കുട്ടികൾക്കു വിശപ്പു കുറവാണ്... ആഹാരം കഴിക്കുന്നില്ല... എന്നിങ്ങനെ പരാതികൾ-പറയാത്ത-മാതാപിതാക്കൾ-കുറവാണ്. വിശപ്പില്ലായ്മ നിസ്സാരമായി കരുതേണ്ട ഒന്നല്ല. അതു-കാരണങ്ങൾ മനസ്സിലാക്കി പരിഹരിക്കാം.
കാരണങ്ങൾ
ആറു മാസത്തിൽ താഴെയുള്ള കുട്ടികളിൽ മുലപ്പാൽ മാത്രമാണു ന ൽകേണ്ടത്. ഈ സമയത്തെ-വിശപ്പില്ലായ്മ പ്രധാനമായും-നാലു-കാരണങ്ങളാലാണ്.
∙-ഗ്യാസ് കെട്ടുക--ഗ്യാസ് കാരണം പാൽ തികട്ടുക, അമിത കരച്ചിൽ, പാൽ കുടിക്കാൻ മടി എന്നിവ കാണപ്പെടാം.
∙ അസുഖങ്ങൾ- പനി, മറ്റ് അണുബാധകൾ എന്നിവ കാരണം വിശപ്പു കുറവു വരാം.-
∙ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ- പാലു കുടിക്കാനുള്ള പ്രയാസം, പാൽ കുടിക്കുമ്പോൾ വിക്കുക, മുച്ചുണ്ട്, ക്ലെഫ്റ്റ് പാലറ്റ്, തികട്ടി വരവ്-(ഗ്യാസ്ട്രോ ഈസോഫാജിയൽ റിഫ്ലക്സ്) എന്നിവ കാരണം-ഉണ്ടാകാം.
∙ നാലു ദിവസത്തിലേറെ നീണ്ടു-നിൽക്കുന്ന മലബന്ധം.
ആറു മാസത്തിനു മേൽ
∙രോഗങ്ങൾ- വൈറൽ പനി,-കഫക്കെട്ട്, മറ്റ്
അണുബാധകൾ, വയറുകടി.
∙വിരശല്യം- ഒരു വയസ്സു മുതൽ എല്ലാ-ആറു മാസത്തിലും വിരമരുന്നു നൽകാത്തത്-
∙കുടുംബപ്രശ്നങ്ങൾ-കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന കാരണങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, പഠനത്തിലുള്ള ഉത്‌കണ്ഠ എന്നിവ വിശപ്പിനെ പ്രതികൂലമായി ബാധിക്കാം.
∙വളർച്ചാ സംബന്ധമായ പ്രശ്നങ്ങൾ - ബുദ്ധിമാന്ദ്യം, ഹൈപ്പർ ആക്‌റ്റിവിറ്റി, ഓട്ടിസം പോലെയുള്ള പ്രശ്നങ്ങൾ.
∙ മാനസികാരോഗ്യം - ജന്മനാ അമിതവണ്ണം,-പഠനനിലവാരം കുറയുന്നത്, സഹപാഠികളിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള അവഗണന ഇവയും വിശപ്പു കുറയ്ക്കാം.
ചികിത്സ അറിയാം
ആറുമാസത്തിൽ താഴെയുള്ള കുട്ടികളെ ശിശുരോഗ വിദഗ്ധനെ കാണിച്ചു വിശപ്പില്ലായ്മയുടെ കാരണങ്ങളറിയാം. കൃത്യമായ-ഇടവേളകളിൽ-മുലപ്പാൽ-നൽകുക. പാൽ കൊടുത്തതിനു ശേഷം 10 മിനിറ്റെങ്കിലും ഗ്യാസ് തട്ടിക്കളയുക. തോളിൽ കിടത്തിയോ-കാലിൽ കമഴ്ത്തിക്കിടത്തിയോ ഗ്യാസ് കളയാം. മറ്റു രോഗങ്ങൾ, ജന്മ വൈകല്യങ്ങൾ ഇവ ഇല്ലെന്ന് ഉറപ്പു വരുത്തുക. തികട്ടി വരൽ കൂടുതൽ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു നൽകാം.ആറു മാസത്തിനു-മുകളിലുള്ള കുട്ടികളിൽ ഒരു വയസ്സു-മുതൽ കൃത്യമായ ഇടവേളകളിൽ വിരമരുന്നു നൽകുക. വിളർച്ച, മറ്റു രോഗങ്ങൾ, അണുബാധ ഇവ ഇല്ലെന്ന് ഉറപ്പു-വരുത്തുക. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുക.
ആഹാരശീലങ്ങൾ മാറ്റാം
പരമാവധി ആറുമാസം വരെ മുലപ്പാൽ മാത്രം നൽകുക. ആറുമാസത്തിനു ശേഷം കുറുക്കുകൾ - റാഗി, ഏത്തയ്ക്കാപ്പൊടി എന്നിവ നൽകാം. അരിയാഹാരങ്ങളും ഇ തോടൊപ്പം നൽകിത്തുടങ്ങാം. ഡോക്ടറുടെ നിർദേശപ്രകാരം ഒരു വയസ്സുവരെ വൈറ്റമിൻ ഡി നൽകാം. വിളർച്ചയുള്ള കുട്ടികൾക്ക് ഇരുമ്പും-നൽകാം. ഒരു വയസ്സിനു-ശേഷം ആറു മാസത്തെ ഇടവേളകളിൽ വിരമരുന്നു നൽകാം. മലബന്ധം നാലു ദിവസത്തിലേറെ നീണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം തൈറോയ്ഡ് ഹോർമോൺനില സാധാരണമെന്ന് ഉറപ്പു-വരുത്താം.-മലബന്ധത്തിനുള്ള മരുന്നും-നൽകാം. പ്രായാനുസൃതം വെള്ളം കുടിപ്പിക്കണം. അഞ്ചുവയസ്സു വരെ വൈറ്റമിൻ എ, അയൺ, ഫോളിക് ആസിഡ് പോഷകങ്ങള്‍ ഡോക്ടറുടെ നിർദേശപ്രകാരം നൽകാം. ജങ്ക് ഫൂഡും കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കാം. മുതിർന്ന കുട്ടികളെ ക്രമീകരിച്ച ആഹാരരീതി ശീലിപ്പിക്കുന്നതിനൊപ്പം വ്യായാമം ചെയ്യാനും പ്രോത്സാഹിപ്പിക്കാം.
ഡോ.-ജിസ് തോമസ്--
ഹെഡ്-& സീനിയർ കൺസൽറ്റന്റ്-
പീഡിയാട്രിക്സ്-വിഭാഗം
മാർ സ്ലീവാ മെഡിസിറ്റി , പാലാ