പിസിഒഎസ് തുടങ്ങി ഹൃദയാരോഗ്യത്തിനു വരെ ഗുണകരം- മഗ്നീഷ്യത്തിന്റെ ഗുണങ്ങള് അറിയാം Magnesium Supplements-Benefits and Side Effects
ഒാൺലൈൻ ആരോഗ്യ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡാണ് മഗ്നീഷ്യം സപ്ലിമെന്റുകൾ. ഉറക്കപ്രശ്നങ്ങൾ, ഉത്കണ്ഠ, ദഹനപ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അമിതക്ഷീണം,പിസിഒഎസ് എന്നു വേണ്ട ഹൃദയാരോഗ്യത്തിനു വരെ മഗ്നീഷ്യം കഴിക്കാം എന്നു നിർദേശിച്ചുള്ള വിഡിയോകളും വ്യാപകമാണ്. യഥാർഥത്തിൽ മഗ്നീഷ്യം സപ്ലിമെന്റായി
ഒാൺലൈൻ ആരോഗ്യ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡാണ് മഗ്നീഷ്യം സപ്ലിമെന്റുകൾ. ഉറക്കപ്രശ്നങ്ങൾ, ഉത്കണ്ഠ, ദഹനപ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അമിതക്ഷീണം,പിസിഒഎസ് എന്നു വേണ്ട ഹൃദയാരോഗ്യത്തിനു വരെ മഗ്നീഷ്യം കഴിക്കാം എന്നു നിർദേശിച്ചുള്ള വിഡിയോകളും വ്യാപകമാണ്. യഥാർഥത്തിൽ മഗ്നീഷ്യം സപ്ലിമെന്റായി
ഒാൺലൈൻ ആരോഗ്യ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡാണ് മഗ്നീഷ്യം സപ്ലിമെന്റുകൾ. ഉറക്കപ്രശ്നങ്ങൾ, ഉത്കണ്ഠ, ദഹനപ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അമിതക്ഷീണം,പിസിഒഎസ് എന്നു വേണ്ട ഹൃദയാരോഗ്യത്തിനു വരെ മഗ്നീഷ്യം കഴിക്കാം എന്നു നിർദേശിച്ചുള്ള വിഡിയോകളും വ്യാപകമാണ്. യഥാർഥത്തിൽ മഗ്നീഷ്യം സപ്ലിമെന്റായി
ഒാൺലൈൻ ആരോഗ്യ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡാണ് മഗ്നീഷ്യം സപ്ലിമെന്റുകൾ. ഉറക്കപ്രശ്നങ്ങൾ, ഉത്കണ്ഠ, ദഹനപ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അമിതക്ഷീണം, പിസിഒഎസ് എന്നു വേണ്ട ഹൃദയാരോഗ്യത്തിനു വരെ മഗ്നീഷ്യം കഴിക്കാം എന്നു നിർദേശിച്ചുള്ള വിഡിയോകളും വ്യാപകമാണ്. യഥാർഥത്തിൽ മഗ്നീഷ്യം സപ്ലിമെന്റായി കഴിക്കേണ്ടതുണ്ടോ? മഗ്നീഷ്യം അളവു കൂടിയാൽ പ്രശ്നമുണ്ടോ? ആർക്കൊക്കെയാണു മഗ്നീഷ്യം കുറവു വരിക–നമുക്കു നോക്കാം.
കോവിഡിന്റെ വരവിനു ശേഷമാണു മഗ്നീഷ്യം സപ്ലിമെന്റുകൾ ഇത്രകണ്ടു വ്യാപകമായത്. സാധാരണഗതിയിൽ ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അഭാവം ഉണ്ടാകാറില്ല. പക്ഷേ, കോവിഡിനു ശേഷം കടുത്ത ക്ഷീണം അനുഭവപ്പെട്ട ചിലരിൽ പരിശോധിച്ചപ്പോൾ അപ്രതീക്ഷിതമായി മഗ്നീഷ്യം (Magnesium) അഭാവം കണ്ടെത്തിയിരുന്നു. എന്നു കരുതി കോവിഡ് വന്ന എല്ലാവരിലും മഗ്നീഷ്യം കുറവുണ്ടാകാം എന്നടച്ചു പറയാനുമാകില്ല.
എന്തിനാണ് മഗ്നീഷ്യം?
സോഡിയവും പൊട്ടാസ്യവും കാത്സ്യവും ഒക്കെ പോലെ തന്നെ ശരീരത്തിന്റെ പ്രവർത്തനങ്ങളെല്ലാം ഭംഗിയായി നടക്കാൻ അത്യാവശ്യമായ ഒരു മൂലകമാണു മഗ്നീഷ്യം. ശരീരത്തിൽ ഊർജോൽപാദനത്തിന് അത്യാവശ്യം വേണ്ടുന്ന മൂലകമാണിത്. അതുകൊണ്ടാണു മഗ്നീഷ്യത്തിന്റെ കുറവു കടുത്ത ക്ഷീണത്തിനു കാരണമാകുന്നത്. അതുപോലെ രക്തസമ്മർദ നിയന്ത്രണം, പേശികളുടെയും നാഡികളുടെയും പ്രവർത്തനം, അസ്ഥികളുടെ കരുത്ത്, ഹൃദയപ്രവർത്തനം തുടങ്ങി നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന ഉപാപചയ പ്രക്രിയകൾക്കും രാസപ്രവർത്തനങ്ങൾക്കുമെല്ലാം മഗ്നീഷ്യം കൂടിയേ തീരൂ.
ഏതാണ്ടു മുന്നൂറിലധികം എൻസൈമുകളുടെ പ്രവർത്തനത്തിനു മഗ്നീഷ്യത്തിന്റെ സഹായം കൂടി വേണം. അതുകൊണ്ടുതന്നെ മഗ്നീഷ്യത്തിന്റെ അളവു കുറയുമ്പോൾ ക്ഷീണം, പേശികൾ കോച്ചിപ്പിടിക്കുക, പേശീവേദന എന്നിവയൊക്കെ വരാം. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മൂഡ് വ്യതിയാനങ്ങൾ, മൈഗ്രെയ്‌ൻ പോലുള്ള രോഗാവസ്ഥകളിലേക്കും നയിക്കാം.
∙ അസ്ഥികളുടെ കരുത്തിന്
ശരീരത്തിലെ മഗ്നീഷ്യത്തിന്റെ ഏതാണ്ട് 60 ശതമാനവും നമ്മുടെ അസ്ഥികളിലാണ് ശേഖരിച്ചുവച്ചിരിക്കുന്നത്. അസ്ഥി നിർമാണ കോശങ്ങളുടെ പ്രവർത്തനം, ശരീരത്തിലെ കാത്സ്യം നിരക്കു നിയന്ത്രിക്കുന്ന പാരാതൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം എന്നിവയുമായെല്ലാം മഗ്നീഷ്യത്തിനു ബന്ധമുണ്ട്. പഠനങ്ങൾ കാണിക്കുന്നത് മഗ്നീഷ്യം കൂടുതലടങ്ങിയ ഭക്ഷണക്രമം പിൻതുടരുന്ന പുരുഷന്മാരിലും സ്ത്രീകളിലും അസ്ഥിസാന്ദ്രത മെച്ചമായിരിക്കുമെന്നാണ്. ഉയർന്ന അസ്ഥിസാന്ദ്രത അസ്ഥികളുടെ ഒടിവു തടയുന്നു. ആർത്തവവിരാമമെത്തിയ സ്ത്രീകളിൽ നടത്തിയ പഠനവും സമാനമായ അനുമാനത്തിലെത്തിയിട്ടുണ്ട്.
∙ വിഷാദത്തിന്
നാഡികളുടെ പ്രവർത്തനത്തിന് ഏറെ അത്യാവശ്യമാണ് മഗ്നീഷ്യം എന്നു പറഞ്ഞല്ലൊ. അതുകൊണ്ടാകാം മഗ്നീഷ്യത്തിന്റെ കുറവ് വിഷാദം, ഉത്കണ്ഠാരോഗം പോലുള്ള മൂഡ് തകരാറുകളിലേക്കു നയിക്കാമെന്ന് ഒട്ടേറെ പഠനങ്ങൾ നിരീക്ഷിക്കുന്നു.
∙ തലവേദന തടയും
അമേരിക്കയിലെ നാഷനൽ ഹെഡ് ഏക്ക് ഫൗണ്ടേഷൻ പറയുന്നത് ദിവസവും 400–600 മി.ഗ്രാം മൈഗ്രെയ്‌ൻ ശരീരത്തിനു ലഭിക്കുന്നത് മൈഗ്രെയ്ൻ തലവേദനകൾ ആവർത്തിച്ചുവരുന്നതു കുറയ്ക്കുമെന്നാണ്. പക്ഷേ, ഇത്ര ഉയർന്ന അളവിൽ മഗ്നീഷ്യം കഴിക്കുന്നതു ചില പ്രത്യേക രോഗാവസ്ഥകളിൽ സുരക്ഷിതമല്ല. മഗ്നീഷ്യം സിട്രേറ്റും മഗ്നീഷ്യം ഒാക്സൈഡും മൈഗ്രെയ്ൻ തടയുന്നതിനു ഗുണകരമാണെന്നു ചില ക്ലിനിക്കൽ ട്രയലുകളിൽ കണ്ടിട്ടുണ്ട്.
∙ ഹൃദയത്തിനു നല്ലത്
മഗ്നീഷ്യം രക്തസമ്മർദ നിയന്ത്രണത്തിനു ഗുണകരമായതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഫലപ്രദമാണ്. മഗ്നീഷ്യം ധാരാളമുള്ള ഭക്ഷണങ്ങളടങ്ങിയ ഡാഷ് ഡയറ്റ് രക്തസമ്മർദ നിയന്ത്രണത്തിനു ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. രക്തത്തിലെ ഷുഗറും ഇൻസുലിൻ പ്രവർത്തനവും നിയന്ത്രിക്കുന്ന ഘടകമായതിനാൽ പ്രമേഹനിയന്ത്രണത്തിനും സഹായകരമാണ്. പക്ഷേ, പ്രമേഹബാധിതരിൽ രക്തത്തിലെ ഷുഗർ നിരക്കു നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം സപ്ലിമെന്റുകൾ ഗുണകരമാകുമോ എന്ന കാര്യത്തിൽ ഉറപ്പു പറയാനുള്ള തെളിവുകളില്ല താനും.
ആർക്കൊക്കയാണു കുറവു വരിക?
വൃക്കയുടെ പ്രവർത്തനമൊക്കെ സാധാരണപോലെ നടക്കുന്ന ആരോഗ്യമുള്ള വ്യക്തികളിൽ മഗ്നീഷ്യത്തിന്റെ കുറവ് വളരെ അപൂർവമായേ കാണാറുള്ളൂ. പക്ഷേ, താഴെ പറയുന്ന സാഹചര്യങ്ങളിൽ മഗ്നീഷ്യം അഭാവം വന്നേക്കാം.
∙ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം ആവശ്യത്തിനു കഴിച്ചാലും അതു ശരീരത്തിലേക്കു ആഗിരണം ചെയ്യപ്പെടുന്നില്ലെങ്കിൽ പ്രശ്നമാകാം. ക്രോൺസ് രോഗം, അൾസറേറ്റീവ് കൊളൈറ്റിസ് എന്നീ രോഗാവസ്ഥകളിൽ കുടലിൽ നിന്നുള്ള പോഷക ആഗിരണം തടസ്സപ്പെടാം.
∙ ചില രോഗങ്ങൾക്കു കഴിക്കുന്ന മരുന്നുകൾ ശരീരത്തിലെ മഗ്നീഷ്യം അളവു കുറയ്ക്കാം.
∙ വർഷങ്ങളായുള്ള അമിതമദ്യപാനം കാരണമുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ മഗ്നീഷ്യം ആഗിരണത്തിൽ തകരാറു വരുത്താം. അവരുടെ ഭക്ഷണക്രമം തന്നെ മഗ്നീഷ്യം നിരക്കു കുറഞ്ഞതാകാനാണു സാധ്യതയും.
∙ മൂന്നു കാരണങ്ങളാൽ, വാർധക്യത്തിലെത്തിയവർക്കു മഗ്നീഷ്യം കുറവു സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഒന്ന്, ഭക്ഷണത്തിൽ മഗ്നീഷ്യത്തിന്റെ അളവു കുറയുക, രണ്ട്, പ്രായമാകുന്നതോടെ മഗ്നീഷ്യത്തിന്റെ ആഗിരണത്തിൽ കുറവു വരാം, മൂന്ന്, വയോജനങ്ങൾ കഴിക്കുന്ന ദീർഘകാലരോഗങ്ങളുടെ മരുന്നുകൾ പലതും മഗ്നീഷ്യം നിരക്കു കുറയ്ക്കുന്നതാണ്.
പച്ചിലക്കറികളും പാലും കോഴിയിറച്ചിയും
മഗ്നീഷ്യത്തിന്റെ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടുന്ന ദൈനംദിന അളവു പുരുഷന്മാരിൽ 400–425 മി.ഗ്രാമും സ്ത്രീകളിൽ 310–320 മി. ഗ്രാമും ആണ്. പച്ച ചീര, സ്പിനച്ച്, മുരിങ്ങയില പോലുള്ള പച്ചിലക്കറികൾ, പയർ വർഗങ്ങൾ, ബദാം, നിലക്കടല, കശുവണ്ടി പോലുള്ള അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, തവിടു നീക്കാത്ത ധാന്യങ്ങൾ, സോയ ബീൻസ്, സോയ പാൽ, ഒാട്സ്, ഏത്തയ്ക്ക, ഉണക്കമുന്തിരി, പാൽ, യോഗർട്ട്, ഡാർക് ചോക്‌ലറ്റ്, കടൽ വിഭവങ്ങൾ എന്നിവയൊക്കെ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്.കോഴിയിറച്ചി, ബീഫ് എന്നീ ഭക്ഷണങ്ങളും മഗ്നീഷ്യത്താൽ സമ്പന്നമാണ്.
മഗ്നീഷ്യം കുറവു തിരിച്ചറിയാൻ
മഗ്നീഷ്യം ശരീരത്തിൽ കുറഞ്ഞുതുടങ്ങുമ്പോഴേ മൂത്രത്തിലൂടെ പുറത്തുകളയുന്ന മഗ്നീഷ്യത്തിന്റെ അളവു കുറച്ചും കുടലിലേക്കു കൂടുതൽ മഗ്നീഷ്യം ആഗിരണം ചെയ്തും മഗ്നീഷ്യത്തിന്റെ സന്തുലനാവസ്ഥ കൈവിട്ടുപോകാതിരിക്കാൻ ശരീരം ശ്രദ്ധിക്കും. അതുകൊണ്ടു തന്നെ
∙ വളരെ നാളായി ഭക്ഷണത്തിലൂടെ ലഭിക്കുന്ന മഗ്നീഷ്യത്തിന്റെ അളവു കുറഞ്ഞിരിക്കുക
∙ മഗ്നീഷ്യം ആഗിരണത്തിന് എന്തെങ്കിലും തകരാറു വരിക
∙ മദ്യപാനം കാരണം മഗ്നീഷ്യം അളവിൽ വലിയ കുറവു വരിക
∙ ചിലതരം മരുന്നുകളുടെ ഉപയോഗം വഴി മഗ്നീഷ്യം നിരക്കു കുത്തനെ കുറയുക
തുടങ്ങിയ അവസ്ഥകളിൽ മാത്രമേ മഗ്നീഷ്യം അഭാവം ശരീരത്തിൽ ലക്ഷണങ്ങളായി പ്രകടമാകൂ.
കടുത്ത ക്ഷീണം തന്നെയാണു പ്രധാനലക്ഷണം. വിശപ്പു കുറവ്, തലചുറ്റൽ, ഒാക്കാനം, പേശികൾ കോച്ചിപ്പിടിക്കുക, കൈകാൽ തരിപ്പും മരപ്പും തുടങ്ങി ഹൃദയമിടിപ്പിൽ അസാധാരണമായ മാറ്റങ്ങൾ വരെ ഉണ്ടാകാം.
സപ്ലിമെന്റു കഴിക്കാമോ?
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു തന്നെ സാധാരണഗതിയിൽ ശരീരത്തിന് ആവശ്യമുള്ള മഗ്നീഷ്യം ലഭിക്കും.
ആരോഗ്യമുള്ള ഒരു വ്യക്തിയിൽ ഭക്ഷണത്തിലൂടെ ആവശ്യമുള്ളതിലും കൂടുതൽ അളവു മഗ്നീഷ്യം ശരീരത്തിലെത്തിയാലും വൃക്കകൾ മൂത്രം വഴി അതു പുറത്തുകളഞ്ഞുകൊള്ളും. എന്നാൽ, വൃക്കയ്ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളവരോ ഹൃദയത്തിനു തകരാറുള്ളവരോ മഗ്നീഷ്യം സപ്ലിമെന്റായി കഴിച്ചാൽ, അളവു കൂടുതലായി ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കാം.
ആരോഗ്യമുള്ളവരിലും സപ്ലിമെന്റായി കഴിക്കുമ്പോൾ അളവു കൂടിയാൽ വയറിളക്കം, തലചുറ്റൽ എന്നീ പാർശ്വഫലങ്ങൾക്കു സാധ്യതയുണ്ട്. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും സ്ത്രീകൾക്കു കൂടുതൽ അളവിൽ മഗ്നീഷ്യം ആവശ്യമുണ്ടെങ്കിലും സപ്ലിമെന്റായി കഴിക്കേണ്ട കാര്യമില്ല.
കടുത്ത ക്ഷീണം പോലുള്ള അവസ്ഥകളിൽ ഡോക്ടറുമായി സംസാരിച്ചു മഗ്നീഷ്യം അളവു പരിശോധിച്ചു നോക്കുകയും ആവശ്യമെങ്കിൽ മാത്രം ഡോക്ടർ നിർദേശിക്കുന്ന ഡോസിൽ സപ്ലിമെന്റ് കഴിക്കുകയും ചെയ്യുന്നതാകും ഉത്തമം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. സൂപ്പി കായനാടത്ത്, അസോ. പ്രഫസർ, മെഡിസിൻ വിഭാഗം, ഗവ. മെഡി. കോളജ്, കോഴിക്കോട്
ഡോ. അനിതാ മോഹൻ, പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം