വ്യത്യസ്തമായ ഒാണാഘോഷവുമായി സോറിയാസിസ് മുതൽ ഇത്യോസിസ് വരെ പലവിധ ചർമരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ... Onam Celebration for People with Skin Diseases
തൊലിപ്പുറത്തെ പാടുകൾ, മുറിവുകൾ, നിറഭേദങ്ങൾ, ചൊറിച്ചിൽ തുടങ്ങിയ ചർമ്മരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഒരുമിച്ച് ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
സെപ്റ്റംബർ 14 ഞായറാഴ്ച തിരുവനന്തപുരത്ത് ഭാരത് ഭവനിൽ വച്ചാണ് സമാനമനസ്കരും തുല്യ പ്രശ്നങ്ങൾ നേരിടുന്നവരുമായ ഈ സമൂഹം ഒന്നിച്ചു കൂടുന്നത്. സോറിയാസിസ്, എക്നി, ഇ േക്ത്യാ സിസ്, വിറ്റിലിഗോ തുടങ്ങി പലവിധ ചർമരോഗങ്ങൾ അലട്ടുന്നവർ, അവരുടെ ബന്ധുമിത്രാദികൾ എന്നിവർ ഇതിൽ പങ്കുചേരുന്നു. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ ആഘോഷങ്ങളുമായി സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ദിനം.
സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളും ചോദ്യങ്ങളുമില്ലാതെ ഒരുമിച്ച് ചെലവിടാനും തങ്ങളുടെ പ്രശ്നങ്ങളും അനുഭവങ്ങളും പങ്കിടാനും ഓണസദ്യയും വിനോദങ്ങളുമായി ഒന്നിച്ചിരിക്കാനും ലക്ഷ്യമിട്ടാണ് ഈ ഓണക്കൂട്ടായ്മ ഒരുക്കുന്നത്. സോറിയാസിസും മറ്റ് ത്വക്ക് രോഗങ്ങളും മൂലം സമൂഹത്തിന്റെ മാറ്റി നിർത്തലുകൾക്ക് വിധേയമാകുന്ന, സമൂഹത്തോട് ഇടപഴകാൻ മടിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് ആത്മവിശ്വാസം പകരാൻ സഹായിക്കുന്ന ആഭ എന്ന സംഘടനയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.