വ്യായാമത്തിനായി കഷ്ടപ്പെട്ടു നടക്കുന്നവരേറെ...എന്നാൽ സ്മാർട്ട് ആയി നടക്കുന്നവർ കുറവാണ്...അതായത് ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ ലഭിക്കുന്ന രീതിയിൽ സ്മാർട്ടായി നടത്തം ചിട്ടപ്പെടുത്തിയില്ലെങ്കിൽ കാര്യമില്ല. ഇപ്പോൾ വൈറലായിരിക്കുന്നതും ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമായ ഒരു നടത്തമാണ്...ഒരു സ്മാർട്ട്

വ്യായാമത്തിനായി കഷ്ടപ്പെട്ടു നടക്കുന്നവരേറെ...എന്നാൽ സ്മാർട്ട് ആയി നടക്കുന്നവർ കുറവാണ്...അതായത് ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ ലഭിക്കുന്ന രീതിയിൽ സ്മാർട്ടായി നടത്തം ചിട്ടപ്പെടുത്തിയില്ലെങ്കിൽ കാര്യമില്ല. ഇപ്പോൾ വൈറലായിരിക്കുന്നതും ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമായ ഒരു നടത്തമാണ്...ഒരു സ്മാർട്ട് ജാപ്പനീസ് നടത്തം.

ഇന്റർവെൽ വോക്കിങ് ട്രെയിനിങ് എന്ന പ്രത്യേക ജാപ്പനീസ് നടത്തമാണ് ഇപ്പോൾ ആഗോളതലത്തിൽ പ്രശസ്തമായിക്കൊണ്ടിരിക്കുന്നത്. ജപ്പാനിലെ ഷിൻഷു യൂണിവേഴ്സിറ്റിയിലെ എക്സർസൈസ് ഫിസിയോളജിസ്റ്റായ ഡോ. ഹിരോഷി നോസ് ആണ് ജപ്പാനിലെ മുതിർന്ന പൗരന്മാർക്കായി ലളിതവും വളരെ ഫലപ്രദവുമായ ഈ നടത്തരീതി വികസിപ്പിച്ചെടുത്തത്.

ADVERTISEMENT

വേഗത്തിലുള്ള നടത്തവും മിതമായ വേഗത്തിലുള്ള നടത്തവും ഇടകലർത്തിയുള്ള നടത്തമാണ് ഇന്റർവെൽ വോക്കിങ് ട്രെയിനിങ്. ഇതു പല രീതിയിൽ ചെയ്യാറുണ്ട്. ഒരു രീതി പറഞ്ഞാൽ, മൂന്നു മിനിറ്റ് മിതമായ വേഗത്തിൽ നടക്കുക. നടക്കുമ്പോൾ കിതപ്പു കൂടാതെ സംസാരിക്കാവുന്ന വേഗം മതി. അടുത്ത മൂന്നു മിനിറ്റ് ജോഗ് വേഗത്തിൽ നടക്കാം. ഇങ്ങനെ അഞ്ചു തവണ 30 മിനിറ്റ് നടക്കുക. ആഴ്ചയിൽ നാലോ അഞ്ചോ തവണ 30 മിനിറ്റു നടക്കാം. തുടക്കത്തിൽ 20 മിനിറ്റൊക്കെ നടന്നാൽ മതിയാകും.

എന്തു സംഭവിക്കുന്നു?

ADVERTISEMENT

വേഗത്തിൽ നടക്കുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് ഉയരുന്നു, പേശികൾക്കെല്ലാം വ്യായാമം ലഭിക്കുന്നു. തുടർന്നു നടത്തത്തിന്റെ വേഗത കുറയ്ക്കുമ്പോൾ ഉപാപചയ പ്രവർത്തന നിരക്കു താഴാതെ, മുഴുവൻസമയ വിശ്രമത്തിലേക്കു പോകാതെ തന്നെ ശരീരത്തിന് ആവശ്യമുള്ള വിശ്രമം ലഭിക്കുന്നു. അതുകൊണ്ടു തന്നെ പേശികൾക്കും സന്ധികൾക്കും പരുക്കുകൾ ഉണ്ടാകുന്നതു കുറയും.

ഗുണങ്ങൾ അറിയാം

ADVERTISEMENT

സാധാരണ നടത്തത്തേക്കാളും മെച്ചപ്പെട്ട ഗുണങ്ങളാണ് ഈ രീതിയിൽ ലഭിക്കുന്നതെന്നു ഡോ. ഹിരോഷിയുടെ പഠനങ്ങൾ പറയുന്നു. മൂന്നുമാസത്തോളം ആഴ്ചയിൽ നാലു തവണ വീതം ഇന്റർവെൽ വോക്കിങ് ട്രെയിനിങ് നടത്തിയവരിൽ, മിതമായ തീവ്രതയിൽ നടക്കുന്നവരെ അപേക്ഷിച്ചു ബിപി, കൊളസ്ട്രോൾ, രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവയിലും കാലിലെ പേശികളുടെ ശക്തി, എയ്റോബിക് ശേഷി എന്നിങ്ങനെയുള്ള ശാരീരിക ഫിറ്റ്നസ് ഘടകങ്ങളിലും കൂടുതൽ ഗുണപരമായ മാറ്റങ്ങളുണ്ടായതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

മാനസികാരോഗ്യത്തെയും ജാപ്പനീസ് നടത്തം മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് വിഷാദം കുറയ്ക്കുന്നു.

ഈ നടത്തം വഴി തുടയിലെ പേശികളുടെ ശക്തിയും എയ്റോബിക് ശേഷിയും 20 ശതമാനം വർധിക്കുന്നു എന്നും കണ്ടു. അതായത് പരിശീലനത്തിനു മുൻപുള്ളതിനേക്കാൾ 10 വയസ്സു കുറവു തോന്നിക്കാൻ കാരണമാകുമത്രെ.

വേഗത്തിലുള്ള നടത്തം കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ നല്ലൊരു വോക്കിങ് ഷൂ ധരിക്കാൻ മറക്കരുത്. ഫോണിലോ വാച്ചിലോ മൂന്നു മിനിറ്റ് ടൈമർ സെറ്റ് ചെയ്താൽ നടത്തത്തിന്റെ വേഗത കൂട്ടുവാനും കുറയ്ക്കുവാനും മറക്കില്ല. ഏതു വ്യായാമത്തിനുമെന്നതു പോലെ തുടക്കത്തിൽ വാം അപും വ്യായാമം അവസാനിപ്പിക്കുമ്പോൾ കൂൾ ഡൗണും ചെയ്യണം.

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. ടി.കെ. വാസുദേവന്‍, പ്രഫസര്‍, ഹെഡ്, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം, കെഎംസിടി മെഡി. കോളജ്, കോഴിക്കോട്

ADVERTISEMENT