Wednesday 23 November 2022 11:09 AM IST : By സ്വന്തം ലേഖകൻ

ചക്കയും കപ്പയും കഴിച്ചിട്ട് കുഞ്ഞിനെ മുലയൂട്ടേണ്ട; അമ്മമാരുടെ ഭക്ഷണവും കുഞ്ഞുങ്ങളിൽ വയറു വേദനയുണ്ടാക്കും

belly-pain

െചറിയ കുഞ്ഞുങ്ങളിൽ വയറുവേദന വളരെ സാധാരണമാണ്. ഇതിനെ േകാളിക് പെയിൻ എന്നു പറയും. വേദനയുള്ളപ്പോൾ കുഞ്ഞ് നിർത്താതെ കരയും. എന്നാൽ ഇടയ്ക്കിടയ്ക്ക് കരച്ചിൽ നിർത്തി ചിരിക്കുകയും കളിക്കുകയും െചയ്യും. പിന്നെ വീണ്ടും നിർത്താതെ കരയും. മുതിർന്നവരുെട തോളിൽ വയറ് അമർത്തി കിടത്തുമ്പോഴും മടിയിലോ കട്ടിലിലോ കമഴ്ത്തി കിടത്തുമ്പോഴും കരച്ചിൽ നിർത്തും. മുലപ്പാൽ മാത്രം കുടിക്കുന്ന കുട്ടികളിൽ വയറിൽ വായു കയറിയാവും ഇത് ഉണ്ടാവുക. കിടന്നുെകാണ്ട് മുലപ്പാൽ കുടിപ്പിക്കുന്നത് ഇതിന് കാരണമാണ്. കുപ്പിപ്പാൽ കുടിക്കുന്ന കുട്ടികളിലും ഇത് സാധാരണയായി കണ്ടുവരുന്നു.

വേദന വരാതെ നോക്കാം

∙ ഒാരോ തവണയും പാൽ െകാടുത്ത് കഴിഞ്ഞ് കുഞ്ഞിനെ മടിയിലോ കട്ടിലിലോ കമഴ്ത്തി കിടത്തി പുറത്തു തട്ടുക. ഇത് 2–3 മിനിറ്റു നേരത്തേക്കെങ്കിലും െചയ്യുക. മിക്കവാറും ഒന്ന് കമിഴ്ത്തി കിടത്തുമ്പോൾ തന്നെ ഗ്യാസ് േപായി എന്ന് കരുതി തിരികെ മലർത്തി കിടത്തും. എന്നാൽ ഒാരോ തവണയും പാൽ െകാടുത്തശേഷം കമിഴ്ത്തി കിടത്തി ഗ്യാസ് െകാട്ടി കളയുക. കുഞ്ഞിനെ കിടത്തി പാൽ െകാടുക്കരുത്. കുപ്പിപ്പാൽ പൂർണമായും ഉപേക്ഷിക്കുക. മുലയൂട്ടുന്ന അമ്മമാർ അവർക്ക് മലബന്ധം വരാതെ നോക്കുക. ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങളും പച്ചക്കറികളും നാരുകളും അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. കൂടാതെ മലബന്ധം ഉണ്ടാക്കുന്ന മരുന്നുകളും കഫീൻ അടങ്ങിയ പാനീയങ്ങളും ഉപേക്ഷിക്കുക.

അമ്മയുെട ഭക്ഷണവും മറ്റു കാരണങ്ങളും

∙ നന്നായി മലവിസർജനം നടക്കാതെ വരുമ്പോഴും കുഞ്ഞുങ്ങൾക്ക് ഇത്തരത്തിലുള്ള വേദന കാണുന്നുണ്ട്. ∙ കൂർക്ക, ചക്ക, കപ്പ എന്നിങ്ങനെ ചില ഭക്ഷണങ്ങൾ അമ്മ കഴിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ െകാളുത്തി പിടിക്കുന്ന രീതിയിൽ ഇടവിട്ടുള്ള േകാളിക് െപയിൻ ഉണ്ടാകുന്നു. അമ്മമാർ കഴിക്കുന്ന ചില മരുന്നുകളും ഇതിനു കാരണമാകുന്നു. ∙ എന്നാൽ ചിലപ്പോൾ കുഞ്ഞുങ്ങൾ വയറുവേദന കാരണം നിർത്താതെ കരയുകയും ഛർദിക്കുകയും െചയ്യുന്നുവെങ്കിൽ േഡാക്ടറെ കണ്ട് ശസ്ത്രക്രിയ വേണ്ടിവരുന്ന പ്രശ്നങ്ങൾ അല്ലെന്നു ഉറപ്പുവരുത്തുക. അത്തരം പ്രശ്നങ്ങളുെട ലക്ഷണങ്ങൾ : വേദനയുെട കൂടെ നിർത്താതെയുള്ള ഛർദി, കട്ടിയാഹാരം െകാടുത്തു തുടങ്ങുന്ന കുട്ടികളിൽ വയറുവേദന, ഛർദി, മലത്തിന്റെ കൂെട രക്തം കലർന്ന ജെല്ലി േപാലെ പോവുക എന്നിവ.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. സുജ പി.

പീഡിയാട്രീഷൻ,  േകാട്ടയം