറ്റപ്പെടൽ, അമിതമായി നിയന്ത്രിക്കപ്പെടുന്ന കുട്ടികൾ, മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാതെ പോകുന്ന കുട്ടികൾ, ആത്മവിശ്വാസക്കുറവ്, വിരൽ കുടി ശീലമായി മാറി പോയ കുട്ടികൾ എന്നിവരിൽ നാലു വയസ്സിനു മുകളിൽ കണ്ടുവരാറുണ്ട്.
2 വിരൽ കുടി നിർത്താൻ Pacifier കൊടുത്താലോ?
ഗുണം ചെയ്യില്ല. Pacifier കൊടുത്തു ശീലിപ്പിക്കുന്നത് ചെവി പഴുപ്പ്,പല്ലിന് പ്രശ്നങ്ങൾ എന്നിവ കുട്ടികളിൽ വരുത്തും.
3. ശിക്ഷാനടപടികൾ ഗുണം ചെയ്യുമോ?
വിരൽ കുടിയുടെ പേരിൽ തീരെ ചെറിയ കുട്ടികളെ വഴക്കു പറഞ്ഞിട്ടും തല്ലിയിട്ടും കാര്യമില്ല. അവർക്ക് അത് കൂടുതൽ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാക്കും.
5. വിരൽ കുടി കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ?
കൂടുതൽ കാലം നീണ്ടുനിൽക്കുന്ന വിരൽ കുടി,പല്ലിന് തകരാറ്,പല്ല് തള്ളുകപുറത്തേക്ക് അല്ലെങ്കിൽ അകത്തേക്ക്, മുഖത്തിന് വ്യത്യാസം വരുത്താം, നഖത്തിന് കേട് കുഴിനഖം, സാമൂഹിക ഒറ്റപ്പെടൽ, മാനസിക പ്രശ്നങ്ങൾ എന്നിവ നേരിടേണ്ടി വരാം.
എങ്ങനെ മാറ്റാം വിരൽ കൂടി
അച്ഛനും അമ്മയും ഒരുമിച്ച് ശ്രമിക്കുക വഴക്കു പറയാതിരിക്കുക കളിയാക്കലുകളും ഒഴിവാക്കുക.പ്രധാനമായും നാലു വയസ്സിനു മുകളിലുള്ള കുഞ്ഞിനെ വിരൽ കുടിയുടെ ദോഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. ചില കുട്ടികൾ മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ഇങ്ങനെ തുടരാറുണ്ട്. അങ്ങനെയെങ്കിൽ അവഗണിക്കുക, തനിയെ ഈ ശീലം മാറും.
Positive reinforcementചെയ്യാം
വിരൽ കുടിക്കാത്ത ദിവസങ്ങളിൽ കുട്ടിക്ക് പ്രോത്സാഹനങ്ങൾ ചെറിയ സമ്മാനങ്ങൾ നൽകുക. ഒരു കലണ്ടറിൽ അങ്ങനെയുള്ള ദിവസങ്ങൾ സ്റ്റിക്കറുകൾ കൊണ്ട്, കുട്ടിക്ക് ഇഷ്ടമുള്ള രേഖപ്പെടുത്തുക.
കുഞ്ഞിന് ചെറിയ ലക്ഷങ്ങൾ നൽകുക ഉദാഹരണത്തിന് അടുത്ത മൂന്നുദിവസം വിരൽ കുടിക്കാതെ ഇരിക്കുകയാണെങ്കിൽ പ്രോത്സാഹനമായി സമ്മാനം നൽകാം എന്ന് പറയുക.
ചില കുട്ടികൾക്ക് കടുത്ത മാനസിക സംഘർഷം ഉള്ളവരിൽ ഇങ്ങനെയുള്ള സ്വഭാവം നീണ്ടുപോകാം. വിരൽ കുടിക്കുവാൻ തോന്നുന്ന സമയം ചെറിയ തലയിണ പാവയോ കുഞ്ഞിന്റെ കയ്യിൽ നൽകുക. അമർത്തുമ്പോൾ ഇങ്ങനെയുള്ള തോന്നലുകൾ ചില കുട്ടികളിൽ മാറിപ്പോകാറുണ്ട്.
ഉടനെതന്നെ ശീലം നിർത്തിക്കാൻ കുട്ടിയെ സമ്മർദ്ദത്തിൽ ആക്ക രുത്. കൈപ്പുള്ള പദാർത്ഥങ്ങൾ സാധാരണയായി കൈയിൽ പുരട്ടി നോക്കാറുണ്ട് ചെയ്യുന്നതുകൊണ്ട് ദോഷമൊന്നുമില്ല.
വിരൽ കുടി മൂലം ഉണ്ടാകുന്ന പല്ലിന്റെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?
ഒരു ദന്തരോഗവിദഗ്ധന്റെ സേവനം തീർച്ചയായും വേണം.മുഖത്തിന് ഘടനയിൽ വ്യത്യാസം വരാം പല്ലുകൾക്ക് സ്ഥാനചലനം മുന്നോട്ട് അല്ലെങ്കിൽ പിന്നോട്ട് തള്ളുക എന്നിവ സംഭവിക്കാം ഈ ശീലം മാറ്റാൻ കടുത്ത പ്രയാസം നേരിടേണ്ടി വരികയാണെങ്കിൽThumb guard തുടങ്ങിയവ കുട്ടിക്ക് നൽകാവുന്നതാണ്. ഏറ്റവും പ്രയാസമുള്ള കുട്ടികളിൽ വായ്ക്കുള്ളിൽ വയ്ക്കാവുന്ന Antisucking device വരെ ഉണ്ട് ഇപ്പോൾ..
വിവരങ്ങൾക്ക് കടപ്പാട്:
Dr VidyaVimal
Consultant Pediatrician
GG Hospital